എം​പ്ലോ​യീ​സ് സൊ​സൈ​റ്റി വി​ള​വെ​ടു​പ്പ് ന​ട​ത്തി
Monday, April 19, 2021 12:23 AM IST
കാ​ഞ്ഞ​ങ്ങാ​ട്: സു​ഭി​ക്ഷ കേ​ര​ളം പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ഹൊ​സ്ദു​ർ​ഗ് താ​ലൂ​ക്ക് കോ-​ഓ​പ​റേ​റ്റീ​വ് എം​പ്ലോ​യീ​സ് സൊ​സൈ​റ്റി കാ​ഞ്ഞ​ങ്ങാ​ട് വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ൽ ത​രി​ശ് ഭൂ​മി​ക​ളി​ൽ ന​ട​ത്തി​യ കൃ​ഷി​യു​ടെ വി​ള​വെ​ടു​പ്പ് ന​ട​ന്നു. മ​ര​ച്ചീ​നി, മ​ഞ്ഞ​ൾ, ഇ​ഞ്ചി തു​ട​ങ്ങി വി​വി​ധ​യി​നം കൃ​ഷി​ക​ൾ സം​ഘം ന​ട​ത്തി​യി​രു​ന്നു. മൂ​ല​ക്ക​ണ്ട​ത്ത് സ്വ​കാ​ര്യ​വ്യ​ക്തി​യു​ടെ അ​ര ഏ​ക്ക​ർ സ്ഥ​ല​ത്ത് സം​ഘം ന​ട​ത്തി​യ
മ​ര​ച്ചീ​നി, മ​ഞ്ഞ​ൾ കൃ​ഷി​യു​ടെ​വി​ള​വെ​ടു​പ്പാ​ണ് ന​ട​ന്ന​ത്. വി​ള​വെ​ടു​പ്പു​ത്സ​വം സ​ഹ​ക​ര​ണ ഇ​ൻ​സ്പെ​ക്ട​ർ എം. ​ജ്യോ​തീ​ശ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. സം​ഘം പ്ര​സി​ഡ​ന്‍റ് എം. ​പു​രു​ഷോ​ത്ത​മ​ൻ നാ​യ​ർ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. ദി​നേ​ശ​ൻ മൂ​ല​ക്ക​ണ്ടം, സം​ഘം ഡ​യ​റ​ക്ട​ർ​മാ​രാ​യ ജോ​സ്പ്ര​കാ​ശ്, ഉ​മേ​ശ​ൻ കാ​ട്ടു​കു​ള​ങ്ങ​ര, പി.​പി. ശാ​ലി​നി, സെ​ക്ര​ട്ട​റി കെ. ​ദീ​പ, പി.​കെ. സു​നീ​ഷ്, ജീ​വ​ന​ക്കാ​രാ​യ ഗ്രീ​ഷ്മ ജി. ​നാ​യ​ർ, കെ.​പി. പ്ര​മീ​ള എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.