സൗ​ജ​ന്യ വാ​ക്സി​നേ​ഷ​ൻ ക്യാ​മ്പ് ഇ​ന്ന്
Tuesday, April 20, 2021 12:36 AM IST
കാ​ഞ്ഞ​ങ്ങാ​ട്: 45 വ​യ​സി​നു മു​ക​ളി​ലു​ള്ള എ​ല്ലാ​വ​ർ​ക്കു​മാ​യി സൗ​ജ​ന്യ കോ​വി​ഡ് വാ​ക്സി​നേ​ഷ​ൻ ക്യാ​മ്പ് ഇ​ന്ന് രാ​വി​ലെ 9.30ന് ​തു​ട​ങ്ങി മൂ​ന്നു​വ​രെ വ്യാ​പാ​ര​ഭ​വ​നി​ൽ ന​ട​ത്തും. കാ​ഞ്ഞ​ങ്ങാ​ട് ന​ഗ​ര​സ​ഭ, ജി​ല്ലാ ആ​ശു​പ​ത്രി, മ​ർ​ച്ച​ന്‍റ്സ് അ​സോ​സി​യേ​ഷ​ൻ, കാ​ഞ്ഞ​ങ്ങാ​ട് റോ​ട്ട​റി, പ്ര​സ് ഫോ​റം എ​ന്നി​വ ചേ​ർ​ന്നാ​ണ് ക്യാ​മ്പ് ന​ട​ത്തു​ന്ന​ത്. ക്യാ​മ്പി​ൽ പ​ങ്കെ​ടു​ക്കു​ന്ന​വ​ർ ആ​ധാ​ർ​കാ​ർ​ഡ് ക​രു​ത​ണം. ആ​ദ്യ​ഡോ​സ് കോ​വി​ഷീ​ൽ​ഡ് എ​ടു​ത്ത​വ​ർ​ക്ക് നി​ശ്ചി​ത കാ​ലാ​വ​ധി തി​ക​ഞ്ഞാ​ൽ ര​ണ്ടാ​മ​ത്തെ കു​ത്തി​വ​യ്പും എ​ടു​ക്കാം. ആ​ദ്യ​മെ​ടു​ത്ത കു​ത്തി​വ​യ്പി​ന്‍റെ രേ​ഖ കൊ​ണ്ടു​വ​ര​ണം. പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ ജി​ല്ലാ ആ​ശു​പ​ത്രി സൂ​പ്ര​ണ്ട് ഡോ. ​കെ.​വി. പ്ര​കാ​ശ്, ഇ​മ്യൂ​ണൈ​സേ​ഷ​ൻ നോ​ഡ​ൽ ഓ​ഫീ​സ​ർ ഡോ. ​വി. അ​ഭി​ലാ​ഷ്, മ​ർ​ച്ച​ന്‍റ്സ് അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് സി. ​യൂ​സ​ഫ് ഹാ​ജി, ബി. ​മു​കു​ന്ദ് പ്ര​ഭു, ബി. ​ഗി​രീ​ഷ് നാ​യ​ക്, പ്ര​സ് ഫോ​റം പ്ര​സി​ഡ​ന്‍റ് പി. ​പ്ര​വീ​ൺ​കു​മാ​ർ, എം. ​ദാ​ക്ഷാ​യ​ണി എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.