നീ​ലേ​ശ്വ​ര​ത്ത് വ്യാ​പാ​ര​സ്ഥാ​പ​ന​ങ്ങ​ൾ ഞാ​യ​റാ​ഴ്ച അ​ട​ച്ചി​ടും
Tuesday, April 20, 2021 12:36 AM IST
നീ​ലേ​ശ്വ​രം: നീ​ലേ​ശ്വ​രം ന​ഗ​ര​സ​ഭ​യി​ൽ കോ​വി​ഡ് പ്ര​തി​രോ​ധ ന​ട​പ​ടി​ക​ൾ ഊ​ർ​ജി​ത​മാ​ക്കാ​ൻ ന​ഗ​ര​സ​ഭാ​ത​ല ജാ​ഗ്ര​താ​സ​മി​തി യോ​ഗം തീ​രു​മാ​നി​ച്ചു. ന​ഗ​ര​സ​ഭ​യി​ൽ കോ​വി​ഡ് കേ​സു​ക​ൾ വ​ർ​ധി​ച്ചു വ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ വാ​ക്‌​സി​നേ​ഷ​ൻ കൂ​ടു​ത​ൽ ആ​ളു​ക​ളി​ൽ എ​ത്തി​ക്കാ​നും തീ​രു​മാ​നി​ച്ചു. വ്യാ​പാ​ര​സ്ഥാ​പ​ന​ങ്ങ​ൾ ഞാ​യ​റാ​ഴ്ച​ക​ളി​ൽ പൂ​ർ​ണ​മാ​യും അ​ട​ച്ചി​ടും. ആ​ളു​ക​ൾ പ​ര​മാ​വ​ധി വീ​ടി​ന​ക​ത്ത് നി​ന്നും പു​റ​ത്തി​റ​ങ്ങാ​തെ ഇ​രി​ക്ക​ണ​മെ​ന്ന് യോ​ഗം നി​ർ​ദേ​ശി​ച്ചു.
വി​വാ​ഹം, മ​ര​ണം, ഗൃ​ഹ​പ്ര​വേ​ശം, മ​ത​പ​ര​മാ​യ ച​ട​ങ്ങു​ക​ൾ എ​ന്നി​വ പൂ​ർ​ണ​മാ​യും കോ​വി​ഡ് നി​യ​ന്ത്ര​ണ​ങ്ങ​ൾ​ക്ക് വി​ധേ​യ​മാ​യി ന​ട​ത്തേ​ണ്ട​താ​ണ്. വി​വാ​ഹം, ഗൃ​ഹ​പ്ര​വേ​ശം, വി​വാ​ഹ​നി​ശ്ച​യം എ​ന്നി​വ​യി​ൽ പ​ങ്കെ​ടു​ക്കു​ന്ന​വ​രു​ടെ ലി​സ്റ്റ് ത​യാ​റാ​ക്കി മു​ൻ​കൂ​ട്ടി ന​ഗ​ര​സ​ഭ​യെ​യും പോ​ലീ​സി​നെ​യും അ​റി​യി​ക്കേ​ണ്ട​താ​ണ്. ക​ലാ-​കാ​യി​ക വി​നോ​ദ​ങ്ങ​ൾ ന​ഗ​ര​സ​ഭാ പ​രി​ധി​യി​ൽ പൂ​ർ​ണ​മാ​യും നി​രോ​ധി​ക്കാ​ൻ തീ​രു​മാ​നി​ച്ചു. വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ൾ രാ​ത്രി ഒ​ന്പ​തു വ​രെ മാ​ത്ര​മെ പ്ര​വ​ർ​ത്തി​ക്കാ​ൻ പാ​ടു​ള്ളൂ​വെ​ന്നും കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ പൂ​ർ​ണ​മാ​യും പാ​ലി​ച്ചു മാ​ത്ര​മെ പ്ര​വ​ർ​ത്തി​ക്കാ​ൻ പാ​ടു​ള്ളൂ​വെ​ന്നും തീ​രു​മാ​നി​ച്ചു. വാ​ക്‌​സി​ൻ ല​ഭ്യ​ത​യ​നു​സ​രി​ച്ച് കൂ​ടു​ത​ൽ വാ​ക്‌​സി​നേ​ഷ​ൻ ക്യാ​മ്പു​ക​ൾ ന​ഗ​ര​സ​ഭ​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ന​ട​ത്താ​നും തീ​രു​മാ​നി​ച്ചു.