വെ​ള്ള​രി​ക്കു​ണ്ടി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ 49 പേ​ർ​ക്ക് കോ​വി​ഡ്
Tuesday, April 20, 2021 12:36 AM IST
വെ​ള്ള​രി​ക്കു​ണ്ട്: കോ​വി​ഡ് വ്യാ​പ​നം രൂ​ക്ഷ​മാ​കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ വെ​ള്ള​രി​ക്കു​ണ്ടി​ൽ കോ​വി​ഡ് പ​രി​ശോ​ധ​ന​യ്ക്കെ​ത്തി​യ​ത് 198 പേ​ർ. ഇ​തി​ൽ 49 പേ​ർ​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു.
ബ​ളാ​ൽ പ​ഞ്ചാ​യ​ത്തി​ൽ 27 പേ​ർ​ക്കും വെ​സ്റ്റ് എ​ളേ​രി പ​ഞ്ചാ​യ​ത്തി​ൽ 11 പേ​ർ​ക്കും കി​നാ​നൂ​ർ-​ക​രി​ന്ത​ളം പ​ഞ്ചാ​യ​ത്തി​ൽ ഒ​ന്പ​തു​പേ​ർ​ക്കും കോ​ടോം-​ബേ​ളൂ​ർ പ​ഞ്ചാ​യ​ത്തി​ലെ ര​ണ്ടു​പേ​ർ​ക്കു​മാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്.
രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​ർ കോ​വി​ഡ് ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്നും ആ​രോ​ഗ്യ​വ​കു​പ്പി​ന്‍റെ​യും പ​ഞ്ചാ​യ​ത്തി​ന്‍റെ​യും നി​ർ​ദേ​ശ​ങ്ങ​ൾ ക​ർ​ശ​ന​മാ​യി പാ​ലി​ക്ക​ണ​മെ​ന്നും ബ​ളാ​ൽ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് രാ​ജു ക​ട്ട​ക്ക​യം അ​റി​യി​ച്ചു.