ടൗ​ണു​ക​ളി​ൽ പ്ര​വേ​ശി​ക്കു​ന്ന​തി​നു​ള്ള നി​യ​ന്ത്ര​ണം നാ​ളെ മു​ത​ൽ
Friday, April 23, 2021 1:02 AM IST
കാ​സ​ർ​ഗോ​ഡ്: കാ​സ​ർ​ഗോ​ഡ്, കാ​ഞ്ഞ​ങ്ങാ​ട്, നീ​ലേ​ശ്വ​രം, ചെ​റു​വ​ത്തൂ​ർ, കു​ന്പ​ള, ഉ​പ്പ​ള ടൗ​ണു​ക​ളി​ൽ പ്ര​വേ​ശ​ന​ത്തി​നു​ള്ള നി​യ​ന്ത്ര​ണം നാ​ളെ​മു​ത​ൽ ആ​രം​ഭി​ക്കും. അ​ന്തി​മ തീ​രു​മാ​നം ഇ​ന്നു വൈ​കു​ന്നേ​രം ചേ​രു​ന്ന ജി​ല്ലാ ദു​ര​ന്ത​നി​വാ​ര​ണ അ​ഥോ​റി​റ്റി യോ​ഗം എ​ടു​ക്കും. സ​ർ​ക്കാ​ർ പ്ര​ഖ്യാ​പി​ച്ച കോ​വി​ഡ് നി​യ​ന്ത്ര​ണ മാ​ർ​ഗ നി​ർ​ദേ​ശ​ങ്ങ​ൾ ക​ർ​ശ​ന​മാ​യി ജി​ല്ല​യി​ൽ ന​ട​പ്പാ​ക്കു​ന്ന​തി​ന് ജി​ല്ലാ​ത​ല കൊ​റോ​ണ കോ​ർ ക​മ്മി​റ്റി​യോ​ഗം തീ​രു​മാ​നി​ച്ചു. ജി​ല്ലാ ക​ള​ക്ട​ർ ഡി. ​സ​ജി​ത് ബാ​ബു അ​ധ്യ​ക്ഷ​ത വ​ഹി​ച്ച ഓ​ൺ​ലൈ​ൻ യോ​ഗ​ത്തി​ൽ ജി​ല്ല​യി​ൽ ആ​രോ​ഗ്യ ബ്ലോ​ക്കു​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ സി​എ​ഫ്എ​ൽ​ടി​സി​ക​ൾ ആ​രം​ഭി​ക്കാ​ൻ തീ​രു​മാ​ന​മാ​യി. എ​ല്ലാ ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളി​ലും പ്രാ​ഥ​മി​കാ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ളു​ടെ പ​രി​ധി​യി​ൽ ഡൊ​മി​സി​ല​റി കെ​യ​ർ സെ​ന്‍റ​റു​ക​ൾ ആ​രം​ഭി​ക്കും. ഇ​വി​ടെ 25 ബെ​ഡു​ക​ൾ വ​രെ ക്ര​മീ​ക​രി​ക്കും. ഇ​വി​ടെ ചി​കി​ത്സാ സം​വി​ധാ​ന​ങ്ങ​ൾ ഒ​രു​ക്കും. കോ​വി​ഡ് ബാ​ധി​ത​രാ​യ വീ​ടു​ക​ളി​ൽ സൗ​ക​ര്യ​മി​ല്ലാ​ത്ത​വ​ർ​ക്കും ഈ ​സൗ​ക​ര്യം ഉ​പ​യോ​ഗ​പ്പെ​ടു​ത്താം. ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ൾ മേ​ൽ​നോ​ട്ടം വ​ഹി​ക്കും. ബ്ലോ​ക്ക് ത​ല​ത്തി​ൽ ക​ൺ​ട്രോ​ൾ സെ​ല്ലു​ക​ൾ പ്ര​വ​ർ​ത്ത​നം തു​ട​ങ്ങി​യ​താ​യി ഡി​എം​ഒ ഡോ. ​എ.​വി. രാം​ദാ​സ് അ​റി​യി​ച്ചു. മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ, ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ, അ​സി​സ്റ്റ​ന്‍റ് സ​ർ​ജ​ൻ എ​ന്നി​വ​രു​ടെ മേ​ൽ​നോ​ട്ട​ത്തി​ലാ​ണ് ബ്ലോ​ക്ക് ത​ല​ത്തി​ൽ ക​ൺ​ട്രോ​ൾ സെ​ല്ലു​ക​ൾ പ്ര​വ​ർ​ത്തി​ക്കു​ക. ദി​നം​പ്ര​തി രോ​ഗി​ക​ളു​മാ​യി ടെ​ലി​ഫോ​ണി​ൽ ബ​ന്ധ​പ്പെ​ടാ​ൻ ഡാ​റ്റ എ​ൻ​ട്രി ഓ​പ്പ​റേ​റ്റ​ർ, സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​രു​ടേ​യോ അ​ധ്യാ​പ​ക​രു​ടേ​യോ സേ​വ​നം ല​ഭ്യ​മാ​ക്കും.
പ​ള്ളി​ക്ക​ര ബീ​ച്ച് അ​ട​യ്ക്കും
ജി​ല്ല​യി​ൽ കോ​വി​ഡ് ദി​നം‌​പ്ര​തി കൂ​ടി വ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ പ​ള്ളി​ക്ക​ര ബീ​ച്ചി​ൽ 14 ദി​വ​സ​ത്തേ​ക്ക് പ്ര​വേ​ശ​നം നി​ർ​ത്തി​വെ​ക്കാ​ൻ ജി​ല്ലാ​ത​ല കൊ​റോ​ണ കോ​ർ ക​മ്മി​റ്റി തീ​രു​മാ​നി​ച്ചു. സ​ന്ദ​ർ​ശ​ക​ർ വ​ർ​ധി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ഉ​ട​ൻ പ​ള്ളി​ക്ക​ര ബീ​ച്ച് അ​ട​ക്കേ​ണ്ട​താ​ണെ​ന്ന് ജി​ല്ലാ ക​ള​ക്ട​ർ പ​റ​ഞ്ഞു.
ഡ്രൈ​വിം​ഗ് ടെ​സ്റ്റ്
14 ദി​വ​സ​ത്തേ​ക്ക്
നി​ർ​ത്തി​വ​യ്ക്കും
ജി​ല്ല​യി​ലെ കോ​വി​ഡ് സാ​ഹ​ച​ര്യ​ത്തി​ൽ ഡ്രൈ​വിം​ഗ് ടെ​സ്റ്റ് താ​ത്കാ​ലി​ക​മാ​യി 14 ദി​വ​സ​ത്തേ​ക്ക് മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ് നി​ർ​ത്തി​വ​യ്ക്കും. ജി​ല്ലാ​ത​ല കൊ​റോ​ണ കോ​ർ ക​മ്മി​റ്റി​യാ​ണ് ഇ​ത് സം​ബ​ന്ധി​ച്ച തീ​രു​മാ​ന​മെ​ടു​ത്ത​ത്. ഒാ​രോ ആ​ഴ്ച​യി​ലും വീ​ട്ടി​ലി​രു​ന്ന് പ്ര​വ​ർ​ത്തി​ക്കേ​ണ്ട ജീ​വ​ന​ക്കാ​രു​ടെ വി​വ​ര​ങ്ങ​ൾ എ​ഡി​എ​മ്മി​ന് കൈ​മാ​റേ​ണ്ട​താ​ണെ​ന്നും യോ​ഗം അ​റി​യി​ച്ചു.
കോ​വി​ഡ് പ​രി​ശോ​ധ​ന കൂ​ട്ടും
കോ​വി​ഡ് പ​രി​ശോ​ധ​ന കൂ​ട്ട​ണ​മെ​ന്ന് യോ​ഗം തീ​രു​മാ​നി​ച്ചു. കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം വ​ർ​ധി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ 45 വ​യ​സി​ൽ കൂ​ടു​ത​ൽ പ്രാ​യ​മു​ള്ള​വ​ർ​ക്കി​ട​യി​ൽ വാ​ക്സി​നേ​ഷ​ൻ ഊ​ർ​ജി​ത​മാ​ക്കാ​നും സെ​ക്ട​റ​ൽ മ​ജി​സ്ട്രേ​റ്റു​മാ​രു​ടെ പ്ര​വ​ർ​ത്ത​നം കൂ​ടു​ത​ൽ കാ​ര്യ​ക്ഷ​മ​മാ​ക്കാ​നും ജി​ല്ലാ ക​ള​ക്ട​ർ നി​ർ​ദേ​ശം ന​ൽ​കി. മൊ​ബൈ​ൽ പ​രി​ശോ​ധ​ന യൂ​ണി​റ്റി​ന്‍റെ പ്ര​വ​ർ​ത്ത​നം ശ​ക്ത​മാ​ക്കാ​നും തീ​രു​മാ​നി​ച്ചു.
അ​തി​ഥി തൊ​ഴി​ലാ​ളി​ക​ൾ​ക്ക്
തൊ​ഴി​ലെ​ടു​ക്കാ​ൻ സൗ​ക​ര്യം
ഒ​രു​ക്കും
അ​തി​ഥി തൊ​ഴി​ലാ​ളി​ക​ൾ​ക്ക് ജി​ല്ല​യി​ൽ തൊ​ഴി​ലെ​ടു​ക്കാ​ൻ സൗ​ക​ര്യം ഒ​രു​ക്കും. ലേ​ബ​ർ ക്യാ​മ്പു​ക​ൾ സ​ന്ദ​ർ​ശി​ച്ച് സ​ർ​ക്കാ​ർ നി​ർ​ദേ​ശ​ങ്ങ​ൾ സം​ബ​ന്ധി​ച്ച് വി​വ​ര​ങ്ങ​ൾ അ​റി​യി​ക്കാ​ൻ ജി​ല്ലാ ലേ​ബ​ർ ഓ​ഫീ​സ​ർ​ക്ക് കൊ​റോ​ണ കോ​ർ ക​മ്മി​റ്റി നി​ർ​ദേ​ശം ന​ൽ​കി. കോ​വി​ഡ് സാ​ഹ​ച​ര്യം മു​ന്നി​ൽ​ക്ക​ണ്ട് കൂ​ടു​ത​ൽ ഭ​ക്ഷ്യ കി​റ്റു​ക​ൾ ഒ​രു​ക്കാ​ൻ ജി​ല്ലാ സ​പ്ലൈ ഓ​ഫീ​സ​ർ​ക്ക് കൊ​റോ​ണ കോ​ർ ക​മ്മി​റ്റി നി​ർ​ദേ​ശം ന​ൽ​കി.
വാ​ർ​ഡ് ത​ല ജാ​ഗ്ര​താ സ​മി​തി
പ്ര​വ​ർ​ത്ത​നം ഊ​ർ​ജി​ത​മാ​ക്കും
ജി​ല്ല​യി​ലെ കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം വ​ർ​ധി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ വാ​ർ​ഡ് ത​ല ജാ​ഗ്ര​താ സ​മി​തി പ്ര​വ​ർ​ത്ത​നം ഊ​ർ​ജി​ത​മാ​ക്കാ​നും മാ​ഷ് പ​ദ്ധ​തി​യി​ലെ അ​ധ്യാ​പ​ക​രു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ കൂ​ടു​ത​ൽ കാ​ര്യ​ക്ഷ​മ​മാ​ക്കാ​നും നി​ർ​ദേ​ശി​ച്ചു. 45-ൽ ​കൂ​ടു​ത​ൽ പ്രാ​യ​മു​ള്ള​വ​രി​ൽ വാ​ക്സി​നേ​ഷ​ൻ സ്വീ​ക​രി​ക്കാ​ത്ത​വ​രെ ക​ണ്ട​ത്താ​ൻ മാ​ഷ് പ​ദ്ധ​തി അ​ധ്യാ​പ​ക​ർ പ്ര​വ​ർ​ത്തി​ക്കും.
ക​ൺ​ട്രോ​ൾ റൂം ​പ്ര​വ​ർ​ത്ത​നം
കോ​വി​ഡ് രോ​ഗ വ്യാ​പ​നം ത​ട​യു​ന്ന​തി​നും നി​യ​ന്ത്രി​ക്കു​ന്ന​തി​നു​മാ​യി സ​ർ​ക്കാ​ർ ഉ​ത്ത​ര​വു​ക​ളു​ടേ​യും നി​ർ​ദേ​ശ​ങ്ങ​ളു​ടേ​യും അ​ടി​സ്ഥാ​ന​ത്തി​ൽ ജി​ല്ല​യി​ൽ ന​ട​ത്തി വ​രു​ന്ന പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഏ​കോ​പി​പ്പി​ക്കു​ന്ന​തി​നാ​യി 24 മ​ണി​ക്കൂ​റും പ്ര​വ​ർ​ത്തി​ക്കു​ന്ന ക​ൺ​ട്രോ​ൾ റൂം ​ആ​രം​ഭി​ച്ചു. ക​ൺ​ട്രോ​ൾ റൂം ​ന​മ്പ​റു​ക​ൾ: 9496853441, 04994 -257700, 04944 -255280, 04994 -255001, 04994 -255002, 04994 -255003, 04994 -255004.
യോ​ഗ​ത്തി​ൽ കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ ജി​ല്ലാ ക​ള​ക്ട​റെ സ​ഹാ​യി​ക്കാ​ൻ സ​ർ​ക്കാ​ർ നി​യോ​ഗി​ച്ച ഓ​ഫീ​സ​ർ ജാ​ഫ​ർ മാ​ലി​ക്, ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി പി.​ബി. രാ​ജീ​വ്, എ​ഡി​എം അ​തു​ൽ എ​സ്. നാ​ഥ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.