24 നും 25 ​നും അ​വ​ശ്യ സ​ർ​വീ​സു​ക​ൾ മാ​ത്രം
Friday, April 23, 2021 1:02 AM IST
കാ​സ​ർ​ഗോ​ഡ്: കോ​വി​ഡ് രോ​ഗ​വ്യാ​പ​നം നി​യ​ന്ത്രി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി സം​സ്ഥാ​ന​ത്ത് ഏ​പ്രി​ൽ 24, 25 തീ​യ​തി​ക​ളി​ൽ അ​വ​ശ്യ സ​ർ​വീ​സു​ക​ൾ മാ​ത്ര​മേ അ​നു​വ​ദി​ക്കു​ക​യു​ള്ളൂ എ​ന്ന് ചീ​ഫ് സെ​ക്ര​ട്ട​റി​യു​ടെ ഉ​ത്ത​ര​വി​ൽ വ്യ​ക്ത​മാ​ക്കി. ഏ​പ്രി​ൽ 24 ന് ​സ​ർ​ക്കാ​ർ ഓ​ഫീ​സു​ക​ൾ, ബാ​ങ്കു​ക​ൾ, പൊ​തു​മേ​ഖ​ലാ സ്ഥാ​പ​ന​ങ്ങ​ൾ, സ​ഹ​ക​ര​ണ സ്ഥാ​പ​ന​ങ്ങ​ൾ എ​ന്നി​വ​യ്ക്ക് അ​വ​ധി​യാ​യി​രി​ക്കും.
24 നും 25 ​നും അ​നു​മ​തി​യു​ള്ള അ​വ​ശ്യ സ​ർ​വീ​സു​ക​ൾ:
● അ​വ​ശ്യ സ​ർ​വീ​സു​ക​ൾ, കോ​വി​ഡ് പ്ര​തി​രോ​ധം എ​ന്നി​വ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട എ​ല്ലാ കേ​ന്ദ്ര, സം​സ്ഥാ​ന സ​ർ​ക്കാ​ർ ഓ​ഫീ​സു​ക​ളും സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളും കോ​ർ​പ​റേ​ഷ​നു​ക​ളും പൂ​ർ​ണ​മാ​യും പ്ര​വ​ർ​ത്തി​ക്കും. ഇ​വ​യു​ടെ ഓ​ഫീ​സ​ർ​മാ​ർ/​ജീ​വ​ന​ക്കാ​ർ എ​ന്നി​വ​ർ​ക്ക് സ​ഞ്ചാ​ര നി​യ​ന്ത്ര​ണ​മി​ല്ല.
● 24 മ​ണി​ക്കൂ​റും പ്ര​വ​ർ​ത്തി​ക്കു​ന്ന അ​വ​ശ്യ, എ​മ​ർ​ജ​ൻ​സി സ​ർ​വീ​സു​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട വ്യ​വ​സാ​യ​ങ്ങ​ൾ/​ക​മ്പ​നി​ക​ൾ/​സം​ഘ​ട​ന​ക​ൾ എ​ന്നി​വ​യ്ക്ക് പ്ര​വ​ർ​ത്തി​ക്കാം. ജീ​വ​ന​ക്കാ​ർ സ്ഥാ​പ​നം/​സം​ഘ​ട​ന ന​ൽ​കു​ന്ന തി​രി​ച്ച​റി​യ​ൽ കാ​ർ​ഡ് കാ​ണി​ച്ചാ​ൽ യാ​ത്ര അ​നു​വ​ദി​ക്കും.
● ടെ​ലി​കോം, ഇ​ന്‍റ​ർ​നെ​റ്റ് സേ​വ​ന​ദാ​താ​ക്ക​ളു​ടെ ജീ​വ​ന​ക്കാ​രെ​യും വാ​ഹ​ന​ങ്ങ​ളെ​യും സ്ഥാ​പ​നം ന​ൽ​കു​ന്ന തി​രി​ച്ച​റി​യ​ൽ കാ​ർ​ഡ് കാ​ണി​ച്ചാ​ൽ യാ​ത്ര ചെ​യ്യാ​ൻ അ​നു​വ​ദി​ക്കും. ഐ​ടി, ഐ​ടി ഇ​നേ​ബി​ൾ​ഡ് സ​ർ​വീ​സ് ജീ​വ​ന​ക്കാ​രി​ൽ അ​വ​ശ്യം വേ​ണ്ട സ്റ്റാ​ഫും ജീ​വ​ന​ക്കാ​രും മാ​ത്ര​മേ ഓ​ഫീ​സി​ൽ ജോ​ലി ചെ​യ്യാ​വൂ.
● അ​ത്യാ​ഹി​ത ചി​കി​ത്സ ആ​വ​ശ്യ​മു​ള്ള രോ​ഗി​ക​ൾ, അ​വ​രു​ടെ സ​ഹാ​യി​ക​ൾ, ബ​ന്ധു​ക്ക​ൾ, വാ​ക്‌​സി​നേ​ഷ​ൻ എ​ടു​ക്കാ​നു​ള്ള​വ​ർ എ​ന്നി​വ​ർ​ക്ക് രേ​ഖ കാ​ണി​ച്ചാ​ൽ യാ​ത്ര അ​നു​വ​ദി​ക്കും.
● ഭ​ക്ഷ്യ​വ​സ്തു​ക്ക​ൾ, പ​ഴം, പ​ച്ച​ക്ക​റി, പാ​ൽ, ഇ​റ​ച്ചി, മ​ത്സ്യം എ​ന്നി​വ വി​ൽ​ക്കു​ന്ന ക​ട​ക​ൾ മാ​ത്ര​മേ പ്ര​വ​ർ​ത്തി​ക്കാ​ൻ അ​നു​വ​ദി​ക്കൂ. ആ​ളു​ക​ൾ വീ​ട്ടി​ൽ​നി​ന്നി​റ​ങ്ങു​ന്ന​ത് കു​റ​യ്ക്കാ​ൻ ഹോം ​ഡെ​ലി​വ​റി പ​ര​മാ​വ​ധി പ്രോ​ത്സാ​ഹി​പ്പി​ക്കും. പ്ര​വ​ർ​ത്ത​നം കോ​വി​ഡ് പെ​രു​മാ​റ്റ​ച്ച​ട്ടം പാ​ലി​ച്ചാ​യി​രി​ക്ക​ണം.
● ഹോ​ട്ട​ലു​ക​ളി​ലും റ​സ്‌​റ്റോ​റ​ന്‍റു​ക​ളി​ലും ടേ​ക്ക് എ​വേ കൗ​ണ്ട​റു​ക​ൾ, ഹോം ​ഡെ​ലി​വ​റി എ​ന്നി​വ മാ​ത്ര​മേ അ​നു​വ​ദി​ക്കൂ.
● ദീ​ർ​ഘ​ദൂ​ര ബ​സ്‌ സ​ർ​വീ​സു​ക​ൾ, ട്രെ​യി​നു​ക​ൾ, വ്യോ​മ​ഗ​താ​ഗ​തം എ​ന്നി​വ അ​നു​വ​ദ​നീ​യ​മാ​ണ്. ഈ ​യാ​ത്ര​ക്കാ​ർ​ക്ക് സ​ഹാ​യ​മാ​യി വി​മാ​ന​ത്താ​വ​ള​ങ്ങ​ൾ, റെ​യി​ൽ​വേ സ്‌​റ്റേ​ഷ​നു​ക​ൾ, ബ​സ്‌ സ്‌​റ്റോ​പ്പു​ക​ൾ, ബ​സ് ടെ​ർ​മി​ന​ലു​ക​ൾ, ബ​സ്‌ സ്റ്റാ​ൻ​ഡു​ക​ൾ എ​ന്നി​വ​യി​ലേ​ക്കും തി​രി​ച്ചു​മു​ള്ള പൊ​തു​ഗ​താ​ഗ​തം, സ്വ​കാ​ര്യ, ടാ​ക്‌​സി വാ​ഹ​ന​ങ്ങ​ൾ എ​ന്നി​വ അ​നു​വ​ദി​ക്കും. യാ​ത്രാ​രേ​ഖ​ക​ൾ, ടി​ക്ക​റ്റ് എ​ന്നി​വ​യോ​ടെ കോ​വി​ഡ് പെ​രു​മാ​റ്റ​ച്ച​ട്ടം പാ​ലി​ച്ചാ​യി​രി​ക്ക​ണം യാ​ത്ര​ക​ൾ.
● കോ​വി​ഡ് ജാ​ഗ്ര​താ പോ​ർ​ട്ട​ലി​ൽ ര​ജി​സ്റ്റ​ർ ചെ​യ്ത വി​വാ​ഹം, ഗൃ​ഹ​പ്ര​വേ​ശം എ​ന്നീ ച​ട​ങ്ങു​ക​ൾ കോ​വി​ഡ് പെ​രു​മാ​റ്റ​ച്ച​ട്ടം പാ​ലി​ച്ച് ന​ട​ത്താം.