റ​ബ​റും കൈ​വി​ടു​ന്നു
Friday, April 23, 2021 1:03 AM IST
കാ​ലാ​വ​സ്ഥാ​വ്യ​തി​യാ​നം കേ​ര​ള​ത്തി​ലെ റ​ബ​ർ കൃ​ഷി​യ‌െ സാ​ര​മാ​യി ബാ​ധി​ച്ചി​ട്ടു​ണ്ട്. രോ​ഗ​ബാ​ധ​ക​ൾ​ക്കു​പു​റ​മെ റ​ബ​ർ​ഷീ​റ്റു​ക​ളു​ടെ ഉ​ത്പാ​ദ​ന​ത്തെ​യും ബാ​ധി​ച്ചു. ഒ​രു​കാ​ല​ത്ത് റ​ബ​ർ​ബോ​ർ​ഡി​ന്‍റെ ഭാ​ഗ​ത്തു​നി​ന്ന് കാ​ര്യ​മാ​യ ശ്ര​മ​ങ്ങ​ളു​ണ്ടാ​യി​രു​ന്നു. എ​ന്നാ​ൽ ക​ഴി​ഞ്ഞ കു​റേ വ​ർ​ഷ​ങ്ങ​ളാ​യി റ​ബ​ർ ബോ​ർ​ഡി​നു​ള്ള ബ​ജ​റ്റ് വി​ഹി​തം കു​റ​യു​ക​യും അ​ത് കേ​വ​ലം ബോ​ർ​ഡ് ജീ​വ​ന​ക്കാ​ർ​ക്കു​ള്ള ശ​ന്പ​ള​ത്തു​ക​യാ​യി മാ​റു​ക​യും ചെ​യ്ത​തോ​ടെ പു​തു​ക്കൃ​ഷി, പു​ന​ർ​കൃ​ഷി എ​ന്നി​വ​യ്ക്കു​ള്ള പ്രോ​ത്സാ​ഹ​ന​മോ സ​ബ്സി​ഡി​യോ ല​ഭി​ക്കു​ന്നി​ല്ല. ഒ​രു കി​ലോ റ​ബ​റി​ന് 172 രൂ​പ റ​ബ​ർ ബോ​ർ​ഡ്ത​ന്നെ ഉ​ത്പാ​ദ​ന​ച്ചെ​ല​വാ​യി ക​ണ​ക്കു​കൂ​ട്ടു​ബോ​ൾ വി​പ​ണി​വി​ല അ​തി​ന് അ​ടു​ത്തു​പോ​ലും എ​ത്തു​ന്നി​ല്ല. മാ​ത്ര​മ​ല്ല ദി​നം​പ്ര​തി എ​ന്ന​വ​ണ്ണം റ​ബ​ർ മ​ര​ത്തി​നു​ണ്ടാ​കു​ന്ന പു​തി​യ രോ​ഗ​ങ്ങ​ളും കൃ​ഷി​ക്ക് പ്ര​തി​സ​ന്ധി സൃ​ഷ്ടി​ക്കു​ന്നു. റ​ബ​ർ​വി​ല 250 രൂ​പ എ​ന്ന രാ​ഷ്‌​ട്രീ​യ​പാ​ർ​ട്ടി​ക​ളു​ടെ വാ​ഗ്ദാ​നം ഉ​ട​ൻ ന​ട​പ്പി​ലാ​ക്ക​ണം. പു​തു​ക്കൃ​ഷി, പു​ന​ർ കൃ​ഷി, റെ​യി​ൻ ഗാ​ർ​ഡിം​ഗ്, റ​ബ​റി​ന്‌ മ​രു​ന്ന​ടി, വ​ള​പ്ര​യോ​ഗം എ​ന്നി​വ​യ്ക്ക് സ​ബ്‌​സി​ഡി ല​ഭ്യ​മാ​ക്ക​ണം. ക​ർ​ഷ​ക​ർ​ക്കും തൊ​ഴി​ലാ​ളി​ക്ക​ൾ​ക്കും ക്ഷേ​മ​പ​ദ്ധ​തി​ക​ൾ ന​ട​പ്പി​ലാ​ക്ക​ണം. ഇ​ട​വി​ള കൃ​ഷി, തേ​നീ​ച്ച കൃ​ഷി എ​ന്നി​വ​യ്‌​ക്ക്‌ വി​പു​ല​മാ​യ പ​ദ്ധ​തി​ക​ൾ ത​യാ​റാ​ക്കു​ക​യും സാ​മ്പ​ത്തി​ക​സ​ഹാ​യം ന​ൽ​കു​ക​യും ചെ​യ്യ​ണം. എ​ങ്കി​ൽ മാ​ത്ര​മേ റ​ബ​ർ കൃ​ഷി ര​ക്ഷ​പ്പെ​ടു​ക​യു​ള്ളൂ.