വിടപറഞ്ഞത് ദ​ളി​ത് പോ​രാ​ട്ട​ങ്ങ​ളു​ടെ മു​ന്ന​ണി​പ്പോ​രാ​ളി
Friday, April 23, 2021 1:03 AM IST
രാ​ജ​പു​രം: പാ​ർ​ശ്വ​വ​ത്ക​രി​ക്ക​പ്പെ​ട്ട ജ​ന​വി​ഭാ​ഗ​ത്തി​ന്‍റെ ശ​ബ്ദം. അ​താ​യി​രു​ന്നു ക​ഴി​ഞ്ഞ​ദി​വ​സം നി​ര്യാ​ത​നാ​യ പി.​കെ. രാ​മ​ൻ. ആ​ദി​വാ​സി​ക​ൾ​ക്കു​വേ​ണ്ടി നി​ര​വ​ധി പ്ര​ക്ഷോ​ഭ​ങ്ങ​ൾ സം​ഘ​ടി​പ്പി​ച്ചു. ഉ​ദ്യോ​ഗ​സ്ഥ​മേ​ധാ​വി​ക​ളു​മാ​യി നി​ര​ന്ത​രം ക​ല​ഹി​ച്ചു. നൂ​റു​ക​ണ​ക്കി​ന് ആ​ദി​വാ​സി​ക​ൾ​ക്ക് സ​ർ​ക്കാ​രി​ൽ​നി​ന്നും ആ​നു​കൂ​ല്യ​ങ്ങ​ൾ വാ​ങ്ങി​ക്കൊ​ടു​ക്കു​ക​യും ചെ​യ്ത ഇ​ദ്ദേ​ഹം വീ​ടി​ല്ലാ​ത്ത​വ​ർ​ക്ക് വീ​ടും സ്ഥ​ല​വും ല​ഭ്യ​മാ​ക്കു​ക​യും റോ​ഡി​ല്ലാ​ത്ത ദ​ളി​ത് കോ​ള​നി​ക​ളി​ലേ​ക്ക് റോ​ഡു​ൾ​പ്പെ​ടെ​യു​ള്ള പ​ല വി​ക​സ​ന​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കും നേ​തൃ​ത്വം ന​ൽ​കി.
ആ​ശി​ക്കും ഭൂ​മി പ​ദ്ധ​തി​ക്കു​വേ​ണ്ടി ഇ​ദ്ദേ​ഹ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ നി​ര​വ​ധി പോ​രാ​ട്ട​ങ്ങ​ളാ​ണ് ന​ട​ത്തി​യ​ത്. ഇ​തി​ൽ എ​ടു​ത്തു​പ​റ​യേ​ണ്ട കാ​ര്യം ഇ​ദ്ദേ​ഹ​ത്തി​ന്‍റെ ഇ​ട​പെ​ട​ൽ​മൂ​ലം ചീ​മു​ള്ള​ട​ക്ക​ത്ത് 20 പേ​ർ​ക്കും ചു​ള്ളി​യോ​ടി​യി​ൽ ഏ​ഴു​പേ​ർ​ക്കും പൂ​ക്കു​ന്ന​ത്ത് അ​ഞ്ചു​പേ​ർ​ക്കും ബ​ളാ​ൽ പ​ഞ്ചാ​യ​ത്തി​ൽ 14 പേ​ർ​ക്കും ഭൂ​മി ല​ഭി​ച്ച​താ​ണ്. ഇ​വ​രെ​ല്ലാം ഇ​വ​ർ​ക്ക് ല​ഭി​ച്ച ഭൂ​മി​യി​ൽ വീ​ടു നി​ർ​മി​ച്ച് താ​മ​സി​ക്കു​ന്നു​ണ്ട്. നി​ല​വി​ൽ ദ​ളി​ത​ർ​ക്ക് ല​ഭി​ക്കു​ന്ന പ​ല ആ​നു​കൂ​ല്യ​ങ്ങ​ൾ​ക്കും കാ​ര​ണം ഇ​ദ്ദേ​ഹ​ത്തി​ന്‍റെ പോ​രാ​ട്ട​ങ്ങ​ളാ​ണ്. ദ​ളി​ത​രു​ടെ പ്ര​തി​നി​ധി​യാ​യി ഹൊ​സ്ദു​ർ​ഗ് മ​ണ്ഡ​ല​ത്തി​ൽ​നി​ന്നു നി​യ​മ​സ​ഭ​യി​ലേ​ക്ക് മ​ത്സ​രി​ച്ചി​ട്ടു​ണ്ട്. കാ​സ​ർ​ഗോ​ഡ് ജി​ല്ലാ​പ​ഞ്ചാ​യ​ത്ത് മ​ടി​ക്കൈ ഡി​വി​ഷ​നി​ലും മ​ത്സ​രി​ച്ചി​ട്ടു​ണ്ട്. 2002 ൽ ​പ​ന​ത്ത​ടി പ​ഞ്ചാ​യ​ത്ത് വി​ഭ​ജി​ച്ച് ക​ള്ളാ​ർ പ​ഞ്ചാ​യ​ത്ത് രൂ​പീ​ക​രി​ച്ച​പ്പോ​ൾ പ്ര​ഥ​മ പ്ര​സി​ഡ​ന്‍റാ​യി. പൂ​ടം​ക​ല്ല് താ​ലൂ​ക്ക് ആ​ശു​പ​ത്രി​ക്ക് മു​ന്നി​ലൂ​ടെ പോ​കു​ന്ന പൂ​ടം​ക​ല്ല്-​കാ​ഞ്ഞി​ര​ത്ത​ടി റോ​ഡ്, കോ​ട്ട​ക്കു​ന്ന്-​മു​ണ്ട​മാ​ണി റോ​ഡ് എ​ന്നി​വ എ​ന്നി​വ അ​ദ്ദേ​ഹ​ത്തി​ന്‍റെ പ്ര​ധാ​ന​പ്പെ​ട്ട വി​ക​സ​ന​പ്ര​വ​ർ​ത്ത​ന​ങ്ങ​ളാ​യി​രു​ന്നു. രാ​മ​ന്‍റെ പാ​ത പി​ന്തു​ട​ർ​ന്ന് ഏ​ക​മ​ക​ൾ ധ​ന്യ രാ​മ​ൻ ഇ​ന്ന് സം​സ്ഥാ​ന​ത്തെ മു​ൻ​നി​ര ദ​ളി​ത് ആ​ക്‌​ടി​വി​സ്റ്റു​ക​ളി​ലൊ​രാ​ളാ​ണ്.