സ​മ്പ​ന്ന​മാ​യ കാ​ര്‍​ഷി​ക പാ​ര​മ്പ​ര്യ​ത്തി​ന്‍റെ ഓ​ര്‍​മ​പ്പെ​ടു​ത്ത​ലാ​യി പ​ത്താ​മു​ദ​യം
Friday, April 23, 2021 1:03 AM IST
സ്വന്തം ലേഖകൻ
വെ​ള്ള​രി​ക്കു​ണ്ട്: പ​ത്താ​മു​ദ​യ​ത്തി​നു പ​ത്തു തൈ​യെ​ങ്കി​ലും ന​ട​ണ​മെ​ന്നാ​ണ് പ​ഴ​മ​ക്കാ​രു​ടെ പ്ര​മാ​ണം. വി​ത്തു വി​ത​യ്ക്കാ​നും പു​തി​യ തൈ​ക​ള്‍ ന​ടാ​നും ഏ​റ്റ​വും ന​ല്ല ദി​വ​സ​മാ​യി ക​ണ​ക്കാ​ക്ക​പ്പെ​ട്ടി​രു​ന്ന മേ​ട​മാ​സം പ​ത്താം തീ​യ​തി​യാ​ണ് ഇ​ന്ന്. വി​ഷു ക​ഴി​ഞ്ഞു പ​ത്താം ദി​വ​സ​മാ​ണ് മേ​ട​പ്പ​ത്ത്. അ​ന്നേ ദി​വ​സം സൂ​ര്യ​ന്‍ അ​ത്യു​ച്ച​രാ​ശി​യി​ല്‍ വ​രു​ന്നു​വെ​ന്നാ​ണ് വി​ശ്വ​സി​ക്ക​പ്പെ​ടു​ന്ന​ത്. സാ​ധാ​ര​ണ​യാ​യി ഈ ​ദി​വ​സ​മാ​കു​മ്പോ​ഴേ​ക്കും ഒ​ന്നോ ര​ണ്ടോ വേ​ന​ല്‍​മ​ഴ കി​ട്ടി പാ​ട​വും പ​റ​മ്പു​മൊ​ക്കെ ഒ​ന്ന് കു​തി​ര്‍​ന്നി​രി​ക്കും. പ്ര​കൃ​തി​യു​ടെ ക​ണ​ക്കു​ക​ളി​ല്‍ പ​ല​തും തെ​റ്റി​ത്തു​ട​ങ്ങി​യെ​ങ്കി​ലും ഇ​ക്കാ​ര്യ​ത്തി​ല്‍ ഈ ​വ​ര്‍​ഷ​വും മാ​റ്റ​മു​ണ്ടാ​യി​ട്ടി​ല്ല.
പ​ത്താ​മു​ദ​യ​ത്തി​നു തൈ​ക​ള്‍ ന​ട്ട് ആ​ദ്യ ദി​വ​സ​ങ്ങ​ളി​ല്‍ ചെ​റു​താ​യി ന​ന​ച്ചു​കൊ​ടു​ത്താ​ല്‍ അ​വ മ​ണ്ണി​ല്‍ പി​ടി​ക്കു​മെ​ന്നും ക്ര​മേ​ണ ചൂ​ടു കു​റ​ഞ്ഞ് ഇ​ട​വ​പ്പാ​തി ആ​രം​ഭി​ക്കു​ന്ന​തോ​ടെ ത​ഴ​ച്ചു​വ​ള​രു​മെ​ന്നു​മാ​ണ് പ​ഴ​യ​കാ​ല കാ​ര്‍​ഷി​ക അ​റി​വു​ക​ളു​ടെ അ​നു​ഭ​വ​പാ​ഠ​മെ​ന്ന് ചു​ള്ളി​യി​ലെ ക​ര്‍​ഷ​ക സം​ഘ​ട​നാ പ്ര​വ​ര്‍​ത്ത​ക​നാ​യ പി.​സി. ബി​നോ​യ് പ​റ​ഞ്ഞു. ഇ​ട​വ​പ്പാ​തി​ക്ക് കാ​ല​വ​ര്‍​ഷം തു​ട​ങ്ങും എ​ന്ന ക​ണ​ക്ക് പ​ണ്ടൊ​ന്നും തെ​റ്റാ​റി​ല്ല. പൂ​ര്‍​ണ​മാ​യും പ്ര​കൃ​തി​യി​ലെ മാ​റ്റ​ങ്ങ​ളെ ആ​ശ്ര​യി​ച്ചാ​യി​രു​ന്നു പ​ഴ​യ​കാ​ല​ത്തെ കൃ​ഷി​രീ​തി​ക​ള്‍. ന​ട്ടു​ക​ഴി​ഞ്ഞ് ആ​ദ്യ​ദി​വ​സ​ങ്ങ​ളി​ല്‍ ആ​വ​ശ്യ​ത്തി​ന് ചൂ​ടും പ്ര​കാ​ശ​വും ല​ഭി​ക്കു​ന്ന​ത് തൈ​ക​ളു​ടെ വ​ള​ര്‍​ച്ച​യ്ക്ക് സ​ഹാ​യ​ക​മാ​ണ്. പി​ന്നീ​ട് ശ​ക്ത​മാ​യ മ​ഴ​ക്കാ​ലം വ​രു​മ്പോ​ഴേ​ക്കും തൈ​ക​ള്‍ വേ​രു​റ​ച്ചു ക​ഴി​യു​ന്ന​തി​നാ​ല്‍ മ​റി​ഞ്ഞു​പോ​കാ​നോ ചീ​ഞ്ഞു ന​ശി​ക്കാ​നോ ഉ​ള്ള സാ​ധ്യ​ത കു​റ​വാ​ണ്.
മു​ന്‍​കാ​ല​ങ്ങ​ളി​ല്‍ വി​ഷു​വി​ന്‍റെ ആ​ഘോ​ഷ​ങ്ങ​ള്‍ പ​ത്താ​മു​ദ​യം വ​രെ തു​ട​ര്‍​ന്നി​രു​ന്നു. ഏ​തു ശു​ഭ​കാ​ര്യ​വും ആ​രം​ഭി​ക്കാ​വു​ന്ന ഉ​ത്ത​മ​ദി​ന​മാ​യാ​ണ് മേ​ടം പ​ത്ത് ക​ണ​ക്കാ​ക്ക​പ്പെ​ട്ടി​രു​ന്ന​ത്. സ​മാ​ന​മാ​യ രീ​തി​യി​ല്‍ തു​ലാ​മാ​സ​ത്തി​ലും തു​ലാ​പ്പ​ത്ത് എ​ന്ന പേ​രി​ല്‍ പ​ത്താ​മു​ദ​യം ആ​ഘോ​ഷി​ക്കാ​റു​ണ്ട്. കാ​ര്‍​ഷി​ക സം​സ്‌​കാ​ര​ത്തി​ല്‍ പ​ത്താ​മു​ദ​യ​ത്തി​ന്‍റെ പ്രാ​ധാ​ന്യം ഓ​ര്‍​മ​പ്പെ​ടു​ത്തി​ക്കൊ​ണ്ട് ഈ ​വ​ര്‍​ഷം ക​ള്ളാ​ര്‍ പു​ഞ്ച​ക്ക​ര ചു​ള്ളി ഫാ​മി​ല്‍ വ​ച്ച് പ​ത്താ​മു​ദ​യം 2021 വി​ത്തു​ത്സ​വം സം​ഘ​ടി​പ്പി​ച്ചി​രു​ന്നു. ക​ര്‍​ഷ​ക​ര്‍​ക്ക് മി​ക​ച്ച​യി​നം ന​ടീ​ല്‍ വ​സ്തു​ക്ക​ള്‍ ല​ഭ്യ​മാ​ക്കു​ന്ന​തി​നാ​യി ക​ള്ളാ​ര്‍ പ​ഞ്ചാ​യ​ത്തും ഫാ​ര്‍​മേ​ഴ്സ് അ​സോ​സി​യേ​ഷ​ന്‍ ആ​ന്‍​ഡ് റി​സ​റ​ക്ഷ​ന്‍ മൂ​വ്മെ​ന്‍റും വി​വി​ധ ക​ര്‍​ഷ​ക സം​ഘ​ട​ന​ക​ളും സം​യു​ക്ത​മാ​യാ​ണ് മേ​ള സം​ഘ​ടി​പ്പി​ച്ച​ത്. കോ​വി​ഡ് നി​യ​ന്ത്ര​ണ​ങ്ങ​ള്‍​ക്കി​ട​യി​ലും മി​ക​ച്ച പ്ര​തി​ക​ര​ണ​മാ​ണ് മേ​ള​യ്ക്ക് ല​ഭി​ച്ച​തെ​ന്ന് സം​ഘാ​ട​ക സ​മി​തി വ​ര്‍​ക്കിം​ഗ് ചെ​യ​ര്‍​മാ​ന്‍ കൂ​ടി​യാ​യ ബി​നോ​യ് പ​റ​ഞ്ഞു.