ക​ണ്ണൂ​രി​ൽ വാ​ഹ​ന പ​രി​ശോ​ധ​ന; 360 കേ​സു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്തു
Friday, April 23, 2021 1:03 AM IST
ക​ണ്ണൂ​ർ: കോ​വി​ഡി​ന്‍റെ അ​തി​വ്യാ​പ​ന​ത്തോ​ടെ ജി​ല്ല​യി​ൽ വാ​ഹ​ന പ​രി​ശോ​ധ​ന ശ​ക്ത​മാ​ക്കി പോ​ലീ​സ്. അ​നാ​വ​ശ്യ​കാ​ര്യ​ങ്ങ​ൾ​ക്കാ​യി ജി​ല്ല​യി​ലേ​ക്ക് ക​ട​ക്കു​ന്ന​വ​രെ പി​ടി​കൂ​ടാ​നാ​ണ് ക​ർ​ശ​ന പ​രി​ശോ​ധ​ന​യു​മാ​യി പോ​ലീ​സ് രം​ഗ​ത്തെ​ത്തി​യ​ത്. ജി​ല്ല​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ പോ​ലീ​സ് പ​രി​ശോ​ധ​ന ന​ട​ത്തി.
ഹൈ​വേ​ക​ൾ കേ​ന്ദ്രീ​ക​രി​ച്ച് ചെ​ക്ക് പോ​സ്റ്റു​ക​ൾ സ്ഥാ​പി​ക്കും. ബ​സു​ക​ള​ട​ക്കം മ​റ്റ് ചെ​റു​കി​ട വാ​ഹ​ങ്ങ​ളും പ​രി​ശോ​ധി​ക്കു​ന്നു​ണ്ട്. ബ​സു​ക​ളി​ൽ ആ​ളു​ക​ൾ മാ​സ്ക് ധ​രി​ച്ചാ​ണോ യാ​ത്ര​ചെ​യ്യു​ന്ന​ത്, നി​യ​ന്ത്ര​ണ​ങ്ങ​ൾ ലം​ഘി​ച്ച് ആ​ളു​ക​ളെ ബ​സി​ൽ ക​യ​റ്റു​ന്നു​ണ്ടോ എ​ന്നൊ​ക്കെ കൃ​ത്യ​മാ​യി പോ​ലീ​സ് പ​രി​ശോ​ധി​ക്കു​ന്നു​ണ്ട്.
ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ളി​ലേ​യും മു​ച്ച​ക്ര​വാ​ഹ​ന​ങ്ങ​ളി​ലോ​യും മ​റ്റും യാ​ത്ര​ക്കാ​ർ പോ​കേ​ണ്ട സ്ഥ​ല​വും പേ​രും ഫോ​ൺ ന​ന്പ​റും വാ​ഹ​ന ന​ന്പ​റും പോ​ലീ​സ് കു​റി​ച്ചെ​ടു​ക്കു​ന്നു​ണ്ട്.
ഇ​ന്ന​ലെ ന​ട​ത്തി​യ വാ​ഹ​ന പ​രി​ശോ​ധ​ന​യി​ൽ മാ​സ്ക് ധ​രി​ക്കാ​ത്ത​തി​നും മാ​റ്റു​മാ​യി 360 ഓ​ളം കേ​സു​ക​ളാ​ണ് റ​ജി​സ്റ്റ​ർ ചെ​യ്തി​ട്ടു​ണ്ട്.


ആ​യി​ര​ത്തോ​ളം പേ​രെ താ​ക്കീ​ത് ന​ൽ​കി വി​ടു​ക​യും ചെ​യ്തു. അ​തേ​സ​മ​യം ന​ഗ​ര​ത്തി​ലേ​ക്ക് പ്ര​വേ​ശി​ക്കു​ന്ന വാ​ഹ​ന​ങ്ങ​ൾ പ​ക​ൽ നേ​ര​ങ്ങ​ളി​ൽ ത​ട​ഞ്ഞ് നി​ർ​ത്തി പോ​ലീ​സ് പ​രി​ശോ​ധി​ക്കു​ന്ന​തി​ൽ വ്യാ​പ​ക പ്ര​തി​ഷേ​ധ​വു​മു​ണ്ട്.