താ​ടി​യെ​ല്ലി​ലെ വൈ​ക​ല്യം ശ​സ്ത്ര​ക്രി​യ​യി​ലൂ​ടെ ഭേ​ദ​മാ​ക്കി കെ​എം​സി ഹോ​സ്പി​റ്റ​ല്‍
Tuesday, May 11, 2021 1:01 AM IST
മം​ഗ​ളൂ​രു: ഡെ​ന്‍റോ​ഫേ​ഷ്യ​ല്‍ ഡി​ഫോ​ര്‍​മി​റ്റി എ​ന്ന​റി​യ​പ്പെ​ടു​ന്ന താ​ടി​യെ​ല്ലി​ലെ വൈ​ക​ല്യം ശ​സ്ത്ര​ക്രി​യ​യി​ലൂ​ടെ പൂ​ര്‍​ണ​മാ​യും ഭേ​ദ​മാ​ക്കി മം​ഗ​ളൂ​രു കെ​എം​സി ഹോ​സ്പി​റ്റ​ല്‍. ഡോ​ക്ട​ര്‍ കൂ​ടി​യാ​യ അ​ഞ്ജ​ലി എ​ന്ന 23 കാ​രി​യാ​ണ് ശ​സ്ത്ര​ക്രി​യ​യ്ക്ക് വി​ധേ​യ​യാ​യ​ത്.
മെ​ഡി​ക്ക​ല്‍ സ​യ​ന്‍​സി​ന്‍റെ ഭാ​ഷ​യി​ല്‍ ക്ലാ​സ് 3 പ്രോ​ഗ്നാ​ത്തി​സം എ​ന്ന​റി​യ​പ്പെ​ടു​ന്ന ഈ ​അ​വ​സ്ഥ​യി​ല്‍ ഭ​ക്ഷ​ണം ച​വ​യ്ക്കു​ന്ന​തു​പോ​ലു​ള്ള അ​ടി​സ്ഥാ​ന പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്കു​പോ​ലും ബു​ദ്ധി​മു​ട്ട് നേ​രി​ടാ​റു​ണ്ട്. ഡോ. ​അ​ഞ്ജ​ലി​യു​ടെ കാ​ര്യ​ത്തി​ല്‍ താ​ഴ​ത്തെ താ​ടി​യെ​ല്ല് അ​ല്പം മു​ന്നോ​ട്ടും മു​ക​ളി​ലെ താ​ടി​യെ​ല്ല് അ​ല്പം പി​ന്നി​ലും ആ​യ​തു​മൂ​ലം പ​ല്ലു​ക​ളു​ടെ ഘ​ട​ന​യി​ല്‍ ത​ക​രാ​റു​ണ്ടാ​യി​രു​ന്നു. സം​സാ​രി​ക്കു​ന്ന​തി​നും ബു​ദ്ധി​മു​ട്ടു​ണ്ടാ​യി​രു​ന്നു. ഒ​മ്പ​ത് മ​ണി​ക്കൂ​റോ​ളം നീ​ണ്ടു​നി​ന്ന ശ​സ്ത്ര​ക്രി​യ​യി​ലൂ​ടെ ഈ ​ബു​ദ്ധി​മു​ട്ടു​ക​ള്‍ പ​രി​ഹ​രി​ച്ച​തി​നൊ​പ്പം പ​തി​വാ​യു​ള്ള ത​ല​വേ​ദ​ന ഉ​ള്‍​പ്പെ​ടെ​യു​ള്ള പ്ര​ശ്‌​ന​ങ്ങ​ളും പ​രി​ഹ​രി​ക്കാ​നാ​യി. മു​ഖ​സൗ​ന്ദ​ര്യം വ​ര്‍​ധി​പ്പി​ക്കു​ന്ന​തി​നും സ​ഹാ​യ​ക​മാ​യി.
കെ​എം​സി ഹോ​സ്പി​റ്റ​ലി​ലെ ക​ണ്‍​സ​ള്‍​ട്ട​ന്‍റ് ഓ​റ​ല്‍ മാ​ക്സി​ലോ​ഫേ​ഷ്യ​ല്‍ സ​ര്‍​ജ​ന്‍ ഡോ. ​അ​ഭ​യ് ക​മ്മ​ത്തി​നൊ​പ്പം ഡോ. ​വാ​സു​ദേ​വ ദാ​സ്, ഡോ. ​വൈ. അ​സീ​ല്‍, ഡോ. ​അം​ജ​ദ് അ​ലി, ഡോ. ​ശ്രേ​യ​സി എ​ന്നി​വ​ര​ട​ങ്ങു​ന്ന സം​ഘ​മാ​ണ് ശ​സ്ത്ര​ക്രി​യ വി​ജ​യ​ക​ര​മാ​യി പൂ​ര്‍​ത്തി​യാ​ക്കി​യ​ത്.