സ്വ​കാ​ര്യ ലാ​ബു​ക​ളി​ല്‍ ക​ള​ക്ട​റു​ടെ മി​ന്ന​ല്‍ പ​രി​ശോ​ധ​ന
Tuesday, May 11, 2021 1:03 AM IST
തൃ​ക്ക​രി​പ്പൂ​ര്‍: കോ​വി​ഡ് പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന സ്വ​കാ​ര്യ ലാ​ബു​ക​ളി​ല്‍ ക​ള​ക്ട​ര്‍ ഡി. ​സ​ജി​ത്ത് ബാ​ബു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ മി​ന്ന​ല്‍ പ​രി​ശോ​ധ​ന ന​ട​ത്തി. ചെ​റു​വ​ത്തൂ​ര്‍, തൃ​ക്ക​രി​പ്പൂ​ര്‍ ടൗ​ണു​ക​ളി​ലെ കേ​ന്ദ്ര​ങ്ങ​ളി​ല്‍ ഇ​ന്ന​ലെ ഉ​ച്ച​ക​ഴി​ഞ്ഞാ​ണ് ക​ള​ക്ട​ര്‍ പ​രി​ശോ​ധ​ന​ക്കെ​ത്തി​യ​ത്. ആ​ര്‍​ടി​പി​സി​ആ​ര്‍, ആ​ന്‍റി​ജ​ന്‍ പ​രി​ശോ​ധ​ന​ക​ള്‍​ക്ക് ഉ​പ​യോ​ഗി​ക്കു​ന്ന കി​റ്റു​ക​ള്‍ പ​രി​ശോ​ധ​ന​യ്ക്കാ​യി ശേ​ഖ​രി​ച്ചു.
കോ​വി​ഡ് പോ​സി​റ്റീ​വ്, നെ​ഗ​റ്റീ​വ് സ​ര്‍​ട്ടി​ഫി​ക്ക​റ്റു​ക​ള്‍ ഓ​ണ്‍​ലൈ​നി​ല്‍ അ​പ്‌​ഡേ​റ്റ് ചെ​യ്യാ​ന്‍ വൈ​ക​രു​തെ​ന്നും രേ​ഖ​ക​ള്‍ കൃ​ത്യ​മാ​യി സൂ​ക്ഷി​ക്ക​ണ​മെ​ന്നും നി​ര്‍​ദേ​ശം ന​ല്‍​കി. ര​ണ്ട് പ​രി​ശോ​ധ​ന​ക​ള്‍​ക്കും ഈ​ടാ​ക്കു​ന്ന തു​ക​യു​ടെ ക​ണ​ക്കും ക​ള​ക്ട​ര്‍ ചോ​ദി​ച്ച​റി​ഞ്ഞു.
പ​രാ​തി​ക​ള്‍​ക്ക് ഇ​ട​വ​രു​ത്താ​ത്ത വി​ധ​ത്തി​ല്‍ പ​രി​ശോ​ധ​ന​ക​ള്‍ ന​ട​ത്ത​ണ​മെ​ന്നും വേ​ഗ​ത്തി​ല്‍ ഫ​ല​ങ്ങ​ള്‍ ല​ഭ്യ​മാ​ക്കാ​നു​ള്ള ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്ക​ണ​മെ​ന്നും ക​ള​ക്ട​ർ ആ​വ​ശ്യ​പ്പെ​ട്ടു.