തൃ​ക്ക​രി​പ്പൂ​ര്‍ കാ​പ്പി​ല്‍ തോ​ട് നാ​ശ​ത്തി​ന്‍റെ വ​ക്കി​ല്‍
Wednesday, May 12, 2021 1:29 AM IST
തൃ​ക്ക​രി​പ്പൂ​ര്‍: ന​ഗ​ര​ത്തി​ന്‍റെ പ​രി​സ​ര​ത്തു​കൂ​ടി ക​ട​ന്നു പോ​കു​ന്ന കാ​പ്പി​ല്‍ തോ​ട് കാ​ടു​ക​യ​റി​യും അ​തി​രി​ടി​ഞ്ഞും നാ​ശ​ത്തി​ന്‍റെ വ​ക്കി​ലാ​യി. കാ​ല​വ​ര്‍​ഷ​ത്തി​ല്‍ നി​റ​ഞ്ഞൊ​ഴു​കാ​റു​ള്ള തോ​ടി​ന് ക​ണ്ണി​ച്ചാ​ന്‍​തോ​ട്, ക​ഞ്ചി​യി​ല്‍ തോ​ട് എ​ന്നി​ങ്ങ​നെ ഓ​രോ സ്ഥ​ല​ത്ത് ഓ​രോ പേ​രി​ട്ടാ​ണ് വി​ളി​ക്കു​ന്ന​ത്. കാ​പ്പി​ല്‍ നി​ന്നാ​രം​ഭി​ച്ച് ക​ഞ്ചി​യി​ല്‍ വ​ഴി ത​ലി​ച്ചാ​ലം വ​രെ ഏ​ക​ദേ​ശം മൂ​ന്നു കി​ലോ​മീ​റ്റ​റി​ലേ​റെ ദൂ​ര​മാ​ണ് തോ​ട് നീ​ണ്ടു കി​ട​ക്കു​ന്ന​ത്. പ​രി​സ​ര​പ്ര​ദേ​ശ​ങ്ങ​ളി​ലെ കൃ​ഷി​യി​ട​ങ്ങ​ളി​ല്‍ രൂ​പ​പ്പെ​ടു​ന്ന അ​ധി​ക വെ​ള്ള​ക്കെ​ട്ട് മ​ഴ​ക്കാ​ല​ത്ത് ഈ ​തോ​ട് വ​ഴി​യാ​ണ് ഒ​ഴു​കി​പ്പോ​കു​ന്ന​ത്.

ക​ക്കു​ന്നം, ത​ങ്ക​യം ഭാ​ഗ​ങ്ങ​ളി​ല്‍ ഈ ​തോ​ടി​നെ ആ​ശ്ര​യി​ച്ച് കൃ​ഷി ന​ട​ത്താ​റു​മു​ണ്ട്. നേ​ര​ത്തെ മൈ​ന​ര്‍ ഇ​റി​ഗേ​ഷ​ന്‍ വ​കു​പ്പും നീ​ലേ​ശ്വ​രം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തും ചി​ല ഭാ​ഗ​ങ്ങ​ളി​ല്‍ ക​ര​കെ​ട്ടി സം​ര​ക്ഷി​ച്ചി​രു​ന്നെ​ങ്കി​ലും വ​ര്‍​ഷ​ങ്ങ​ളാ​യി അ​ധി​കൃ​ത​ര്‍ തോ​ടി​നെ കൈ​യൊ​ഴി​ഞ്ഞ നി​ല​യി​ലാ​ണ്. റ​വ​ന്യു വ​കു​പ്പി​ന്‍റെ രേ​ഖ​ക​ളി​ല്‍ കാ​ണു​ന്ന പ​ല​യി​ട​ങ്ങ​ളും സ്വ​കാ​ര്യ വ്യ​ക്തി​ക​ള്‍ കൈ​യേ​റി​യ​തോ​ടെ വീ​തി കു​റ​ഞ്ഞും ഒ​ഴു​ക്ക് ഇ​ല്ലാ​താ​യും ക​ര​യി​ടി​ഞ്ഞും തോ​ടി​ന്‍റെ വി​സ്തൃ​തി തീ​രെ കു​റ​ഞ്ഞി​ട്ടു​ണ്ട്. ടൗ​ണി​ലെ അ​ഴു​ക്കു ചാ​ലു​ക​ളി​ല്‍ നി​ന്നു​ള്ള മ​ഴ​വെ​ള്ള​വും ഈ ​തോ​ടി​ലൂ​ടെ​യാ​ണ് ഒ​ഴു​ക്കി ക​ള​യു​ന്ന​ത്. കാ​ല​വ​ര്‍​ഷ​ത്തി​നു മു​മ്പാ​യി മ​ണ്ണും കു​റ്റി​ക്കാ​ടു​ക​ളും നീ​ക്കി​യും ഇ​രു​ക​ര​ക​ളും ബ​ല​പ്പെ​ടു​ത്തി​യും തോ​ട് ന​വീ​ക​രി​ക്ക​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം.