ഇ​ടി​മി​ന്ന​ലി​ലും കാ​റ്റി​ലും വ്യാ​പ​ക നാ​ശം
Saturday, May 15, 2021 1:03 AM IST
രാ​ജ​പു​രം: ക​ഴി​ഞ്ഞ ദി​വ​സ​മു​ണ്ടാ​യ ഇ​ടി​മി​ന്ന​ലി​ലും ക​ന​ത്ത കാ​റ്റി​ലും ക​ള്ളാ​ര്‍, പ​ന​ത്ത​ടി പ​ഞ്ചാ​യ​ത്തു​ക​ളി​ല്‍ വ്യാ​പ​ക നാ​ശ​ന​ഷ്ടം. കോ​ളി​ച്ചാ​ല്‍ പ്രാ​ന്ത​ര്‍​കാ​വ് ഒ​റോ​ട്ടി​ക്കാ​ന​ത്തെ രാ​ജ​ന്‍റെ വീ​ട് പൂ​ര്‍​ണ​മാ​യും ത​ക​ര്‍​ന്നു. പ​ന​ത്ത​ടി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പ്ര​സ​ന്ന പ്ര​സാ​ദും സം​ഘ​വും സ്ഥ​ലം സ​ന്ദ​ര്‍​ശി​ച്ചു. പൂ​ടം​ക​ല്ലി​ലെ വ​ല്ല​ത്ത് തോ​മ​സി​ന്‍റെ റ​ബ​ര്‍ മ​ര​ങ്ങ​ളും അ​ഭി​ലാ​ഷ് ഫി​ലി​പ്പ്, ബാ​ല​കൃ​ഷ്ണ​ന്‍ നാ​യ​ര്‍, ക​രു​ണാ​ക​ര​ന്‍ എ​ന്നി​വ​രു​ടെ ക​വു​ങ്ങു​ക​ളും കാ​റ്റി​ല്‍ ത​ക​ര്‍​ന്നു. ചേ​റ്റു​ക​ല്ല് ദാ​മോ​ദ​ര​ന്‍റെ വീ​ടി​ന്‍റെ മേ​ല്‍​ക്കൂ​ര​യി​ലെ ഓ​ടു​ക​ള്‍ ത​ക​ര്‍​ന്നു. ചു​ള്ളി​ക്ക​ര ഭ​ജ​ന​മ​ഠ​ത്തി​ന്‍റെ പാ​ച​ക​പ്പു​ര​യ്ക്കു മു​ക​ളി​ല്‍ ക​വു​ങ്ങ് ഒ​ടി​ഞ്ഞു​വീ​ണു. കു​ടും​ബൂ​രി​ലെ ക​മ​ലാ​ക്ഷ​ന്‍റെ 24 ക​വു​ങ്ങു​ക​ളും ദാ​മോ​ദ​ര​ന്‍റെ അ​ഞ്ച് തെ​ങ്ങു​ക​ളും ഇ​ടി​മി​ന്ന​ലേ​റ്റ് ന​ശി​ച്ചു.

ഒ​ട​യ​ഞ്ചാ​ല്‍: ക​ഴി​ഞ്ഞ​ദി​വ​സം വേ​ന​ല്‍ മ​ഴ​യ്‌​ക്കൊ​പ്പ​മു​ണ്ടാ​യ ശ​ക്ത​മാ​യ ഇ​ടി​മി​ന്ന​ലി​ല്‍ നാ​യ്ക്ക​യ​ത്തെ സി. ​കൃ​ഷ്ണ​ന്‍റെ വീ​ടി​ന് ഭാ​ഗി​ക​മാ​യി കേ​ടു​പാ​ടു​ക​ള്‍ സം​ഭ​വി​ച്ചു. കൃ​ഷ്ണ​ന്‍റെ മ​ക​ന്‍ പ്ല​സ്ടു വി​ദ്യാ​ര്‍​ഥി​യാ​യ എം.​കെ. അ​ഭി​ഷേ​കി​ന് പ​രി​ക്കേ​റ്റു. വീ​ട്ടി​ലെ ഇ​ല​ക്ട്രോ​ണി​ക് ഉ​പ​ക​ര​ണ​ങ്ങ​ള്‍ പൂ​ര്‍​ണ​മാ​യും ക​ത്തി ന​ശി​ച്ചു.