മാ​സ്‌​ക് ധ​രി​ക്കാ​ത്ത​തി​ന് 982 പേ​ര്‍​ക്കെ​തി​രേ കേ​സ്
Saturday, May 15, 2021 1:03 AM IST
കാ​സ​ര്‍​ഗോ​ഡ്: മാ​സ്‌​ക് ധ​രി​ക്കാ​തെ പൊ​തു ഇ​ട​ങ്ങ​ളി​ല്‍ ക​റ​ങ്ങി​ന​ട​ന്ന​തി​ന് മേ​യ് 12, 13 തീ​യ​തി​ക​ളി​ലാ​യി 982 പേ​ര്‍​ക്കെ​തി​രേ കേ​സെ​ടു​ത്തു. 12 ന് 467 ​പേ​ര്‍​ക്കെ​തി​രെ​യും 13 ന് 515 ​പേ​ര്‍​ക്കെ​തി​രെ​യു​മാ​ണ് പോ​ലീ​സ് കേ​സെ​ടു​ത്ത​ത്. ഇ​തോ​ടെ ജി​ല്ല​യി​ല്‍ ഇ​തു​വ​രെ ര​ജി​സ്റ്റ​ര്‍ ചെ​യ്ത കേ​സു​ക​ളു​ടെ എ​ണ്ണം 1,16,665 ആ​യി. കോ​വി​ഡ് നി​ര്‍​ദേ​ശ​ങ്ങ​ളു​ടെ ലം​ഘ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് 12 ന് 10 ​പേ​ര്‍​ക്കെ​തി​രെ​യും 13 ന് 13 ​പേ​ര്‍​ക്കെ​തി​രെ​യും കേ​സെ​ടു​ത്തു.