പൂ​ടം​ക​ല്ല്-​ചി​റ​ങ്ക​ട​വ് റോ​ഡ് ന​വീ​ക​ര​ണം ര​ണ്ടു​ഘ​ട്ട​ങ്ങ​ളി​ലാ​യി പൂ​ര്‍​ത്തീ​ക​രി​ക്കും
Monday, May 31, 2021 12:48 AM IST
രാ​ജ​പു​രം: കാ​ഞ്ഞ​ങ്ങാ​ട്-​പാ​ണ​ത്തൂ​ര്‍ സം​സ്ഥാ​ന​പാ​ത​യി​ല്‍ പൂ​ടം​ക​ല്ല് മു​ത​ൽ ചി​റ​ങ്ക​ട​വ് വ​രെ​യു​ള്ള അ​വ​സാ​ന​ഭാ​ഗ​ത്തി​ന്‍റെ ന​വീ​ക​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ടെ​ന്‍​ഡ​ര്‍ ന​ട​പ​ടി​ക​ള്‍ ഉ​പേ​ക്ഷി​ക്കു​ന്ന​തി​നെ​തി​രാ​യ പ്ര​തി​ഷേ​ധം ഫ​ലം കാ​ണു​ന്നു. ഈ ​ഭാ​ഗ​ത്തെ റോ​ഡ് ന​വീ​ക​ര​ണം ര​ണ്ടു​ഘ​ട്ട​ത്തി​ലാ​യി എ​ത്ര​യും വേ​ഗം പൂ​ര്‍​ത്തീ​ക​രി​ക്കാ​ന്‍ നി​ര്‍​ദേ​ശ​മാ​യ​താ​യി ഇ. ​ച​ന്ദ്ര​ശേ​ഖ​ര​ന്‍ എം​എ​ല്‍​എ​യു​ടെ ഓ​ഫീ​സ് അ​റി​യി​ച്ചു.
ആ​ദ്യ​ഘ​ട്ട​ത്തി​ന്‍റെ ക​രാ​ര്‍ ന​ട​പ​ടി​ക​ള്‍ കി​ഫ്ബി​യു​ടെ അം​ഗീ​കാ​ര​ത്തോ​ടെ ര​ണ്ടാ​ഴ്ച​യ്ക്ക​കം പൂ​ര്‍​ത്തി​യാ​ക്കാ​നാ​ണ് ധാ​ര​ണ. പൂ​ടം​ക​ല്ല് മു​ത​ല്‍ ബ​ളാം​തോ​ട് വ​രെ​യു​ള്ള 12.875 കി​ലോ​മീ​റ്റ​ര്‍ ദൂ​ര​മാ​ണ് ഇ​തി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തു​ക. നേ​ര​ത്തെ അ​നു​വ​ദി​ച്ച 59.94 കോ​ടി രൂ​പ ചെ​ല​വി​ലാ​ണ് ഈ ​ഭാ​ഗ​ത്തെ ന​വീ​ക​ര​ണം ന​ട​ത്തു​ക. പൂ​ടം​ക​ല്ല് മു​ത​ല്‍ ചി​റ​ങ്ക​ട​വ് വ​രെ​യു​ള്ള മു​ഴു​വ​ന്‍ ഭാ​ഗ​ത്തി​ന്‍റെ​യും ന​വീ​ക​ര​ണ​ത്തി​ന് ഈ ​തു​ക മ​തി​യാ​കി​ല്ല എ​ന്നു ക​ണ്ട​തു​കൊ​ണ്ടാ​ണ് ര​ണ്ടു​ഘ​ട്ട​ങ്ങ​ളി​ലാ​യി ന​വീ​ക​ര​ണം ന​ട​ത്താ​ന്‍ തീ​രു​മാ​നി​ച്ച​ത്.
ര​ണ്ടാം​ഘ​ട്ട​ത്തി​ല്‍ ബ​ളാം​തോ​ട് മു​ത​ല്‍ ചി​റ​ങ്ക​ട​വ് വ​രെ​യു​ള്ള 3.813 കി​ലോ​മീ​റ്റ​ര്‍ ഭാ​ഗ​ത്തെ ന​വീ​ക​ര​ണ​ത്തി​ന് 15.25 കോ​ടി രൂ​പ​യു​ടെ പു​തി​യ അ​ട​ങ്ക​ലും ത​യാ​റാ​ക്കി സ​മ​ര്‍​പ്പി​ച്ചി​ട്ടു​ണ്ട്. ഭ​ര​ണാ​നു​മ​തി​യും സാ​ങ്കേ​തി​കാ​നു​മ​തി​യും ല​ഭ്യ​മാ​ക്കി എ​ത്ര​യും വേ​ഗ​ത്തി​ല്‍ ഈ ​പ്ര​വൃ​ത്തി​യും തു​ട​ങ്ങാ​നാ​കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ. 10 മീ​റ്റ​ര്‍ വീ​തി​യി​ല്‍ മെ​ക്കാ​ഡം ടാ​റിം​ഗ് ന​ട​ത്തു​ന്ന റോ​ഡി​ന്‍റെ വ​ള​വ് നി​ക​ത്തി​യും ക​യ​റ്റം കു​റ​ച്ചു​മാ​ണ് ന​വീ​ക​ര​ണം ന​ട​ത്തു​ക. ആ​വ​ശ്യ​മു​ള്ള ഇ​ട​ങ്ങ​ളി​ല്‍ ക​ലു​ങ്കു​ക​ളും ചെ​റി​യ പാ​ല​ങ്ങ​ളും ഓ​വു​ചാ​ലും സം​ര​ക്ഷ​ണ ഭി​ത്തി​യും നി​ര്‍​മി​ക്കും. രാ​ജ​പു​രം, മാ​ല​ക്ക​ല്ല് എ​ന്നി​വി​ട​ങ്ങ​ളി​ല്‍ നാ​ലു​വ​രി​പ്പാ​ത ഉ​ണ്ടാ​കും. നി​ല​വി​ല്‍ നീ​ക്കി​വ​ച്ചി​ട്ടു​ള്ള തു​ക​യി​ല്‍​നി​ന്നു​ത​ന്നെ വൈ​ദ്യു​തി ലൈ​നു​ക​ളും തൂ​ണു​ക​ളും ജ​ല അ​ഥോ​റി​റ്റി​യു​ടെ പൈ​പ്പ് ലൈ​നു​ക​ളും മാ​റ്റി സ്ഥാ​പി​ക്കാ​നു​ള്ള വി​ഹി​ത​വും ക​ണ്ടെ​ത്തും.
പ​ദ്ധ​തി ചു​മ​ത​ല​യു​ള്ള റോ​ഡ് ഫ​ണ്ട് ബോ​ര്‍​ഡ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ അ​ട​ങ്ക​ല്‍ ത​യാ​റാ​ക്കി​യ​തി​ലെ അ​പാ​ക​ത ശ്ര​ദ്ധ​യി​ല്‍​പ്പെ​ട്ട​തി​നെ​ത്തു​ട​ര്‍​ന്നാ​ണ് നേ​ര​ത്തേ ക​രാ​ര്‍ ന​ട​പ​ടി​ക​ള്‍ റ​ദ്ദ് ചെ​യ്യാ​ന്‍ തീ​രു​മാ​നി​ച്ച​ത്. ഈ ​ന​ട​പ​ടി മ​ല​യോ​ര​ത്ത് വ​ലി​യ പ്ര​തി​ഷേ​ധ​ത്തി​ന് കാ​ര​ണ​മാ​യി​രു​ന്നു.