വെ​ള്ള​രി​ക്കു​ണ്ടി​ല്‍ നി​ന്നും കാ​ഞ്ഞ​ങ്ങാ​ട്ടേ​ക്ക് ഇ​നി പു​തു​വ​ഴി
Friday, June 11, 2021 1:16 AM IST
കാ​ഞ്ഞ​ങ്ങാ​ട്: വെ​ള്ള​രി​ക്കു​ണ്ടി​ല്‍ നി​ന്നും കാ​ഞ്ഞ​ങ്ങാ​ട്ടേ​ക്കു​ള്ള ദൂ​രം 30 കി​ലോ​മീ​റ്റ​റാ​യി കു​റ​യ്ക്കു​ന്ന സ​മാ​ന്ത​ര​പാ​ത​യു​ടെ ആ​ദ്യ​ഘ​ട്ട പ്ര​വൃ​ത്തി​ക​ള്‍ തു​ട​ങ്ങി.

പ​ട​ന്ന​ക്കാ​ട് മേ​ല്‍​പ്പാ​ല​ത്തി​നു സ​മീ​പ​ത്തു​നി​ന്നും ആ​രം​ഭി​ക്കു​ന്ന റോ​ഡ് മ​ടി​ക്കൈ, കോ​ടോം-​ബേ​ളൂ​ര്‍, കി​നാ​നൂ​ര്‍-​ക​രി​ന്ത​ളം പ​ഞ്ചാ​യ​ത്തു​ക​ളി​ല്‍ ഉ​ള്‍​പ്പെ​ടു​ന്ന പു​ളി​ക്കാ​ല്‍-​ആ​ന​പ്പെ​ട്ടി-​ബാ​നം വ​ഴി​യാ​ണ് വെ​ള്ള​രി​ക്കു​ണ്ടി​ല്‍ എ​ത്തി​ച്ചേ​രു​ക. ആ​ദ്യ​ഘ​ട്ട​ത്തി​ല്‍ അ​ഞ്ച​ര​മീ​റ്റ​ര്‍ വീ​തി​യി​ല്‍ മെ​ക്കാ​ഡം ടാ​റിം​ഗ് ന​ട​ത്താ​നാ​ണ് തീ​രു​മാ​നം.

2017-18 വ​ര്‍​ഷ​ത്തെ ബ​ജ​റ്റി​ലാ​ണ് ഈ ​റോ​ഡ് ആ​ദ്യ​മാ​യി ഇ​ടം​പി​ടി​ച്ച​ത്. തു​ട​ര്‍​ന്ന് കി​ഫ്ബി ഫ​ണ്ടി​ല്‍ നി​ന്നും 78 കോ​ടി രൂ​പ പ​ദ്ധ​തി​ക്കാ​യി വ​ക​യി​രു​ത്തി​യി​രു​ന്നു.

പു​ളി​ക്കാ​ല്‍, ആ​ന​പ്പെ​ട്ടി, ബാ​നം എ​ന്നി​വി​ട​ങ്ങ​ളി​ലെ പാ​ല​ങ്ങ​ളു​ടെ നി​ര്‍​മാ​ണ​മാ​ണ് ആ​ദ്യ​മാ​യി തു​ട​ങ്ങു​ന്ന​ത്. ഏ​ഴ​ര​ക്കോ​ടി രൂ​പ​യാ​ണ് ഇ​വ​യ്ക്കാ​യി വ​ക​യി​രു​ത്തി​യി​ട്ടു​ള്ള​ത്.

അ​വ​സാ​ന അ​ട​ങ്ക​ല്‍ ത​യാ​റാ​ക്കു​ന്ന​തി​നാ​യി കേ​ര​ള റോ​ഡ് ഫ​ണ്ട് ബോ​ര്‍​ഡ് അ​സി​സ്റ്റ​ന്‍റ് എ​ക്‌​സി​ക്യൂ​ട്ടി​വ് എ​ന്‍​ജി​നി​യ​ര്‍ സി.​ജെ. കൃ​ഷ്ണ​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള വി​ദ​ഗ്ധ സം​ഘം ക​ഴി​ഞ്ഞ ദി​വ​സം മൂ​ന്ന് സ്ഥ​ല​ങ്ങ​ൾ സ​ന്ദ​ര്‍​ശി​ച്ചു. പ​ര​പ്പ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് കെ. ​ഭൂ​പേ​ഷും മ​ടി​ക്കൈ, കോ​ടോം-​ബേ​ളൂ​ര്‍ പ​ഞ്ചാ​യ​ത്തു​ക​ളി​ലെ ജ​ന​പ്ര​തി​നി​ധി​ക​ളും ഒ​പ്പ​മു​ണ്ടാ​യി​രു​ന്നു. അ​ട​ങ്ക​ല്‍ ത​യാ​റാ​ക്കി​ക്ക​ഴി​ഞ്ഞാ​ലു​ട​ന്‍ പാ​ലം പ​ണി​ക്കാ​യി ടെ​ന്‍​ഡ​ര്‍ വി​ളി​ക്കും. ഇ​തി​ന്‍റെ തൊ​ട്ടു​പി​ന്നാ​ലെ ത​ന്നെ റോ​ഡി​ന്‍റെ പ്ര​വൃ​ത്തി​യും തു​ട​ങ്ങാ​നാ​കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ.