റോ​ഡ​രി​കി​ല്‍ ത​ള്ളി​യ മാ​ലി​ന്യം നാ​ട്ടു​കാ​ര്‍ തി​രി​കെ​യെ​ടു​പ്പി​ച്ചു
Friday, June 11, 2021 1:16 AM IST
കാ​ഞ്ഞി​ര​ടു​ക്കം: റോ​ഡ​രി​കി​ല്‍ ത​ള്ളി​യ പ്ലാ​സ്റ്റി​ക് മാ​ലി​ന്യം നാ​ട്ടു​കാ​ര്‍ ഇ​ട​പെ​ട്ട് തി​രി​കെ​യെ​ടു​പ്പി​ച്ചു. ക​ഴി​ഞ്ഞ ദി​വ​സം വൈ​കു​ന്നേ​രം അ​ഞ്ചോ​ടെ താ​ന്നി​യ​ടി വ​ള​വി​ലാ​ണ് സം​ഭ​വം.
പി​ക്ക​പ്പ് വാ​ഹ​ന​ത്തി​ലെ​ത്തി​യ സം​ഘം മാ​ലി​ന്യം ത​ള്ളു​ന്ന​തി​നി​ടെ നാ​ട്ടു​കാ​ര്‍ പി​ടി​കൂ​ടി ത​ട​ഞ്ഞു​വ​യ്ക്കു​ക​യാ​യി​രു​ന്നു. വി​വ​ര​മ​റി​യ​ച്ച​തി​നെ​തു​ട​ര്‍​ന്ന് വാ​ര്‍​ഡ് അം​ഗ​വും പോ​ലീ​സും ആ​രോ​ഗ്യ വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രും സം​ഭ​വ​സ്ഥ​ല​ത്തെ​ത്തി. മാ​ലി​ന്യം ത​ള്ളി​യ​വ​രെ കൊ​ണ്ട് ത​ന്നെ തി​രി​കെ​യെ​ടു​പ്പി​ച്ചു.
വീ​ടു​ക​ള്‍ കു​റ​വു​ള്ള ഈ ​മേ​ഖ​ല​യി​ല്‍ കോ​ഴി​വേ​സ്റ്റ് ഉ​ള്‍​പ്പെ​ടെ​യു​ള്ള​വ കൊ​ണ്ടു​വ​ന്ന് ത​ള്ളു​ന്ന​ത് പ​തി​വാ​ണ്. നേ​ര​ത്തേ​യും ഇ​ത്ത​ര​ക്കാ​രെ നാ​ട്ടു​കാ​ര്‍ പി​ടി​കൂ​ടി താ​ക്കീ​ത് ചെ​യ്തി​രു​ന്നു. മാ​ലി​ന്യം ത​ള്ളു​ന്ന​ത് ഇ​നി​യും തു​ട​ര്‍​ന്നാ​ല്‍ നി​യ​മ​ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കു​മെ​ന്ന് പ്ര​ദേ​ശ​വാ​സി​ക​ള്‍ മു​ന്ന​റി​യി​പ്പ് ന​ല്‍​കി.