പെ​ട്രോ​ൾ വി​ല​വ​ർ​ധ​ന​യ്ക്കെ​തി​രേ സ​മ​ര​വു​മാ​യി കോ​ൺ​ഗ്ര​സ്
Saturday, June 12, 2021 12:47 AM IST
കാ​ഞ്ഞ​ങ്ങാ​ട്: പെ​ട്രോ​ളി​ന്‍റെ​യും ഡീ​സ​ലി​ന്‍റെ​യും ക്ര​മാ​തീ​ത​മാ​യ വി​ല​വ​ര്‍​ധ​ന​വി​നെ​തി​രേ ജ​ന​രോ​ഷം ആ​ളി​ക്ക​ത്തു​മ്പോ​ഴും കേ​ന്ദ്ര-​സം​സ്ഥാ​ന ഭ​ര​ണ​കേ​ന്ദ്ര​ങ്ങ​ളി​ല്‍ അ​ന​ക്ക​മി​ല്ലാ​ത്ത സ്ഥി​തി​യാ​ണെ​ന്ന് രാ​ജ്‌​മോ​ഹ​ന്‍ ഉ​ണ്ണി​ത്താ​ന്‍ എം​പി പ​റ​ഞ്ഞു. അ​ജാ​നൂ​ര്‍ മ​ണ്ഡ​ലം കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ തെ​ക്കേ​പ്പു​റം പെ​ട്രോ​ള്‍ പ​മ്പി​നു മു​ന്നി​ല്‍ സം​ഘ​ടി​പ്പി​ച്ച ധ​ര്‍​ണ ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
തെ​ര​ഞ്ഞെ​ടു​പ്പി​നു​ശേ​ഷം കോ​വി​ഡ് മ​ഹാ​മാ​രി​ക്കാ​ല​ത്ത് 37 ദി​വ​സ​ത്തി​നു​ള്ളി​ല്‍ 21 ത​വ​ണ​യാ​ണ് ഇ​ന്ധ​ന​വി​ല വ​ര്‍​ധി​പ്പി​ച്ച​ത്. ന​രേ​ന്ദ്ര​മോ​ദി അ​ധി​കാ​ര​ത്തി​ല്‍ വ​ന്നാ​ല്‍ പെ​ട്രോ​ളി​ന് 40 രൂ​പ​യാ​യി വി​ല നി​ശ്ച​യി​ക്കു​മെ​ന്ന് പ​റ​ഞ്ഞ് അ​ധി​കാ​രം കി​ട്ടി​യ​പ്പോ​ള്‍ പെ​ട്രോ​ളി​ന്‍റെ​യും ഡീ​സ​ലി​ന്‍റെ​യും വി​ല നി​ര്‍​ണ​യി​ക്കാ​നു​ള്ള അ​വ​കാ​ശം എ​ണ്ണ​ക്ക​മ്പ​നി​ക​ള്‍​ക്ക് ന​ല്‍​കു​ക​യാ​ണു​ണ്ടാ​യ​ത്.
പെ​ട്രോ​ളി​ന്‍റെ യ​ഥാ​ര്‍​ഥ വി​ല 29.33 രൂ​പ​യാ​ണ്. അ​തി​നു​മേ​ല്‍ കേ​ന്ദ്ര നി​കു​തി 32.98 രൂ​പ​യും സം​സ്ഥാ​ന നി​കു​തി 30.08 രൂ​പ​യു​മാ​ണ്. അ​തു​പോ​ലെ ഡീ​സ​ലി​ന് 31.83 രൂ​പ കേ​ന്ദ്ര നി​കു​തി​യും 27.76 രൂ​പ സം​സ്ഥാ​ന നി​കു​തി​യു​മാ​ണ്. സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ അ​ധി​ക​നി​കു​തി വ​രു​മാ​നം വേ​ണ്ടെ​ന്നു​വ​ച്ചാ​ല്‍ ത​ന്നെ ജ​ന​ങ്ങ​ളു​ടെ മേ​ലു​ള്ള ഭാ​രം കു​റ​യ്ക്കാ​ന്‍ ക​ഴി​യും. ഉ​മ്മ​ന്‍​ചാ​ണ്ടി സ​ര്‍​ക്കാ​രി​ന്‍റെ കാ​ല​ത്ത് ഇ​ങ്ങ​നെ അ​ധി​ക നി​കു​തി വേ​ണ്ടെ​ന്ന് വെ​ച്ച് 619.17 കോ​ടി രൂ​പ​യു​ടെ ഇ​ള​വാ​ണ് ജ​ന​ങ്ങ​ള്‍​ക്ക് ന​ല്‍​കി​യ​ത്. ആ ​ആ​ര്‍​ജ​വം ര​ണ്ടാ​മ​തും അ​ധി​കാ​ര​ത്തി​ല്‍​വ​ന്ന ഇ​ട​തു​പ​ക്ഷ സ​ര്‍​ക്കാ​രും ജ​ന​ങ്ങ​ളോ​ട് കാ​ണി​ക്ക​ണ​മെ​ന്ന് ഉ​ണ്ണി​ത്താ​ന്‍ ആ​വ​ശ്യ​പ്പെ​ട്ടു.
പെ​ട്രോ​ളി​യം ഉ​ത്പ​ന്ന​ങ്ങ​ള്‍ ജി​എ​സ്ടി പ​രി​ധി​ക്കു​ള്ളി​ല്‍ കൊ​ണ്ടു​വ​ന്നാ​ല്‍ പെ​ട്രോ​ളും ഡീ​സ​ലും 60 രൂ​പ​യ്‌​ക്കെ​ങ്കി​ലും രാ​ജ്യ​മൊ​ട്ടാ​കെ ല​ഭ്യ​മാ​കും. ഇ​തി​നു​ള്ള ന​ട​പ​ടി കൈ​ക്കൊ​ള്ളാ​നെ​ങ്കി​ലും കേ​ന്ദ്ര-​സം​സ്ഥാ​ന സ​ര്‍​ക്കാ​രു​ക​ള്‍ ത​യാ​റാ​ക​ണ​മെ​ന്നും ഉ​ണ്ണി​ത്താ​ന്‍ ആ​വ​ശ്യ​പ്പെ​ട്ടു.
മ​ണ്ഡ​ലം കോ​ണ്‍​ഗ്ര​സ് പ്ര​സി​ഡ​ന്‍റ് സ​തീ​ശ​ന്‍ പ​ര​ക്കാ​ട്ടി​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡി​സി​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി പി.​വി. സു​രേ​ഷ്, യൂ​ത്ത് കോ​ണ്‍​ഗ്ര​സ് ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ് മ​നാ​ഫ് നു​ള്ളി​പ്പാ​ടി, എ​ന്‍.​വി. അ​ര​വി​ന്ദാ​ക്ഷ​ന്‍ നാ​യ​ര്‍, ര​വീ​ന്ദ്ര​ന്‍ മു​ങ്ങ​ത്ത്, ശ്രീ​നി​വാ​സ​ന്‍ മ​ഡി​യ​ന്‍, പി.​വി. ബാ​ല​കൃ​ഷ്ണ​ന്‍, രാ​ജീ​വ​ന്‍ വെ​ള്ളി​ക്കോ​ത്ത്, ഉ​മേ​ശ​ന്‍ കാ​ട്ടു​കു​ള​ങ്ങ​ര, എ​ന്‍.​വി. ബാ​ല​ച​ന്ദ്ര​ന്‍ നാ​യ​ര്‍, പി.​പി. വേ​ണു നാ​യ​ര്‍, ശ്രീ​രേ​ഷ്, എ​സ്.​കെ. ബാ​ല​കൃ​ഷ്ണ​ന്‍ എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി.
കു​ന്നും​കൈ: വെ​സ്റ്റ് എ​ളേ​രി മ​ണ്ഡ​ലം കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ കു​ന്നും​കൈ പെ​ട്രോ​ള്‍ പ​മ്പി​ന് മു​ന്നി​ല്‍ ന​ട​ത്തി​യ പ്ര​തി​ഷേ​ധ ധ​ര്‍​ണ കെ​പി​സി​സി അം​ഗം ശാ​ന്ത​മ്മ ഫി​ലി​പ്പ് ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ജോ​യി കി​ഴ​ക്ക​ര​ക്കാ​ട്ട് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ മോ​ളി​ക്കു​ട്ടി പോ​ള്‍, ലി​ജി​ന ര​തീ​ഷ്, നേ​താ​ക്ക​ളാ​യ ജി. ​മു​ര​ളീ​ധ​ര​ന്‍, മാ​ത്യു വ​ര്‍​ക്കി, അ​ന്ന​മ്മ മാ​ത്യു, ബി​ജു ഏ​ലി​യാ​സ്, സി.​എ. ബാ​ബു, എ.​ജെ. ഷാ​ജി, ഗീ​താ സു​രേ​ഷ്, സൂ​സ​മ്മ ജ​യിം​സ്, ജോ​ണി മൗ​ക്കോ​ട്, സ​ജി കു​ന്നും​കൈ, ജോ​സ് കാ​പ്പി​ല്‍, ടി. ​ടോ​മി, ഭാ​സ്‌​ക​ര​ന്‍ എ​ളേ​രി തു​ട​ങ്ങി​യ​വ​ര്‍ സം​ബ​ന്ധി​ച്ചു.
വെ​ള്ള​രി​ക്കു​ണ്ട്: ബ​ളാ​ല്‍ മ​ണ്ഡ​ലം കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ വെ​ള്ള​രി​ക്കു​ണ്ട് പെ​ട്രോ​ള്‍ പ​മ്പി​ന് മു​ന്നി​ല്‍ സം​ഘ​ടി​പ്പി​ച്ച നി​ല്‍​പ് സ​മ​രം ഡി​സി​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ഹ​രി​ഷ് പി. ​നാ​യ​ര്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് എം.​പി. ജോ​സ​ഫ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ബ​ളാ​ല്‍ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് രാ​ജു ക​ട്ട​ക്ക​യം മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം ഷോ​ബി ജോ​സ​ഫ്, വാ​ര്‍​ഡം​ഗം ബി​നു, ജോ​സ​ഫ് വ​ര്‍​ക്കി, സാ​ജ​ന്‍ ജോ​സ​ഫ്, മ​ധു കൊ​ടി​യം​കു​ണ്ട് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.
പ​ന​ത്ത​ടി: പ​ന​ത്ത​ടി മ​ണ്ഡ​ലം കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ബ​ളാം​തോ​ട് പെ​ട്രോ​ള്‍ പ​മ്പി​നു മു​ന്നി​ല്‍ ധ​ര്‍​ണ ന​ട​ത്തി. ഡി​സി​സി സെ​ക്ര​ട്ട​റി പി.​വി. സു​രേ​ഷ് ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ജോ​ണി തോ​ല​മ്പു​ഴ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പി.​എ. മു​ഹ​മ്മ​ദ് കു​ഞ്ഞി, എ.​പി. ബാ​ല​ച​ന്ദ്ര​ന്‍, കെ.​ജെ. ജ​യിം​സ്, എ​ന്‍. വി​ന്‍​സ​ന്‍റ്, സി. ​രാ​ഘ​വ​ന്‍ നാ​യ്ക്, കെ.​എ​സ്. മാ​ത്യു എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.
രാ​ജ​പു​രം: ക​ള്ളാ​ര്‍ മ​ണ്ഡ​ലം കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി മാ​ല​ക്ക​ല്ല് പെ​ട്രോ​ള്‍ പ​മ്പി​ന് മു​ന്നി​ല്‍ ന​ട​ത്തി​യ പ്ര​തി​ഷേ​ധ ധ​ര്‍​ണ മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ഷാ​ജി ചാ​ര​ത്തി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ല്‍ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ടി.​കെ. നാ​രാ​യ​ണ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. ജോ​സ് മാ​വേ​ലി, എം.​കെ. മാ​ധ​വ​ന്‍, വി. ​കു​ഞ്ഞി​ക്ക​ണ്ണ​ന്‍, പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് പ്രി​യ ഷാ​ജി, പി.​സി. തോ​മ​സ്, സ​ജി പ്ലാ​ച്ചേ​രി, ഗി​രീ​ഷ് നീ​ലി​മ​ല എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.
ഒ​ട​യം​ചാ​ല്‍: കോ​ടോം ബേ​ളൂ​ര്‍ മ​ണ്ഡ​ലം കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ഒ​ട​യം​ചാ​ല്‍ പെ​ട്രോ​ള്‍ പ​മ്പി​ന് മു​ന്നി​ല്‍ പ്ര​തി​ഷേ​ധ ധ​ര്‍​ണ ന​ട​ത്തി. ഡി​സി​സി സെ​ക്ര​ട്ട​റി പി.​വി. സു​രേ​ഷ് ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് പി. ​ബാ​ല​ച​ന്ദ്ര​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ ആ​ന്‍​സി, ജി​നി വി​നോ​യ്, പി. ​ഷീ​ജ, രാ​ജീ​വ​ന്‍ ചീ​രോ​ല്‍, ബ്ലോ​ക്ക് സെ​ക്ര​ട്ട​റി ബാ​ല​കൃ​ഷ്ണ​ന്‍ ച​ക്കി​ട്ട​ടു​ക്കം, കൃ​ഷ്ണ​ന്‍ പാ​ച്ചേ​നി, വി​നോ​ദ് ജോ​സ​ഫ്, ഷി​ന്‍റോ തോ​മ​സ്, ഇ​സ​ഹാ​ക്ക് ഒ​ട​യം​ചാ​ല്‍, വി​നോ​ദ് പ​ന​യം​ത​ട്ട, വി​നോ​ദ് പാ​ക്കം എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.
ഭീ​മ​ന​ടി: മ​ഹി​ളാ കോ​ണ്‍​ഗ്ര​സ് വെ​സ്റ്റ് എ​ളേ​രി മ​ണ്ഡ​ലം ക​മ്മി​റ്റി കു​ന്നും​കൈ പെ​ട്രോ​ള്‍ പ​മ്പി​ന് മു​ന്നി​ല്‍ ന​ട​ത്തി​യ ധ​ര്‍​ണ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ശാ​ന്ത​മ്മ ഫി​ലി​പ്പ് ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ഗീ​ത സു​രേ​ഷ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ സെ​ക്ര​ട്ട​റി അ​ന്ന​മ്മ മാ​ത്യു മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി. മോ​ളി​ക്കു​ട്ടി പോ​ള്‍, എം.​വി. ലി​ജി​ന, മി​നി പ​രീ​ക്കാ​പ്പ​ള്ളി, സൂ​സ​മ്മ ജ​യിം​സ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.
കാ​ഞ്ഞ​ങ്ങാ​ട്: മ​ഹി​ളാ കോ​ണ്‍​ഗ്ര​സ് കാ​ഞ്ഞ​ങ്ങാ​ട് മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ കൊ​വ്വ​ല്‍​പ​ള്ളി പെ​ട്രോ​ള്‍ പ​മ്പി​ന് മു​ന്നി​ല്‍ ന​ട​ത്തി​യ ധ​ര്‍​ണ മ​ഹി​ളാ കോ​ണ്‍​ഗ്ര​സ് ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ് സി. ​ശ്യാ​മ​ള ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് പി. ​സു​മ​തി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ സെ​ക്ര​ട്ട​റി സ​രോ​ജി​നി ടീ​ച്ച​ര്‍, ന​ഗ​ര​സ​ഭാ കൗ​ണ്‍​സി​ല​ര്‍ വി.​വി. ശോ​ഭ, ഷൈ​ല​ജ, എ​ന്‍. പ്രീ​ത, ഡോ. ​ദി​വ്യ ജി​തി​ന്‍, മി​ഷ കു​മാ​ര്‍ എ​ന്നി​വ​ര്‍ സം​ബ​ന്ധി​ച്ചു.