ലക്ഷ്വദ്വീപ്: ആ​ര്‍​എ​സ്പി പോ​സ്റ്റോ​ഫീ​സ് ധ​ര്‍​ണ ന​ട​ത്തി
Sunday, June 13, 2021 2:20 AM IST
തൃ​ക്ക​രി​പ്പൂ​ര്‍: ല​ക്ഷ​ദ്വീ​പി​ല്‍ കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍ ന​ട​പ്പാ​ക്കു​ന്ന ജ​ന​ദ്രോ​ഹ ഭ​ര​ണ​പ​രി​ഷ്‌​കാ​ര ന​ട​പ​ടി​ക​ള്‍ പി​ന്‍​വ​ലി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ആ​ര്‍​എ​സ്പി തൃ​ക്ക​രി​പ്പൂ​ര്‍ നി​യോ​ജ​ക മ​ണ്ഡ​ലം ക​മ്മി​റ്റി സ​ബ് പോ​സ്റ്റോ​ഫീ​സി​ന് മു​ന്നി​ല്‍ ധ​ര്‍​ണ ന​ട​ത്തി. പെ​ട്രോ​ളി​യം ഉ​ത്പ​ന്ന​ങ്ങ​ളു​ടെ വി​ല​നി​ര്‍​ണ​യാ​ധി​കാ​രം കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍ ഏ​റ്റെ​ടു​ക്കു​ക, കേ​ന്ദ്ര-​സം​സ്ഥാ​ന സ​ര്‍​ക്കാ​രു​ക​ള്‍ ചു​മ​ത്തു​ന്ന അ​ധി​ക നി​കു​തി പി​ന്‍​വ​ലി​ക്കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ളും ഉ​ന്ന​യി​ച്ചു. ജി​ല്ലാ അ​സി. സെ​ക്ര​ട്ട​റി ക​രീം ച​ന്തേ​ര ഉ​ദ്ഘാ​ട​നം ചെ​യ്തു. സു​ഭാ​ഷ് ചീ​മേ​നി അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. എ.​വി. അ​ശോ​ക​ന്‍, സീ​ന​ത്ത് സ​തീ​ശ​ന്‍, ഒ.​ടി. ല​ത്തീ​ഫ്, ടി.​മു​സ്ത​ഫ, എം.​ഷ​ഫീ​ക്ക്, എ​ന്‍. മു​ഹ്‌​സ​ദ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.