സ്മാ​ര്‍​ട്ട് ഫോ​ണ്‍ കൈ​മാ​റി
Sunday, June 13, 2021 2:20 AM IST
പെ​രി​യ: യൂ​ത്ത് കോ​ണ്‍​ഗ്ര​സ് ഉ​ദു​മ നി​യോ​ജ​ക​മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ യൂ​ത്ത് കെ​യ​ര്‍ പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യു​ള്ള സ്മാ​ര്‍​ട്ട് ഫോ​ണ്‍ ച​ല​ഞ്ചി​ലെ മൂ​ന്നാ​മ​ത്തെ ഫോ​ണ്‍ ത​ച്ച​ങ്ങാ​ട് മൗ​വ്വ​ല്‍ ഗ​ല്ലി കോ​ള​നി​യി​ലെ വി​ദ്യാ​ര്‍​ഥി​നി​യു​ടെ ര​ക്ഷി​താ​ക്ക​ള്‍​ക്ക് കൈ​മാ​റി. പ്ര​വാ​സി​യാ​യ ബാ​ബു​രാ​ജ് മീ​ങ്ങോ​ത്തും മാ​വു​ങ്കാ​ല്‍ മി​ല്‍​മ​യി​ലെ ജീ​വ​ന​ക്കാ​ര​ന്‍ ക​ല്യോ​ട്ട് സ്വ​ദേ​ശി​യാ​യ കെ.​വി. ശ്രീ​രാ​ഗു​മാ​ണ് ഫോ​ണ്‍ വാ​ങ്ങി ന​ല്‍​കി​യ​ത്. നി​യോ​ജ​ക​മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് അ​നൂ​പ് ക​ല്യോ​ട്ട്, വാ​ര്‍​ഡ് അം​ഗം ജ​യ​ശ്രീ, പ​ള്ളി​ക്ക​ര മ​ണ്ഡ​ലം കോ​ണ്‍​ഗ്ര​സ് പ്ര​സി​ഡ​ന്‍റ് ഷാ​ഫി പ​ള്ളി​ക്ക​ര, യൂ​ത്ത് കോ​ണ്‍​ഗ്ര​സ് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് രാ​കേ​ഷ് ക​രി​ച്ചേ​രി, മ​ഹേ​ഷ് ത​ച്ച​ങ്ങാ​ട്, സു​ജി​ത്ത് കാ​ട​ന്‍​വീ​ട്, ശ​ശീ​ന്ദ്ര​ന്‍ ത​ച്ച​ങ്ങാ​ട് എ​ന്നി​വ​ര്‍ സം​ബ​ന്ധി​ച്ചു.