ഭ​ക്ഷ്യ​ക്കി‌​റ്റു​ക​ൾ വിതരണം ചെയ്ത് കാ​ഞ്ഞി​ര​ടു​ക്കം ഇ​ട​വ​ക
Monday, June 14, 2021 12:45 AM IST
കാ​ഞ്ഞി​ര​ടു​ക്കം: ക​ണ്ടെ​യ്ന്‍​മെ​ന്‍റ് സോ​ണി​ലാ​യ പു​ല്ലൂ​ര്‍-​പെ​രി​യ പ​ഞ്ചാ​യ​ത്തി​ലെ ക​ല്ല്യോ​ട്ട് പ​ട്ടി​ക വ​ര്‍​ഗ കോ​ള​നി​യി​ലെ കു​ടും​ബ​ങ്ങ​ള്‍​ക്ക് കാ​ഞ്ഞി​ര​ടു​ക്കം സെ​ന്‍റ് ജോ​ര്‍​ജ് ഇ​ട​വ​ക​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ഭ​ക്ഷ്യ​ധാ​ന്യ​ക്കി​റ്റു​ക​ള്‍ വി​ത​ര​ണം ചെ​യ്തു. ഇ​ട​വ​ക വി​കാ​രി ഫാ. ​തോ​മ​സ് പു​ള്ളോ​ലി​ക്ക​ല്‍ കോ​ള​നി​യി​ല്‍ നേ​രി​ട്ടെ​ത്തി കി​റ്റ് വി​ത​ര​ണം നി​ര്‍​വ​ഹി​ച്ചു. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സി.​കെ. അ​ര​വി​ന്ദ​ന്‍ ഏ​റ്റു​വാ​ങ്ങി. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം എം.​കെ. ബാ​ബു​രാ​ജ്, വാ​ര്‍​ഡ് അം​ഗം ആ​ര്‍. ര​തീ​ഷ്, ഇ​ട​വ​ക കോ-​ഓ​ര്‍​ഡി​നേ​റ്റ​ര്‍ ജോ​ബി​ഷ് കു​സു​മാ​ല​യം, ട്ര​സ്റ്റി മെ​ജോ വേ​ങ്ങ​പ്പ​ള്ളി​ല്‍, സെ​ന്‍റ് ജോ​ര്‍​ജ് ക്രെ​ഡി​റ്റ് യൂ​ണി​യ​ന്‍ പ്ര​സി​ഡ​ന്‍റ് അ​ഗ​സ്റ്റി​ന്‍ ക​ണി​യാ​റ​ക​ത്ത്, ഊ​ര് മൂ​പ്പ​ന്‍ നാ​രാ​യ​ണ​ന്‍, ഡി​എ​സ്എ​സ് ജി​ല്ലാ ചെ​യ​ര്‍​മാ​ന്‍ പ്ര​ഭാ​ക​ര​ന്‍ എ​ന്നി​വ​ര്‍ സം​ബ​ന്ധി​ച്ചു.