സ്വ​ര്‍​ണ​വ്യാ​പാ​ര​ശാ​ല​ക​ള്‍ തു​റ​ക്കാ​ന്‍ അ​നു​മ​തി ന​ല്‍​ക​ണ​മെ​ന്നാ​വ​ശ്യം
Tuesday, June 15, 2021 12:31 AM IST
കാ​സ​ര്‍​ഗോ​ഡ്: നി​യ​ന്ത്ര​ണ​ങ്ങ​ള്‍​ക്കു വി​ധേ​യ​മാ​യി സ്വ​ര്‍​ണ​വ്യാ​പാ​ര​ശാ​ല​ക​ള്‍ തു​റ​ന്നു പ്ര​വ​ര്‍​ത്തി​ക്കാ​ന്‍ അ​നു​മ​തി ന​ല്‍​ക​ണ​മെ​ന്ന് ഓ​ള്‍ കേ​ര​ള ഗോ​ള്‍​ഡ് ആ​ന്‍​ഡ് സി​ല്‍​വ​ര്‍ മ​ര്‍​ച്ച​ന്‍റ്സ് അ​സോ​സി​യേ​ഷ​ന്‍ ജി​ല്ലാ ഭാ​ര​വാ​ഹി​ക​ള്‍ ആ​വ​ശ്യ​പ്പെ​ട്ടു.
ക​ട​ക​ള്‍ തു​റ​ക്കാ​ന്‍ അ​നു​വ​ദി​ക്കാ​ത്ത​തു​മൂ​ലം സ്വ​ര്‍​ണ വ്യാ​പാ​ര​മേ​ഖ​ല​യി​ലെ ചെ​റു​കി​ട വ്യാ​പാ​രി​ക​ള്‍ നി​ത്യ​ച്ചെ​ല​വി​നു​പോ​ലും വ​രു​മാ​ന​മി​ല്ലാ​തെ വി​ഷ​മ​സ്ഥി​തി​യി​ലാ​ണ്.
ഈ ​മേ​ഖ​ല​യി​ല്‍ ജോ​ലി ചെ​യ്യു​ന്ന തൊ​ഴി​ലാ​ളി​ക​ളു​ടെ സ്ഥി​തി​യും ഇ​തു​ത​ന്നെ​യാ​ണ്. ഇ​ക്കാ​ര്യം ക​ണ​ക്കി​ലെ​ടു​ത്ത് ആ​വ​ശ്യ​മാ​യ ഇ​ള​വു​ക​ള്‍ അ​നു​വ​ദി​ക്ക​ണ​മെ​ന്ന് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് അ​ബ്ദു​ല്‍​ക​രീം സി​റ്റി​ഗോ​ള്‍​ഡ്, ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി കോ​ടോ​ത്ത് അ​ശോ​ക​ന്‍ നാ​യ​ര്‍, ട്ര​ഷ​റ​ര്‍ ബി.​എം. അ​ബ്ദു​ല്‍ ക​ബീ​ര്‍, വ​ര്‍​ക്കിം​ഗ് പ്ര​സി​ഡ​ന്‍റ് റോ​യി ജോ​സ​ഫ്, കാ​സ​ര്‍​ഗോ​ഡ് യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് ജി.​വി. നാ​രാ​യ​ണ​ന്‍ എ​ന്നി​വ​ര്‍ ആ​വ​ശ്യ​പ്പെ​ട്ടു.