ജൈ​വ​കൃ​ഷി മ​ത്സ​ര​ത്തി​ലെ ആ​ദ്യ വി​ള​വെ​ടു​പ്പ് ന​ട​ന്നു
Tuesday, June 15, 2021 12:32 AM IST
പ​ന​ത്ത​ടി: പ​ഞ്ചാ​യ​ത്ത് കു​ടും​ബ​ശ്രീ സി​ഡി​എ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ന​ട​ത്തി​യ 'ക​ണി ദി ​വെ​ജി​റ്റ​ബി​ള്‍ വോ​ക്ക്' ജൈ​വ കൃ​ഷി മ​ത്സ​ര​ത്തി​ന്‍റെ ഭാ​ഗ​മാ​യി ത​ണ​ല്‍, വ​ന്ദ​ന ജെ​എ​ല്‍​ജി​ക​ള്‍ ഇ​റ​ക്കി​യ പ​ച്ച​ക്ക​റി​ക്കൃ​ഷി​യു​ടെ ഒ​ന്നാം​ഘ​ട്ട വി​ള​വെ​ടു​പ്പ് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പ്ര​സ​ന്ന പ്ര​സാ​ദും കു​ടും​ബ​ശ്രീ മി​ഷ​ന്‍ ജി​ല്ലാ കോ-​ഓ​ര്‍​ഡി​നേ​റ്റ​ര്‍ ടി.​ടി. സു​രേ​ന്ദ്ര​നും ചേ​ര്‍​ന്ന് നി​ര്‍​വ​ഹി​ച്ചു. 15 ഏ​ക്ക​ര്‍ സ്ഥ​ല​ത്ത് മു​ള​ക്, വെ​ണ്ട, പ​യ​ര്‍ എ​ന്നി​വ​യാ​ണ് കൃ​ഷി ചെ​യ്ത​ത്. ജി​ല്ലാ അ​സി. കോ-​ഓ​ര്‍​ഡി​നേ​റ്റ​ര്‍ സി.​എ​ച്ച്. ഇ​ക്ബാ​ല്‍ ആ​ദ്യ വി​ള​വെ​ടു​പ്പ് ഏ​റ്റു​വാ​ങ്ങി. പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് പി.​എം. കു​ര്യാ​ക്കോ​സ്, വി​ക​സ​ന​കാ​ര്യ സ്ഥി​രം സ​മി​തി ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ ല​ത അ​ര​വി​ന്ദ​ന്‍, സി​ഡി​എ​സ് ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ സി. ​മാ​ധ​വി, സെ​ക്ര​ട്ട​റി ജോ​സ് ഏ​ബ്ര​ഹാം, വാ​ര്‍​ഡ് അം​ഗ​ങ്ങ​ളാ​യ വി.​വി. ഹ​രി​ദാ​സ്, രാ​ധാ സു​കു​മാ​ര​ന്‍, സ​ജി​നി​മോ​ള്‍ എ​ന്നി​വ​ര്‍ സം​ബ​ന്ധി​ച്ചു. മ​റ്റ് ജെ​എ​ല്‍​ജി​ക​ളു​ടെ കൃ​ഷി​യി​ട​ങ്ങ​ളും വി​ള​വെ​ടു​പ്പി​ന് ത​യാ​റാ​യി​ട്ടു​ണ്ട്.

ആ​കെ 21 ഏ​ക്ക​ര്‍ സ്ഥ​ല​ത്താ​ണ് കാ​ര്‍​ഷി​ക മ​ത്സ​ര​ത്തി​ന്‍റെ ഭാ​ഗ​മാ​യി കൃ​ഷി ചെ​യ്യു​ന്ന​ത്.