ആഷിന് ഒന്നും പാഴ്‌വസ്തുക്കളല്ല
Wednesday, June 16, 2021 12:57 AM IST
മാ​ലോം: ദ​ര്‍​ഘാ​സി​ലെ ഓ​ട്ടോ ഡ്രൈ​വ​റാ​യ ആ​ഷി​ന്‍ താ​മ​സി​ക്കു​ന്ന​ത് ആ​സ്ബ​റ്റോ​സ് ഷീ​റ്റ് മേ​ഞ്ഞ ചെ​റി​യൊ​രു വീ​ട്ടി​ലാ​ണ്. പ​ക്ഷേ ആ ​വീ​ടി​ന​ക​ത്തു നി​റ​യെ ആ​രും കൊ​തി​ക്കു​ന്ന ക​ര​വി​രു​തി​ന്‍റെ മാ​യ​ക്കാ​ഴ്ച​ക​ളാ​ണ്. പാ​ഴ്‌​വ​സ്തു​ക്ക​ളും മു​ള​യും ചി​ര​ട്ട​യും ഈ​ര്‍​ക്കി​ലു​ക​ളു​മെ​ല്ലാം കൊ​ണ്ട് ആ​ഷി​ന്‍ തീ​ര്‍​ക്കു​ന്ന വി​സ്മ​യ​രൂ​പ​ങ്ങ​ള്‍ ആ​രു​ടെ​യും ക​ണ്ണി​നെ വി​സ്മ​യി​പ്പി​ക്കും.
ആ​ഷി​ൻ നി​ർ​മി​ച്ച ബാ​ല്യ​കാ​ല​ത്ത് എ​വി​ടെ​യോ ക​ണ്ടു​മ​റ​ന്ന പ​ള്ളി​യു​ടെ മാ​തൃ​ക ക​ണ്ടാ​ൽ ആ​ര്‍​ക്കാ​യാ​ലും ഒ​രു​വ​ട്ടം അ​ക​ത്തു​ക​യ​റി പ്രാ​ര്‍​ഥി​ക്കാ​ന്‍ തോ​ന്നി​പ്പോ​കും. തൊ​ട്ട​ടു​ത്ത് വ​ലി​യ ജ​നാ​ല​ക​ളും ഇ​രി​പ്പി​ട​ങ്ങ​ളും പോ​ര്‍​ച്ചു​മൊ​ക്കെ​യു​ള്ള ഒ​രു ഇ​രു​നി​ല വീ​ട്. ഈ​ര്‍​ക്കി​ല്‍ കൊ​ണ്ട് നി​ര്‍​മി​ച്ച​താ​ണെ​ന്ന് ഒ​റ്റ​നോ​ട്ട​ത്തി​ല്‍ തോ​ന്നാ​ത്ത വ​ലി​യൊ​രു ക​പ്പ​ല്‍. കു​തി​ര​വ​ണ്ടി, ആ​ന, കൊ​ന്ത, നി​ല​വി​ള​ക്ക്... അ​ങ്ങ​നെ പോ​കു​ന്നു കാ​ഴ്ച​ക​ള്‍.
ക​ഴി​ഞ്ഞ ലോ​ക്ഡൗ​ണ്‍ കാ​ല​ത്ത് വീ​ട്ടി​ല്‍ വെ​റു​തെ​യി​രു​ന്ന് മ​ടു​ത്ത​പ്പോ​ഴാ​ണ് ആ​ഷി​ന്‍ ക​ര​കൗ​ശ​ല വ​സ്തു​ക്ക​ളു​ടെ നി​ര്‍​മാ​ണം തു​ട​ങ്ങി​യ​ത്. ആ​ദ്യം നി​ര്‍​മി​ച്ച​ത് ഈ​ര്‍​ക്കി​ല്‍ കൊ​ണ്ടു​ള്ള ക​പ്പ​ലാ​ണ്. ഒ​രാ​ഴ്ച സ​മ​യ​മെ​ടു​ത്താ​ണ് അ​തി​ന്‍റെ നി​ര്‍​മാ​ണം പൂ​ര്‍​ത്തി​യാ​ക്കി​യ​ത്. പി​ന്നീ​ട് പ​ള്ളി​മേ​ട​യും വീ​ടു​മെ​ല്ലാം ആ​ഷി​ന്‍റെ ക​ര​വി​രു​തി​ല്‍ രൂ​പ​മെ​ടു​ത്തു.
ഇ​തി​നി​ടെ മാ​ലോ​ത്ത് ക​സ​ബ ഗ​വ. ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ളി​ലെ അ​ഞ്ചാം​ത​രം വി​ദ്യാ​ര്‍​ഥി​നി​യാ​യ മ​ക​ള്‍ അ​ജ​ലും അ​ച്ഛ​ന്‍റെ ക​ര​വി​രു​തി​ന് സ​ഹാ​യി​യാ​യെ​ത്തി​യി​രു​ന്നു. സ്വ​ന്ത​മാ​യി ചി​ല​ത് നി​ര്‍​മി​ക്കു​ക​യും ചെ​യ്തു. അ​ങ്ങ​നെ വീ​ട് നി​റ​യെ ആ​രും കൊ​തി​ക്കു​ന്ന ശി​ല്‍​പ​ങ്ങ​ള്‍ കൊ​ണ്ട് നി​റ​ഞ്ഞു. ലോ​ക്ഡൗ​ണ്‍ കാ​ര​ണം വ​ണ്ടി​ക്ക് ഓ​ട്ട​മി​ല്ലാ​തെ വീ​ട്ടി​ലി​രി​ക്കേ​ണ്ടി​വ​രു​ന്ന​തി​ന്‍റെ വി​ഷ​മ​ത്തി​നി​ട​യി​ലും ഈ ​കാ​ഴ്ച​ക​ള്‍ ആ​ഷി​ന്റെ മ​ന​സ് നി​റ​യ്ക്കു​ന്നു.
ദ​ര്‍​ഘാ​സി​ലെ കു​ര​ങ്ങും​പു​ഴ മാ​ത്യു​വി​ന്‍റെ​യും യേ​ശു​മ​തി​യു​ടെ​യും മ​ക​നാ​ണ് ആ​ഷി​ന്‍. ജി​സ്മി​യാ​ണ് ഭാ​ര്യ. അ​ജ​ലി​ന് പു​റ​മേ ഇ​ര​ട്ട​ക​ളാ​യ ര​ണ്ട് കൊ​ച്ചു​കു​ട്ടി​ക​ളു​മു​ണ്ട്.