വ​യോ​ജ​ന​ങ്ങ​ളു​ടെ കോ​വി​ഡ് വാ​ക്‌​സി​നേ​ഷ​ന് മു​ന്‍​കൈ​യെ​ടു​ത്ത് സാ​മൂ​ഹ്യ​നീ​തി വ​കു​പ്പ്
Wednesday, June 16, 2021 12:59 AM IST
കാ​സ​ർ​ഗോ​ഡ്: കോ​വി​ഡ് വാ​ക്‌​സി​നേ​ഷ​ന് ആ​രോ​ഗ്യ വ​കു​പ്പി​നൊ​പ്പം കൈ ​കോ​ര്‍​ത്ത് സാ​മൂ​ഹ്യ നീ​തി വ​കു​പ്പും. ജി​ല്ല​യി​ലെ 14 വൃ​ദ്ധ​മ​ന്ദി​ര​ങ്ങ​ളി​ലും അ​ഞ്ച് മാ​ന​സി​ക സാ​മൂ​ഹ്യ പു​ന​ര​ധി​വാ​സ കേ​ന്ദ്ര​ങ്ങ​ളി​ലും വാ​ക്‌​സി​നേ​ഷ​ന്‍ പൂ​ര്‍​ത്തി​യാ​യി. ഇ​വി​ട​ങ്ങ​ളി​ലെ അ​ന്തേ​വാ​സി​ക​ളാ​യ 886 പേ​ര്‍​ക്കാ​ണ് വാ​ക്‌​സി​ന്‍ ല​ഭ്യ​മാ​ക്കി​യ​ത്. ഒ​പ്പം ജി​ല്ല​യി​ലെ മു​ഴു​വ​ന്‍ ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളി​ലു​മു​ള്ള ഭി​ന്ന​ശേ​ഷി​ക്കാ​രു​ടെ വാ​ക്‌​സി​ന്‍ ര​ജി​സ്‌​ട്രേ​ഷ​നും പൂ​ര്‍​ത്തി​യാ​ക്കി. സാ​മൂ​ഹ്യ​നീ​തി വ​കു​പ്പി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ വി​വി​ധ സ​ര്‍​ക്കാ​ര്‍ വ​കു​പ്പു​ക​ളു​ടെ​യും സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ളു​ടെ​യും സ​ഹാ​യ​ത്തോ​ടെ​യാ​യി​രു​ന്നു മെ​ഗാ ര​ജി​സ്‌​ട്രേ​ഷ​ന്‍ ഡ്രൈ​വ്.
മു​നി​സി​പ്പാ​ലി​റ്റി​ക​ളി​ലും പ​ഞ്ചാ​യ​ത്തു​ക​ളി​ലും പ്ര​ത്യേ​കം ഹെ​ല്‍​പ്പ് ഡെ​സ്‌​കു​ക​ള്‍ സ്ഥാ​പി​ച്ച് ഒ​രാ​ഴ്ച കൊ​ണ്ടാ​ണ് ഭി​ന്ന​ശേ​ഷി​ക്കാ​ര്‍​ക്കു​ള്ള ര​ജി​സ്‌​ട്രേ​ഷ​ന്‍ പൂ​ര്‍​ത്തി​യാ​ക്കി​യ​ത്. ഭി​ന്ന​ശേ​ഷി​യു​ടെ തോ​ത് അ​നു​സ​രി​ച്ച് മു​ന്‍​ഗ​ന പ​ട്ടി​ക ത​യാ​റാ​ക്കി​യാ​ണ് വാ​ക്‌​സി​നേ​ഷ​ന്‍ ന​ല്‍​കു​ന്ന​ത്. ത​യാ​റാ​ക്കി​യ മു​ന്‍​ഗ​ണ​നാ പ​ട്ടി​ക പ്ര​കാ​രം ന​ഗ​ര​സ​ഭ​ക​ളി​ല്‍ വാ​ക്‌​സി​നേ​ഷ​നും ആ​രം​ഭി​ച്ചു. പ​ഞ്ചാ​യ​ത്തു​ക​ളി​ല്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്യ​പ്പെ​ട്ട ഭി​ന്ന​ശേ​ഷി​ക്കാ​ര്‍​ക്ക് വ​രും ദി​വ​സ​ങ്ങ​ളി​ല്‍ വാ​ക്‌​സി​ന്‍ ന​ല്‍​കി​ത്തു​ട​ങ്ങും. മു​ന്‍​ഗ​ണ​ന അ​നു​സ​രി​ച്ച് വീ​ടു​ക​ളി​ലെ​ത്തി​യും പ്ര​ത്യേ​ക വാ​ക്‌​സി​നേ​ഷ​ന്‍ കേ​ന്ദ്ര​ങ്ങ​ള്‍ സ​ജ്ജീ​ക​രി​ച്ചും, ഏ​റ്റ​വു​മ​ടു​ത്ത വാ​ക്‌​സി​നേ​ഷ​ന്‍ കേ​ന്ദ്ര​ത്തി​ലെ​ത്തി വാ​ക്‌​സി​ന്‍ സ്വീ​ക​രി​ക്കു​ന്ന​തി​നു​ള്ള ക്ര​മീ​ക​ര​ണ​ങ്ങ​ള്‍ ന​ട​ത്തി​യു​മാ​ണ് പ്ര​ത്യേ​ക ആ​ക്ഷ​ന്‍ പ്ലാ​ന്‍ ത​യാ​റാ​ക്കി​യി​രി​ക്കു​ന്ന​ത്.
സ​വി​ശേ​ഷ പ​രി​ഗ​ണ​ന ല​ഭി​ക്കേ​ണ്ട 6000-ല​ധി​കം ആ​ളു​ക​ളാ​ണ് ജി​ല്ല​യി​ലു​ള്ള​ത്. ജി​ല്ലാ ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ വി-​ഡി​സ​ര്‍​വ് പ​ദ്ധ​തി​യി​ല്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്ത ച​ല​ന വൈ​ക​ല്യ​മ​ള്ള 18 വ​യ​സി​ന് മു​ക​ളി​ല്‍ പ്രാ​യ​മു​ള്ള​വ​ര്‍, സെ​റി​ബ്ര​ല്‍ പാ​ള്‍​സി, ഓ​ട്ടി​സം, ബ​ഹു​വൈ​ക​ല്യം, ബൗ​ദ്ധി​ക വെ​ല്ലു​വി​ളി എ​ന്നി​വ നേ​രി​ടു​ന്ന​വ​ര്‍, മ​സ്‌​കു​ല​ര്‍ ഡി​സ്‌​ട്രോ​ഫി ഉ​ള്ള​വ​ര്‍, പൂ​ര്‍​ണ ശ​യ്യാ​വ​ലം​ബ​ര്‍ തു​ട​ങ്ങി​യ​വ​രു​ടെ വി​വ​ര​ങ്ങ​ള്‍ വാ​ക്‌​സി​നേ​ഷ​നു​ള്ള കോ​വി​ന്‍ പോ​ര്‍​ട്ട​ലി​ല്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്ത് വാ​ര്‍​ഡ് അ​ടി​സ്ഥാ​ന​ത്തി​ല്‍ റൂ​ട്ട് മാ​പ്പ് ത​യാ​റാ​ക്കി ആ​രോ​ഗ്യ വ​കു​പ്പി​ന് കൈ​മാ​റി.

കാ​സ​ര്‍​ഗോ​ഡ് ഗ​വ. കോ​ള​ജ്, എ​ല്‍​ബി​എ​സ് എ​ൻ​ജി​നി​യ​റിം​ഗ് കോ​ള​ജ്, പീ​പ്പി​ള്‍​സ് കോ​ള​ജ് മു​ന്നാ​ട്, ഗ​വ. കോ​ള​ജ് ഉ​ദു​മ എ​ന്നി​വി​ട​ങ്ങ​ളി​ലെ എ​ന്‍​എ​സ്എ​സ് വി​ദ്യാ​ര്‍​ഥി​ക​ളാ​ണ് ര​ജി​സ്ട്രേ​ഷ​ന്‍ ഡ്രൈ​വി​ല്‍ സ​ഹാ​യി​ച്ച​ത്. ജി​ല്ലാ സാ​മൂ​ഹ്യ നീ​തി വ​കു​പ്പ് ഓ​ഫീ​സ​ര്‍ ഷീ​ബ മും​താ​സ്, കേ​ര​ള സാ​മൂ​ഹ്യ സു​ര​ക്ഷാ മി​ഷ​ന്‍ ജി​ല്ലാ കോ-​ഓ​ര്‍​ഡി​നേ​റ്റ​ര്‍ ജി​ഷോ ജ​യിം​സ്, കോ-​ഓ​ര്‍​ഡി​നേ​റ്റ​ര്‍​മാ​രാ​യ സി. ​രാ​ജേ​ഷ്, മു​ഹ​മ്മ​ദ് അ​ഷ്‌​റ​ഫ് തു​ട​ങ്ങി​യ​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് ഭി​ന്ന​ശേ​ഷി​ക്കാ​രു​ടെ ര​ജി​സ്‌​ട്രേ​ഷ​ന്‍ പൂ​ര്‍​ത്തീ​ക​രി​ച്ച​ത്.