ലോ​ക്ഡൗ​ൺ: ജി​ല്ല​യി​ൽ നി​യ​ന്ത്ര​ണം വാ​ർ​ഡ് ത​ല​ത്തി​ൽ
Thursday, June 17, 2021 1:12 AM IST
കാ​സ​ർ​ഗോ​ഡ്: സം​സ്ഥാ​ന​ത​ല​ത്തി​ലു​ള്ള ലോ​ക്ഡൗ​ൺ ഇ​ള​വു​ക​ൾ ന​ട​പ്പാ​ക്കു​മ്പോ​ൾ ജി​ല്ല​യി​ൽ ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളൊ​ന്നും അ​ട​ച്ചി​ടി​ല്ലെ​ന്നും പ​ക​രം വാ​ർ​ഡു​ത​ല​ത്തി​ൽ നി​യ​ന്ത്ര​ണം ന​ട​പ്പാ​ക്കു​മെ​ന്നും ക​ള​ക്ട​ർ ഡി. ​സ​ജി​ത് ബാ​ബു അ​റി​യി​ച്ചു. ജി​ല്ലാ​ത​ല കൊ​റോ​ണ കോ​ർ ക​മ്മി​റ്റി യോ​ഗ​ത്തി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ക്കു​ക​യാ​യി​രു​ന്നു ക​ള​ക്ട​ർ.
രോ​ഗ​നി​ര​ക്ക് ക​ണ​ക്കാ​ക്കി​യാ​യി​രി​ക്കും പ്രാ​ദേ​ശി​ക​ത​ല​ത്തി​ലെ അ​ട​ച്ചി​ട​ൽ. ഇ​തി​നാ​യി ആ​രോ​ഗ്യ​വ​കു​പ്പ് വാ​ർ​ഡ്ത​ല​ത്തി​ലെ രോ​ഗ സ്ഥി​രീ​ക​ര​ണ നി​ര​ക്ക് ദി​വ​സ​വും ജി​ല്ലാ ദു​ര​ന്ത നി​വാ​ര​ണ അ​ഥോ​റി​റ്റി​ക്ക് കൈ​മാ​റ​ണം. ജി​ല്ലാ ദു​ര​ന്ത​നി​വാ​ര​ണ അ​ഥോ​റി​റ്റി രോ​ഗ വി​വ​ര​ങ്ങ​ളു​ടെ ക്രോ​ഡീ​ക​രി​ച്ച ക​ണ​ക്ക് എ​ല്ലാ ചൊ​വ്വാ​ഴ്ച​യും ക​ള​ക്ട​ർ​ക്ക് സ​മ​ർ​പ്പി​ക്ക​ണം. ബു​ധ​നാ​ഴ്ച​ക​ളി​ലെ കോ​ർ ക​മ്മി​റ്റി യോ​ഗ​ത്തി​ൽ ഈ ​ക​ണ​ക്കു​ക​ൾ അ​വ​ത​രി​പ്പി​ച്ച് ഏ​ർ​പ്പെ​ടു​ത്തേ​ണ്ട പൊ​തു​നി​യ​ന്ത്ര​ണ​ങ്ങ​ൾ സം​ബ​ന്ധി​ച്ച തീ​രു​മാ​ന​മെ​ടു​ക്കും. ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ, ജി​ല്ലാ സ​ർ​വേ​ല​ൻ​സ് ഓ​ഫീ​സ​ർ, എ​ഡി​എം എ​ന്നി​വ​ർ ഇ​തി​നാ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കും.
പരിശോധനാരീതിയിൽ മാറ്റം
ജി​ല്ല​യി​ൽ കൂ​ടു​ത​ൽ രോ​ഗി​ക​ളു​ള്ള പ്ര​ദേ​ശ​ങ്ങ​ൾ ക​ണ്ടെ​ത്തി നി​യ​ന്ത്ര​ണ​ങ്ങ​ൾ അ​ത​തു മേ​ഖ​ല​ക​ളി​ൽ മാ​ത്ര​മാ​യി നി​ജ​പ്പെ​ടു​ത്താ​ൻ ല​ക്ഷ്യ​മി​ട്ടു​ള്ള സ്ട്രാ​റ്റേ​ഡ് മ​ൾ​ട്ടി സ്റ്റേ​ജ് റാ​ൻ​ഡം സാം​പ്ലിം​ഗ് പ​രി​ശോ​ധ​നരീ​തി​യി​ലും മാ​റ്റം വ​രു​ത്തും. ഒ​രു വാ​ർ​ഡി​ൽ 40 പേ​രെ വീ​തം ഒ​രു ദി​വ​സം 55 വാ​ർ​ഡു​ക​ളി​ൽ പ​രി​ശോ​ധ​ന ന​ട​ത്തും. ഏ​ഴ് ദി​വ​സ​ത്തി​ന് ശേ​ഷം പ​രി​ശോ​ധ​ന ആ​വ​ർ​ത്തി​ക്കാ​നും തീ​രു​മാ​നി​ച്ചു. ഒ​രു വാ​ർ​ഡി​ലെ 75 പേ​രി​ൽ പ​രി​ശോ​ധ​ന ന​ട​ത്തും വി​ധ​മാ​യി​രു​ന്നു നേ​ര​ത്തെ ഇ​ത് തീ​രു​മാ​നി​ച്ചി​രു​ന്ന​ത്. ജി​ല്ല​യി​ൽ എ​ട്ട് ആ​രോ​ഗ്യ ബ്ലോ​ക്കു​ക​ളി​ലാ​യി 777 വാ​ർ​ഡു​ക​ളാ​ണു​ള്ള​ത്. ഒ​രു ദി​വ​സം 55 വാ​ർ​ഡു​ക​ളി​ലാ​യി 2200 പേ​ർ​ക്ക് കോ​വി​ഡ് പ​രി​ശോ​ധ​ന ന​ട​ത്തും. ഓ​ട്ടോ​റി​ക്ഷ ഡ്രൈ​വ​ർ​മാ​ർ, ബ​സ് ജീ​വ​ന​ക്കാ​ർ, ക​ട​യു​ട​മ​ക​ൾ, ക​ട​ക​ളി​ലെ​യും ഫാ​ക്ട​റി​ക​ളി​ലേ​യും വ്യ​വ​സാ​യ-​വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ലെ​യും ജീ​വ​ന​ക്കാ​ർ എ​ന്നി​വ​രും ഉ​ൾ​പ്പെ​ടെ ജ​ന​ങ്ങ​ളു​മാ​യി നേ​രി​ട്ട് ഇ​ട​പ​ഴ​കു​ന്ന സ്ഥാ​പ​ന​ങ്ങ​ളി​ലെ​യും ഓ​ഫീ​സു​ക​ളി​ലെ​യും ജീ​വ​ന​ക്കാ​രും പ​രി​ശോ​ധ​ന ന​ട​ത്ത​ണം.
നെറ്റ്‌വർക്ക് പ്രശ്നം പരിഹരിക്കാൻ ടെലികോം കമ്മിറ്റി
പ​ട്ടി​ക ജാ​തി, പ​ട്ടി​ക വ​ർ​ഗ കോ​ള​നി​ക​ളി​ലെ വാ​ക്സി​നേ​ഷ​ൻ അ​ടി​യ​ന്ത​ര​മാ​യി പൂ​ർ​ത്തീ​ക​രി​ക്കു​ന്ന​തി​ന് ബ​ന്ധ​പ്പെ​ട്ട വ​കു​പ്പ് ജി​ല്ലാ​ത​ല ഉ​ദ്യോ​ഗ​സ്ഥ​രെ ചു​മ​ത​ല​പ്പെ​ടു​ത്തി. കോ​ള​നി​ക​ളി​ൽ തു​ളു​ഭാ​ഷ​യി​ലും ബോ​ധ​വ​ത്ക​ര​ണം ന​ട​ത്തും. ജി​ല്ല​യി​ൽ പ​ല​ഭാ​ഗ​ത്തും കു​ട്ടി​ക​ൾ​ക്ക് ഓ​ൺ​ലൈ​ൻ പ​ഠ​ന​ത്തി​ന് ത​ട​സ​മാ​കു​ന്ന നെ​റ്റ്‌​വ​ർ​ക്ക് പ്ര​ശ്നം പ​രി​ഹ​രി​ക്കാ​ൻ ജി​ല്ലാ ടെ​ലി​കോം ക​മ്മി​റ്റി എ​ല്ലാ വ്യാ​ഴാ​ഴ്ച​യും യോ​ഗം ചേ​രും. ഏ​തൊ​ക്ക മേ​ഖ​ല​യി​ലാ​ണ് റേ​ഞ്ച് പ്ര​ശ്ന​മു​ള്ള​തെ​ന്ന് മ​ന​സി​ലാ​ക്കി പ​രി​ഹാ​രം കാ​ണും.
ഓ​ൺ​ലൈ​ൻ പ​ഠ​ന​ത്തി​ലേ​ക്ക് പൂ​ർ​ണ​മാ​യും മാ​റി​യ​ത് മൊ​ബൈ​ൽ ഫോ​ണു​ക​ൾ ഇ​ല്ലാ​ത്ത കു​ട്ടി​ക​ൾ​ക്ക് പ്ര​യാ​സ​മാ​കു​ന്നു​ണ്ട്. അ​ങ്ങ​നെ​യു​ള്ള കു​ട്ടി​ക​ളെ സ​ഹാ​യി​ക്കാ​നാ​യി ചാ​ല​ഞ്ചു​ക​ൾ ഉ​ൾ​പ്പെ​ടെ ന​ട​ത്തു​മ്പോ​ൾ വി​ദ്യാ​ർ​ഥി​ക​ളെ പ്ര​ദ​ർ​ശ​ന വ​സ്തു​വാ​ക്കാ​ൻ പാ​ടി​ല്ല. ഏ​ത് കു​ട്ടി​ക്കാ​ണോ ഉ​പ​ക​ര​ണ​ങ്ങ​ൾ ന​ൽ​കു​ന്ന​ത് ആ ​കു​ട്ടി​യു​ടെ സ്‌​കൂ​ൾ അ​ധി​കൃ​ത​രോ പി​ടി​എ ക​മ്മി​റ്റി​ക​ളോ അ​റി​ഞ്ഞ് മാ​ത്ര​മേ ഇ​ത്ത​രം ച​ല​ഞ്ചു​ക​ൾ പാ​ടു​ള്ളൂ. ഇ​ങ്ങ​നെ​യു​ള്ള പ​രി​പാ​ടി​ക​ളു​ടെ പേ​രി​ൽ ആ​ൾ​ക്കൂ​ട്ട​ങ്ങ​ൾ ഉ​ണ്ടാ​കാ​ൻ അ​നു​വ​ദി​ക്കി​ല്ല. സ​ർ​ക്കാ​ർ പ​രി​പാ​ടി​ക​ൾ ഉ​ൾ​പ്പെ​ടെ ഡി​ജി​റ്റ​ൽ വ​ഴി മാ​ത്ര​മേ പാ​ടു​ള്ളൂ​വെ​ന്നും യോ​ഗം നി​ർ​ദേ​ശി​ച്ചു.
മാഷ് പദ്ധതി തുടരും
"ഇ​നി​യൊ​രു ത​രം​ഗം വേ​ണ്ട' എ​ന്ന ജി​ല്ലാ ത​ല കാ​ന്പ​യി​ൻ സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​ർ ഏ​റ്റെ​ടു​ത്ത് മാ​തൃ​ക കാ​ട്ട​ണം. കൂ​ട്ടം കൂ​ടി​യി​രു​ന്ന് ഭ​ക്ഷ​ണം ക​ഴി​ക്കു​ന്നി​ല്ല എ​ന്ന​തു​ൾ​പ്പെ​ടെ ഉ​റ​പ്പു വ​രു​ത്ത​ണം. മാ​ഷ് പ​ദ്ധ​തി തു​ട​രാ​നും കോ​ർ ക​മ്മി​റ്റി നി​ർ​ദേ​ശി​ച്ചു. അ​ധ്യാ​പ​ക​ർ​ക്ക് അ​നു​യോ​ജ്യ​മാ​യ സ്ഥ​ല​ത്ത് മാ​ഷ് ഡ്യൂ​ട്ടി ചെ​യ്യാം. ഇ​തി​ന് ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ൾ ആ​വ​ശ്യ​മാ​യ സൗ​ക​ര്യ​മൊ​രു​ക്ക​ണം. അ​തി​ഥി തൊ​ഴി​ലാ​ളി​ക​ൾ​ക്കു​ള്ള വാ​ക്സി​നേ​ഷ​ൻ ഇ​നി മു​ത​ൽ സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ലും ന​ട​ത്താ​വു​ന്ന​താ​ണ്. അ​തി​ഥി തൊ​ഴി​ലാ​ളി​ക​ൾ​ക്കും മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ​ക്കു​മു​ള്ള ഭ​ക്ഷ്യ​ക്കി​റ്റ് വി​ത​ര​ണം ഊ​ർ​ജി​ത​മാ​യി പു​രോ​ഗ​മി​ക്കു​ക​യാ​ണ്. ഇ​ത് വേ​ഗ​ത്തി​ൽ പൂ​ർ​ത്തി​യാ​ക്കാ​നും നി​ർ​ദേ​ശം ന​ൽ​കി.
ജി​ല്ല​യി​ൽ ഓ​ക്സി​ജ​ൻ ക്ഷാ​മ​മു​ണ്ടാ​കാ​തി​രി​ക്കാ​ൻ വേ​ണ്ടി ച​ട്ട​ഞ്ചാ​ലി​ൽ പൊ​തു​മേ​ഖ​ല​യി​ൽ സ്ഥാ​പി​ക്കു​ന്ന പ്ലാ​ന്‍റി​ന്‍റെ നി​ർ​മാ​ണം നി​ശ്ചി​ത ദി​വ​സ​ത്തി​നു​ള്ളി​ൽ ത​ന്നെ പൂ​ർ​ത്തീ​ക​രി​ക്കും. അ​ന​ന്ത​പു​ര​ത്ത് സ്വ​കാ​ര്യ മേ​ഖ​ല​യി​ൽ ദ്ര​വീ​കൃ​ത ഓ​ക്സി​ജ​ൻ പ്ലാ​ന്‍റ് സ്ഥാ​പി​ക്കു​ന്ന​തി​നും ന​ട​പ​ടി​യാ​യി​ട്ടു​ണ്ട്. ര​ണ്ട് പ്ലാ​ന്‍റു​ക​ളും സ​മ​യ ബ​ന്ധി​ത​മാ​യി പൂ​ർ​ത്തീ​ക​രി​ക്കും.
സ​ഹാ​യ​ങ്ങ​ൾ ജാ​ഗ്ര​താ സ​മി​തി മു​ഖേ​ന മാ​ത്രം
കോ​വി​ഡ് ബാ​ധി​ത മേ​ഖ​ല​ക​ളി​ലേ​ക്കു​ള്ള ഭ​ക്ഷ്യ​ക്കി​റ്റു​ക​ൾ അ​ട​ക്ക​മു​ള്ള സ​ഹാ​യ​ങ്ങ​ൾ ജാ​ഗ്ര​താ സ​മി​തി​ക​ളു​ടെ മേ​ൽ​നോ​ട്ട​ത്തി​ൽ മാ​ത്ര​മേ വി​ത​ര​ണം ചെ​യ്യാ​വൂ​വെ​ന്ന് ജി​ല്ലാ​ത​ല കൊ​റോ​ണ കോ​ർ ക​മ്മി​റ്റി തീ​രു​മാ​നി​ച്ചു. കോ​ള​നി​ക​ളി​ലേ​ക്കു​ൾ​പ്പെ​ടെ​യു​ള്ള ഏ​ത് സ​ഹാ​യ​വും പ്ര​ദേ​ശ​ത്തെ വാ​ർ​ഡ് ത​ല ജാ​ഗ്ര​താ സ​മി​തി​ക​ളു​ടെ നി​യ​ന്ത്ര​ണ​ത്തി​ൽ മാ​ത്ര​മേ ന​ൽ​കാ​വൂ. വ്യ​ക്തി​ക​ളോ സം​ഘ​ട​ന​ക​ളോ സ്വ​ന്തം നി​ല​യി​ൽ വി​ത​ര​ണം ചെ​യ്യാ​ൻ പാ​ടി​ല്ലെ​ന്നും യോ​ഗം നി​ർ​ദേ​ശി​ച്ചു.
ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി പി.​ബി. രാ​ജീ​വ്, എ​ഡി​എം അ​തു​ൽ എ​സ്.​നാ​ഥ്, ഡോ. ​കെ.​ആ​ർ. രാ​ജ​ൻ എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു.