430 പേ​ര്‍​ക്ക് കോ​വി​ഡ്
Thursday, June 17, 2021 1:25 AM IST
കാ​സ​ര്‍​ഗോ​ഡ്: ജി​ല്ല​യി​ല്‍ 430 പേ​ര്‍ കൂ​ടി കോ​വി​ഡ് പോ​സി​റ്റീ​വാ​യി. ചി​കി​ത്സ​യി​ലു​ണ്ടാ​യി​രു​ന്ന 410 പേ​ര്‍ രോ​ഗ​മു​ക്ത​രാ​യി. നി​ല​വി​ല്‍ 3716 പേ​രാ​ണ് ചി​കി​ത്സ​യി​ലു​ള്ള​ത്. വീ​ടു​ക​ളി​ല്‍ 20,029 പേ​രും സ്ഥാ​പ​ന​ങ്ങ​ളി​ല്‍ 739 പേ​രു​മു​ള്‍​പ്പെ​ടെ ജി​ല്ല​യി​ല്‍ ആ​കെ നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​ത് 20,768 പേ​രാ​ണ്. പു​തി​യ​താ​യി 299 പേ​രെ കൂ​ടി നി​രീ​ക്ഷ​ണ​ത്തി​ലാ​ക്കി. സെ​ന്‍റി​ന​ല്‍ സ​ര്‍​വേ അ​ട​ക്കം പു​തി​യ​താ​യി 2520 സാ​മ്പി​ളു​ക​ള്‍ കൂ​ടി പ​രി​ശോ​ധ​ന​യ്ക്ക​യ​ച്ചു. 1015 പേ​രു​ടെ പ​രി​ശോ​ധ​നാ ഫ​ലം ല​ഭി​ക്കാ​നു​ണ്ട്. 1489 പേ​ര്‍ നി​രീ​ക്ഷ​ണ കാ​ല​യ​ള​വ് പൂ​ര്‍​ത്തി​യാ​ക്കി. പു​തി​യ​താ​യി ആ​ശു​പ​ത്രി​ക​ളി​ലും മ​റ്റു കോ​വി​ഡ് കെ​യ​ര്‍ സെ​ന്‍റ​റു​ക​ളി​ലു​മാ​യി 299 പേ​ര്‍ നി​രീ​ക്ഷ​ണ​ത്തി​ല്‍ പ്ര​വേ​ശി​ക്ക​പ്പെ​ട്ടു. 78,584 പേ​ര്‍​ക്കാ​ണ് ജി​ല്ല​യി​ല്‍ ഇ​തു​വ​രെ കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്.

74,235 പേ​ര്‍​ക്ക് ഇ​തു​വ​രെ കോ​വി​ഡ് നെ​ഗ​റ്റീ​വാ​യി. ടെ​സ്റ്റ് പോ​സി​റ്റീ​വി​റ്റി റേ​റ്റ്: 12.5.