ഉ​ദ്ഘാ​ട​ന​ത്തി​നൊ​രു​ങ്ങി പെ​രു​മ്പ​ട്ട-കുണ്ട്യം പാ​ലം
Friday, June 18, 2021 12:28 AM IST
സ്വ​ന്തം ലേ​ഖ​ക​ൻ

പെ​രു​മ്പ​ട്ട: ആ​റ​ര പ​തി​റ്റാ​ണ്ട് കാ​ല​ത്തെ കാ​ത്തി​രി​പ്പി​നൊ​ടു​വി​ല്‍ തേ​ജ​സ്വി​നി പു​ഴ​യ്ക്ക് കു​റു​കെ പെ​രു​മ്പ​ട്ട-​കു​ണ്ട്യം പാ​ലം ഉ​ദ്ഘാ​ട​ന​ത്തി​നൊ​രു​ങ്ങു​ന്നു. നീ​ലേ​ശ്വ​ര​ത്തു​നി​ന്നും തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട് ഇ​എം​എ​സ് ന​മ്പൂ​തി​രി​പ്പാ​ട് സം​സ്ഥാ​ന​ത്തി​ന്‍റെ പ്ര​ഥ​മ മു​ഖ്യ​മ​ന്ത്രി​യാ​യ​പ്പോ​ള്‍ രൂ​പീ​ക​രി​ച്ച ച​ന്ദ്ര​ഭാ​നു ക​മ്മീ​ഷ​ന്‍ റി​പ്പോ​ര്‍​ട്ടി​ല്‍ നാ​ലാം ധ​ന​കാ​ര്യ സ്‌​കീ​മി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി​യ​താ​യി​രു​ന്നു ഈ ​പാ​ലം. 21 ല​ക്ഷം രൂ​പ​യാ​യി​രു​ന്നു അ​ന്ന​ത്തെ എ​സ്റ്റി​മേ​റ്റ്. എ​ന്നാ​ല്‍ കാ​ക്ക​ട​വി​ല്‍ ഡാ​മി​ന്‍റെ ഭാ​ഗ​മാ​യി പാ​ലം വ​ന്ന​തോ​ടു​കൂ​ടി പെ​രു​മ്പ​ട്ട​യി​ല്‍ പാ​ലം പ​ണി​യാ​നു​ള്ള പ​ദ്ധ​തി മാ​റ്റി​വ​യ്ക്ക​പ്പെ​ടു​ക​യാ​യി​രു​ന്നു. അ​ഞ്ചാം ധ​ന​കാ​ര്യ സ്‌​കീ​മി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി​യ മു​ക്ക​ട പാ​ലം പോ​ലും പി​ന്നീ​ട് യാ​ഥാ​ര്‍​ഥ്യ​മാ​വു​ക​യും ചെ​യ്തു.

ഇ​വി​ടെ ക​മ്പി​പ്പാ​ലം നി​ര്‍​മി​ക്കു​ന്ന​തി​നാ​യി 2009-ല്‍ ​തൃ​ക്ക​രി​പ്പൂ​ര്‍ എം​എ​ല്‍​എ​യാ​യി​രു​ന്ന കെ. ​കു​ഞ്ഞി​രാ​മ​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ആ​ക്ഷ​ന്‍ ക​മ്മ​റ്റി രൂ​പീ​ക​രി​ച്ചു. കെ.​പി. നാ​രാ​യ​ണ​ന്‍ ക​ണ്‍​വീ​ന​റും എം.​സി. സ​ലാം ഹാ​ജി ചെ​യ​ര്‍​മാ​നും ടി.​പി. ക​രീം ട്ര​ഷ​റ​റു​മാ​യാ​ണ് ക​മ്മി​റ്റി​യു​ടെ പ്ര​വ​ര്‍​ത്ത​നം തു​ട​ങ്ങി​യ​ത്. 2010-ല്‍ ​ക​മ്പി​പ്പാ​ലം എ​ന്ന ആ​ശ​യം ഉ​പേ​ക്ഷി​ച്ച് വീ​ണ്ടും റോ​ഡു​പാ​ല​ത്തി​നു വേ​ണ്ടി ത​ന്നെ​യു​ള്ള പ്ര​വ​ര്‍​ത്ത​നം തു​ട​ങ്ങി. 2016-ല്‍ ​എം. രാ​ജ​ഗോ​പാ​ല​ന്‍ എം​എ​ല്‍​എ​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ കൂ​ടു​ത​ല്‍ ഊ​ര്‍​ജി​ത​മാ​ക്കി.

കാ​സ​ര്‍​ഗോ​ഡ് വി​ക​സ​ന പാ​ക്കേ​ജി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി ഫ​ണ്ട് അ​നു​വ​ദി​ച്ച പാ​ല​ത്തി​ന്‍റെ ശി​ലാ​സ്ഥാ​പ​നം 2018 ഡി​സം​ബ​ര്‍ 16-ന് ​അ​ന്ന​ത്തെ പൊ​തു​മ​രാ​ത്ത് മ​ന്ത്രി ജി. ​സു​ധാ​ക​ര​നാ​ണ് നി​ര്‍​വ​ഹി​ച്ച​ത്. 101 മീ​റ്റ​ര്‍ നീ​ള​വും 11.05 മീ​റ്റ​ര്‍ വീ​തി​യും ഇ​രു വ​ശ​ത്തും ഒ​ന്ന​ര മീ​റ്റ​ര്‍ വീ​തി​യു​ള്ള ന​ട​പ്പാ​ത​യും പാ​ല​ത്തി​നു​ണ്ട്. പെ​രു​മ്പ​ട്ട ഭാ​ഗ​ത്ത് 65 മീ​റ്റ​റും മ​റു​ഭാ​ഗ​ത്ത് 700 മീ​റ്റ​റും നീ​ള​ത്തി​ല്‍ അ​പ്രോ​ച്ച് റോ​ഡി​ന്‍റെ നി​ര്‍​മാ​ണ​വും പൂ​ര്‍​ത്തീ​ക​രി​ച്ചു. കാ​സ​ര്‍​ഗോ​ഡ് തെ​ക്കി​ലി​ലെ ബി. ​അ​ബ്ബാ​സാ​യി​രു​ന്നു ക​രാ​റു​കാ​ര​ന്‍.

പാ​ലം ഗ​താ​ഗ​ത​ത്തി​നു തു​റ​ന്നു​കൊ​ടു​ക്കു​ന്ന​തോ​ടെ മ​ല​യോ​ര മേ​ഖ​ല​യി​ല്‍​നി​ന്നും ചെ​റു​വ​ത്തൂ​രി​ലേ​ക്കു​ള്ള ദൂ​രം ഏ​ഴു കി​ലോ​മീ​റ്റ​ര്‍ കു​റ​യും. മു​ക്ക​ട വ​ഴി നീ​ലേ​ശ്വ​രം, കാ​ഞ്ഞ​ങ്ങാ​ട് ഭാ​ഗ​ത്തേ​ക്കു​ള്ള ദൂ​രം പ​ത്തു കി​ലോ​മീ​റ്റ​റി​ല​ധി​ക​വും കു​റ​യും. പാ​ല​ത്തി​ലും അ​പ്രോ​ച്ച് റോ​ഡി​ലും വ​ഴി​വി​ള​ക്കു​ക​ള്‍ സ്ഥാ​പി​ക്കു​ക​യും കു​ണ്ട്യം ഭാ​ഗ​ത്ത് അ​പ്രോ​ച്ച് റോ​ഡി​നു ശേ​ഷ​മു​ള്ള 750 മീ​റ്റ​ര്‍ റോ​ഡു കൂ​ടി വീ​തി കൂ​ട്ടി മെ​ക്കാ​ഡം ടാ​റിം​ഗ് ന​ട​ത്തു​ക​യും ചെ​യ്യ​ണ​മെ​ന്ന ആ​വ​ശ്യ​വും നി​ല​നി​ല്‍​ക്കു​ന്നു​ണ്ട്.