ബേ​ക്ക​ൽ ടൂ​റി​സ​ത്തി​നു പു​ത്ത​നു​ണ​ർ​വ്
Monday, June 21, 2021 12:52 AM IST
ബേ​ക്ക​ൽ: കോ​വി​ഡ് മ​ഹാ​മാ​രി​കാ​ല​ത്ത് പ്ര​തീ​ക്ഷാ​നി​ർ​ഭ​ര​മാ​യ വാ​ർ​ത്ത​ക​ളു​മാ​യി ബേ​ക്ക​ൽ ടൂ​റി​സം. ഉ​ദു​മ പ​ഞ്ചാ​യ​ത്തി​ലെ മ​ലാം​കു​ന്നി​ൽ ബി​ആ​ർ​ഡി​സി റി​സോ​ർ​ട്ട് സൈ​റ്റി​ലെ വ​ർ​ഷ​ങ്ങ​ളാ​യി മു​ട​ങ്ങി​കി​ട​ന്നി​രു​ന്ന പ​ഞ്ച​ന​ക്ഷ​ത്ര റി​സോ​ർ​ട്ട് നി​മാ​ണം പു​ന​രാ​രം​ഭി​ക്കാ​ൻ തീ​രു​മാ​ന​മാ​യി. നി​ർ​മാ​ണ പ്ര​വ​ർ​ത്ത​നം തു​ട​ങ്ങു​ന്ന​തി​ന്‍റെ മു​ന്നോ​ടി​യാ​യി റി​സോ​ർ​ട്ട് നി​ർ​മാ​താ​ക്ക​ളാ​യ ഗ്ലോ​ബ് ലി​ങ്ക് ഹോ​ട്ട​ൽ​സ് ബി​ആ​ർ​ഡി​സി​ക്ക് ന​ൽ​കാ​നു​ണ്ടാ​യി​രു​ന്ന മു​ഴു​വ​ൻ ലീ​സ് കു​ടി​ശി​ക​യും അ​ട​ച്ചു​തീ​ർ​ത്തു.

150 ഓ​ളം റൂ​മു​ക​ളു​ള്ള ഈ ​ന​ക്ഷ​ത്ര ഹോ​ട്ട​ൽ സ​മു​ച്ച​യ​ത്തി​ൽ ക​ൺ​വ​ൻ​ഷ​ൻ സെ​ന്‍റ​റും സ്പാ​യും ഉ​ൾ​പ്പെ​ടും. ബേ​ക്ക​ൽ ബീ​ച്ചി​ന് അ​ഭി​മു​ഖ​മാ​യി ക​മ്പ​നി​ക്ക് ന​ൽ​കി​യ മൂ​ന്നേ​ക്ക​റി​ൽ റി​സോ​ർ​ട്ടി​ലെ​ത്തു​ന്ന​വ​ർ​ക്ക് പു​ഴ​യി​ലൂ​ടെ ബോ​ട്ടി​ൽ വ​ന്ന് ക​ട​ലോ​ര സൗ​ന്ദ​ര്യം ആ​സ്വ​ദി​ക്കാ​നു​ള്ള സൗ​ക​ര്യ​വു​മു​ണ്ട്. ക​ഴി​ഞ്ഞ സ​ർ​ക്കാ​ർ ബി​ആ​ർ​ഡി​സി എം​ഡി​യു​ടെ ചു​മ​ത​ല ക​ള​ക്ട​ർ ഡി. ​സ​ജി​ത് ബാ​ബു​വി​നെ ഏ​ൽ​പ്പി​ച്ച​തോ​ടെ ബി​ആ​ർ​ഡി​സി​യി​ൽ​നി​ന്നും ലീ​സി​നെ​ടു​ത്ത് നി​ർ​മാ​ണം നി​ല​ച്ച മ​ലാം​കു​ന്നി​ലെ ഗ്ലോ​ബ് ലി​ങ്ക്, ചേ​റ്റു​കു​ണ്ടി​ലെ എ​യ​ർ ട്രാ​വ​ൽ​സ് എ​ന്‍റ​ർ​പ്രൈ​സ​സ്, ചെ​മ്പി​രി​ക്ക​യി​ലെ ഹോ​ളി​ഡേ ഗ്രൂ​പ്പ് എ​ന്നീ ക​മ്പ​നി​ക​ൾ ഏ​റ്റെ​ടു​ത്ത റി​സോ​ർ​ട്ടു​ക​ളു​ടെ പ​ണി പു​ന​രു​ജ്ജീ​വി​പ്പി​ക്കാ​ൻ ന​ട​ത്തി​യ ശ്ര​മ​മാ​ണ് വി​ജ​യം ക​ണ്ട​ത്.

1992-ൽ ​കേ​ന്ദ്ര​സ​ർ​ക്കാ​ർ ബേ​ക്ക​ലി​നെ ബീ​ച്ച് ഡെ​സ്റ്റി​നേ​ഷ​നാ​ക്കി മാ​റ്റാ​ൻ പ്ര​ത്യേ​ക ടൂ​റി​സം മേ​ഖ​ല​യാ​യി പ്ര​ഖ്യാ​പി​ച്ച​തോ​ടെ​യാ​ണ് ബേ​ക്ക​ൽ ആ​ഗോ​ള​ത​ല​ത്തി​ൽ ശ്ര​ദ്ധ​യാ​ക​ർ​ഷി​ക്ക​പ്പെ​ട്ട​ത്. ബേ​ക്ക​ലി​ൽ ടൂ​റി​സം അ​ടി​സ്ഥാ​ന സൗ​ക​ര്യ​മൊ​രു​ക്കാ​നും ലോ​കോ​ത്ത​ര നി​ല​വാ​ര​മു​ള്ള താ​മ​സ സൗ​ക​ര്യ​മൊ​രു​ക്കാ​നു​മാ​ണ് 1995-ൽ ​സം​സ്ഥാ​ന സ​ർ​ക്കാ​ർ ബേ​ക്ക​ൽ റി​സോ​ർ​ട്ട് ഡെ​വ​ല​പ്മെ​ന്‍റ് കോ​ർ​പ​റേ​ഷ​ൻ (ബി​ആ​ർ​ഡി​സി) രൂ​പീ​ക​രി​ച്ച​ത്. 235 ഏ​ക്ക​ർ ഏ​റ്റെ​ടു​ത്ത് ഏ​ക​ദേ​ശം 40 ഏ​ക്ക​ർ വീ​തം പ​ള്ളി​ക്ക​ര, ചെ​മ്മ​നാ​ട്, ഉ​ദു​മ, അ​ജാ​നൂ​ർ എ​ന്നീ നാ​ലു പ​ഞ്ചാ​യ​ത്തു​ക​ളി​ലാ​യി ആ​റു ക​മ്പ​നി​ക​ൾ​ക്ക് ലീ​സി​ന് ന​ൽ​കി​യ​ത്. റി​സോ​ർ​ട്ടു​ക​ളി​ലേ​ക്കും മ​റ്റു​മാ​യി നി​ര​വ​ധി റോ​ഡു​ക​ളാ​ണ് സ​ർ​ക്കാ​ർ ടൂ​റി​സ​ത്തി​നാ​യി നി​ർ​മി​ച്ച​ത്. അ​തോ​ടൊ​പ്പം നാ​ല് പ​ഞ്ചാ​യ​ത്തു​ക​ളി​ലേ​ക്ക് പൊ​തു​ജ​ന​ങ്ങ​ൾ​ക്കും റി​സോ​ർ​ട്ടു​ക​ളി​ലേ​ക്കും കു​ടി​വെ​ള്ള​മെ​ത്തി​ക്കാ​ൻ ചെ​യ്ത ഏ​ഴ് എം​എ​ൽ​ഡി വാ​ട്ട​ർ പ്രോ​ജ​ക്ട് ഈ ​ആ​സൂ​ത്രി​ത ടൂ​റി​സ​ത്തി​ന്‍റെ സം​ഭാ​വ​ന​യാ​യി​രു​ന്നു.

അ​ജാ​നൂ​ർ പ​ഞ്ചാ​യ​ത്തി​ലെ കൊ​ള​വ​യ​ൽ റി​സോ​ർ​ട്ട് പ​ദ്ധ​തി മാ​ത്ര​മാ​ണ് തീ​ര​ദേ​ശ നി​യ​മം​മൂ​ലം ഏ​റ്റെ​ടു​ത്ത സം​രം​ഭ​ക​ൻ ഉ​പേ​ക്ഷി​ച്ച​ത്.

മ​ലാം​കു​ന്നി​ലെ റി​സോ​ർ​ട്ട് പ​ദ്ധ​തി പു​ന​രാം​ര​ഭി​ക്കു​ന്ന​തോ​ടെ മ​റ്റ് റി​സോ​ർ​ട്ട് ഏ​റ്റെ​ടു​ത്ത ക​മ്പ​നി​ക​ളും പ​ണി പു​ന​രാ​രം​ഭി​ച്ച് റി​സോ​ർ​ട്ട് പ്ര​വ​ർ​ത്ത​ന സ​ജ്ജ​മാ​ക്കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​തെ​ന്ന് ബി​ആ​ർ​ഡി​സി എം​ഡി ഡി. ​സ​ജി​ത് ബാ​ബു അ​റി​യി​ച്ചു. പാ​തി​വ​ഴി​യി​ലാ​യ റി​സോ​ർ​ട്ടു​ക​ൾ പ്ര​വ​ർ​ത്തി​ച്ച് തു​ട​ങ്ങി​യാ​ൽ ന​ല്ല​നി​ല​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന താ​ജ്, ല​ളി​ത് തു​ട​ങ്ങി​യ റി​സോ​ർ​ട്ടു​ക​ളി​ൽ​നി​ന്നും ല​ഭി​ക്കു​ന്ന പോ​ലെ ബി​ആ​ർ​ഡി​സി​ക്ക് മു​ട​ങ്ങാ​തെ ലീ​സ് ല​ഭി​ച്ച് തു​ട​ങ്ങും. പ​ഞ്ചാ​യ​ത്തു​ക​ൾ​ക്ക് നി​കു​തി​യി​ന​ത്തി​ലും കേ​ന്ദ്ര-​സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ൾ​ക്ക് ജി​എ​സ്ടി​യു​മ​ട​ക്കം കോ​ടി​ക​ളാ​ണ് റി​സോ​ർ​ട്ടു​ക​ളി​ൽ​നി​ന്നും വി​വി​ധ നി​കു​തി​യി​ന​ത്തി​ൽ വ​രു​മാ​ന​മാ​യി ല​ഭി​ക്കു​ക. മു​ഴു​വ​ൻ റി​സോ​ർ​ട്ടു​ക​ളും പ്ര​വ​ർ​ത്തി​ച്ച് തു​ട​ങ്ങി​യാ​ൽ 600 ന​ക്ഷ​ത്ര റി​സോ​ർ​ട്ട് മു​റി​ക​ളാ​ണ് ജി​ല്ല​യി​ൽ സ​ജ്ജ​മാ​വു​ക. ഇ​ത് ഡെ​സ്റ്റി​നേ​ഷ​ൻ വെ​ഡിം​ഗു​ക​ളു​ടെ​യും മൈ​സ് (മീ​റ്റിം​ഗ് ഇ​ൻ​സെ​ന്‍റീ​വ്സ് കോ​ൺ​ഫ​റ​ൻ​സ് ആ​ൻ​ഡ് എ​ക്സി​ബി​ഷ​ൻ​സ്) ടൂ​റി​സ​ത്തി​ന്‍റെ​യും കേ​ന്ദ്ര​മാ​യി ബേ​ക്ക​ലി​നെ മാ​റ്റും. ബേ​ക്ക​ൽ ടൂ​റി​സം പ​ദ്ധ​തി പൂ​ർ​ത്തി​യാ​വു​ന്ന​തോ​ടെ കു​റ​ഞ്ഞ​ത് ഒ​രു​ല​ക്ഷം പേ​ർ​ക്ക് പ്ര​ത്യ​ക്ഷ​മാ​യും പ​രോ​ക്ഷ​മാ​യും ജോ​ലി ല​ഭി​ക്കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്.