വെ​സ്റ്റ് എ​ളേ​രി​യി​ലെ ഹൈ​ടെ​ക് ശ്‌​മ​ശാ​നം ഒ​രു​ങ്ങു​ന്നു
Monday, June 21, 2021 12:52 AM IST
ഭീ​മ​ന​ടി: വെ​സ്റ്റ് എ​ളേ​രി പ​ഞ്ചാ​യ​ത്തി​ലെ കാ​ലി​ക്ക​ട​വി​ൽ ആ​ധു​നി​ക​രീ​തി​യി​ലു​ള്ള പൊ​തു​ശ്മ​ശാ​നം ഒ​രു​ങ്ങു​ന്നു. ചു​വ​പ്പു​നാ​ട​യി​ല്‍ കു​രു​ങ്ങി വ​ര്‍​ഷ​ങ്ങ​ള്‍ പി​ന്നി​ട്ട ശ്മ​ശാ​ന നി​ർ​മാ​ണം ഇ​പ്പോ​ള്‍ ത​ട​സ​ങ്ങ​ള്‍ നീ​ങ്ങി​യാ​ണ്‌ ബാ​ക്കി​യു​ള്ള നി​ര്‍​മാ​ണം ആ​രം​ഭി​ക്കു​ന്ന​ത്. ജ​ന​ങ്ങ​ളു​ടെ പ്ര​യാ​സം മ​ന​സി​ലാ​ക്കി​യാ​ണ് പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി നി​ർ​മാ​ണം പു​നാ​രം​ഭി​ക്കാ​ന്‍ ദ്രു​ത​ഗ​തി​യി​ല്‍ ഇ​ട​പെ​ട്ട​ത്. നി​ര​വ​ധി പ​ട്ടി​ക​വി​ഭാ​ഗ കോ​ള​നി​ക​ളു​ള്ള വെ​സ്റ്റ് എ​ളേ​രി പ​ഞ്ചാ​യ​ത്തി​ൽ ശ​വ​സം​സ്‌​കാ​രം ന​ട​ത്തു​ന്ന​തി​ന് ഏ​റെ പ്ര​യാ​സം അ​നു​ഭ​വ​പ്പെ​ട്ടി​രു​ന്നു. പ​ഞ്ചാ​യ​ത്ത് പ​രി​ധി​യി​ൽ മ​ര​ണ​പ്പെ​ടു​ന്ന​വ​രെ പ​ഴ​യ കെ​ട്ടി​ട​ത്തി​ൽ സം​സ്ക​രി​ക്കു​ന്ന​ത് അ​ധി​കൃ​ത​ർ വി​ല​ക്കി​യ​തോ​ടെ മ​റ്റു പ​ഞ്ചാ​യ​ത്തു​ക​ളെ ആ​ശ്ര​യി​ക്കേ​ണ്ടി​വ​ന്ന​ത് ഏ​റെ ദു​രി​ത​ത്തി​ലാ​ക്കി​യി​രു​ന്നു. ശ്മ​ശാ​നം യാ​ഥാ​ർ​ഥ്യ​മാ​കു​ന്ന​തോ​ടെ ഈ ​ബു​ദ്ധി​മു​ട്ടി​ന്‌ പ​രി​ഹാ​ര​മാ​കും.
സ്വ​കാ​ര്യ​വ്യ​ക്തി സൗ​ജ​ന്യ​മാ​യി ന​ല്‍​കി​യ സ്ഥ​ല​ത്ത് 2014-ല്‍ ​യു​ഡി​എ​ഫ് ഭ​ര​ണ സ​മി​തി​യാ​ണ് പൊ​തു​ശ്മ​ശാ​നം നി​ര്‍​മി​ച്ച​ത്. എ​ന്നാ​ല്‍ പി​ന്നീ​ട് വ​ന്ന എ​ല്‍​ഡി​എ​ഫ് ഭ​ര​ണ​സ​മി​തി 2017-ല്‍ ​ഇ​ത് ഹൈ​ടെ​ക് ആ​യി ഉ​യ​ര്‍​ത്താ​ന്‍ തീ​രു​മാ​നി​ക്കു​ക​യും ഇ​തി​നാ​യി ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ര​ണ്ടു ഘ​ട്ട​മാ​യി 30 ല​ക്ഷം രൂ​പ അ​നു​വ​ദി​ക്കു​ക​യും ചെ​യ്തി​രു​ന്നു. എ​ന്നാ​ല്‍ ഈ ​തു​ക​യ്ക്ക് നി​ര്‍​മാ​ണം തു​ട​രാ​ന്‍ സാ​ധി​ക്കാ​തെ വ​ന്ന​തോ​ടെ പ​ഞ്ചാ​യ​ത്ത് വി​ഹി​ത​വും ചേ​ര്‍​ത്ത് 71 ല​ക്ഷം രൂ​പ ചെ​ല​വി​ല്‍ കെ​ട്ടി​ട നി​ർ​മാ​ണം പൂ​ർ​ത്തീ​ക​രി​ച്ചെ​ങ്കി​ലും ഗ്യാ​സ് പ്രി​മി​റ്റോ​റി​യം സ്ഥാ​പി​ക്കാ​ൻ ക​ഴി​ഞ്ഞി​ല്ല. ഇ​പ്പോ​ള്‍​വ​ന്ന ഭ​ര​ണ​സ​മി​തി​യാ​ണ് പ്ര​വ​ർ​ത്ത​ന​ത്തി​ന് ആ​ക്കം കൂ​ട്ടി​യ​ത്.
ശ്മ​ശാ​ന​ത്തി​ന്‍റെ അ​വ​സാ​ന​ഘ​ട്ട പ്ര​വൃ​ത്തി​ക​ൾ​ക്കു​ള്ള ഗ്യാ​സ് പ്രി​മി​റ്റോ​റി​യം ക​ഴി​ഞ്ഞ ദി​വ​സം റെ​യ്ഡ്‌​കോ സം​ഘം സ്ഥ​ല​ത്തെ​ത്തി​ച്ചു. റെ​യ്ഡ്കോ​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ 35 ല​ക്ഷ​ത്തോ​ളം രൂ​പ ചെ​ല​വ​ഴി​ച്ചാ​ണ് ഗ്യാ​സ് പ്രി​മി​റ്റോ​റി​യം സ്ഥാ​പി​ക്കു​ന്ന​ത്. ഇ​തി​ന്‍റെ പ്ര​വ​ർ​ത്ത​നം തു​ട​ങ്ങി​യാ​ൽ ഒ​ന്ന​ര മ​ണി​ക്കൂ​ർ കൊ​ണ്ട് ഒ​രു മൃ​ത​ദേ​ഹം ദ​ഹി​പ്പി​ക്കാ​ൻ സാ​ധി​ക്കും. ചെ​ല​വ് കു​റ​ഞ്ഞ രീ​തി​യി​ൽ ഇ​ത് പ്ര​വ​ർ​ത്തി​പ്പി​ക്കാ​ൻ സാ​ധി​ക്കു​മെ​ന്നാ​ണ് ഇ​തി​ന്‍റെ പ്ര​ത്യേ​ക​ത. ഒ​രു ദി​വ​സം ആ​റു മൃ​ത​ദേ​ഹം ദ​ഹി​പ്പി​ക്കാ​ൻ ശേ​ഷി​യു​ള്ള​താ​ണി​ത്. മ​താ​ചാ​ര പ്ര​കാ​രം ദ​ഹി​പ്പി​ക്കാ​ൻ സാ​ധി​ക്കു​മെ​ന്നാ​ണ് ഇ​തി​ന്‍റെ പ്ര​ത്യേ​ക​ത​യെ​ന്നും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.
കെ​ട്ടി​ട​ത്തി​നു​ള്ള ത്രീ ​ഫേ​സ് വൈ​ദ്യു​ത ക​ണ​ക്ഷ​ൻ, വാ​ട്ട​ർ ക​ണ​ക്ഷ​ൻ, ജ​ന​റേ​റ്റ​ർ, റോ​ഡ് സൗ​ക​ര്യം, ഇ​ന്‍റ​ർ​ലോ​ക്ക്, ഉ​ദ്യാ​നം എ​ന്നി​വ ഉ​ട​ന്‍ പൂ​ർ​ത്തീ​ക​രി​ക്കു​മെ​ന്നും ക്രി​മി​റ്റോ​റി​യം പ്ര​വ​ർ​ത്തി​പ്പി​ക്കു​ന്ന​തി​ന് ഒ​രു ജീ​വ​ന​ക്കാ​ര​നെ പ്ര​ത്യേ​ക പ​രി​ശീ​ല​നം ന​ൽ​കി നി​യ​മി​ക്കു​മെ​ന്നും പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഗി​രി​ജ മോ​ഹ​ന്‍, വൈ​സ് പ്ര​സി​ഡ​ന്‍റ് പി.​സി. ഇ​സ്മാ​യി​ൽ എ​ന്നി​വ​ര്‍ അ​റി​യി​ച്ചു. വാ​ർ​ഡ് മെം​ബ​ർ ടി.​വി. രാ​ജീ​വ​ൻ, റെ​യ്ഡ്‌​കോ കാ​ഞ്ഞ​ങ്ങാ​ട് ബ്രാ​ഞ്ച് മാ​നേ​ജ​ർ സി.​വി. ഭാ​വ​ന​ൻ, ടെ​ക്നി​ക്ക​ൽ അ​സി​സ്റ്റ​ന്‍റ് വി​ദ്യാ​ദ് രാ​ജ​ൻ, പ​ഞ്ചാ​യ​ത്ത് അ​സി. എ​ൻ​ജി​നി​യ​ർ മോ​ഹ​ന​ൻ എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു.