പ്ര​മേ​യം അ​വ​ത​രി​പ്പി​ക്കാ​ൻ യു​ഡി​എ​ഫ് ക​ത്ത് ന​ല്‍​കി
Tuesday, June 22, 2021 1:01 AM IST
കാ​സ​ർ​ഗോ​ഡ്: ക​ല്യോ​ട്ട് ഇ​ര​ട്ട​ക്കൊ​ല​ക്കേ​സി​ലെ പ്ര​തി​ക​ളു​ടെ ഭാ​ര്യ​മാ​ർ​ക്ക് ജി​ല്ലാ​ശു​പ​ത്രി​യി​ൽ നി​യ​മ​നം ന​ൽ​കി​യ ന​ട​പ​ടി റ​ദ്ദ് ചെ​യ്യ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് അ​ടു​ത്ത ഭ​ര​ണ​സ​മി​തി യോ​ഗ​ത്തി​ല്‍ പ്ര​മേ​യം അ​വ​ത​രി​പ്പി​ക്കു​ന്ന​തി​നാ​യി യു​ഡി​എ​ഫ് അം​ഗ​ങ്ങ​ള്‍ പ്ര​സി​ഡ​ന്‍റ് ബേ​ബി ബാ​ല​കൃ​ഷ്ണ​ന് ക​ത്ത് ന​ല്‍​കി. ഭ​ര​ണ​സ​മി​തി​യു​ടെ മു​ന്‍​കൂ​ര്‍ അ​നു​മ​തി ഇ​ല്ലാ​തെ ച​ട്ട​ങ്ങ​ള്‍​ക്കും നി​യ​മ​ങ്ങ​ള്‍​ക്കും വി​രു​ദ്ധ​മാ​യി ന​ട​ത്തി​യ നി​യ​മ​ന​ങ്ങ​ള്‍ റ​ദ്ദാ​ക്ക​ണ​മെ​ന്നാ​ണ് പ്ര​മേ​യ​ത്തി​ന്‍റെ ഉ​ള്ള​ട​ക്കം. ചി​റ്റാ​രി​ക്കാ​ല്‍ ഡി​വി​ഷ​ന്‍ അം​ഗ​വും കോ​ണ്‍​ഗ്ര​സ് പാ​ര്‍​ല​മെ​ന്‍റ് പാ​ര്‍​ട്ടി നേ​താ​വു​മാ​യ ജോ​മോ​ന്‍ ജോ​സാ​ണ് പ്ര​മേ​യം അ​വ​ത​രി​പ്പി​ക്കു​ക. മ​ഞ്ചേ​ശ്വ​രം ഡി​വി​ഷ​നി​ല്‍ നി​ന്നു​ള്ള മു​സ്‌​ലിം ലീ​ഗ് പ്ര​തി​നി​ധി ഗോ​ള്‍​ഡ​ന്‍ അ​ബ്ദു​ല്‍ റ​ഹ്‌​മാ​ന്‍ പി​ന്തു​ണ​യ്ക്കും. നി​യ​മ​ന​ത്തി​ന് അം​ഗീ​കാ​രം വേ​ണ​മെ​ങ്കി​ൽ പ​തി​നേ​ഴം​ഗ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി​യി​ൽ ഭൂ​രി​പ​ക്ഷം അം​ഗ​ങ്ങ​ളു​ടെ​യും അം​ഗീ​കാ​രം വേ​ണം. ഭ​രി​ക്കു​ന്ന​ത് എ​ൽ​ഡി​എ​ഫാ​ണെ​ങ്കി​ലും അ​വ​ർ​ക്ക് കേ​വ​ല​ഭൂ​രി​പ​ക്ഷ​മി​ല്ല. എ​ട്ട് എ​ൽ​ഡി​എ​ഫ് അം​ഗ​ങ്ങ​ളും ഏ​ഴ് യു​ഡി​എ​ഫ് അം​ഗ​ങ്ങ​ളും ര​ണ്ട് ബി​ജെ​പി അം​ഗ​ങ്ങ​ളും അ​ട​ങ്ങി​യ​താ​ണ് ഭ​ര​ണ​സ​മി​തി. യു​ഡി​എ​ഫി​ന്‍റെ പ്ര​മേ​യ​ത്തെ ബി​ജെ​പി പി​ന്തു​ണ​യ്ക്കു​മെ​ന്നാ​ണ് സൂ​ച​ന. അ​ങ്ങ​നെ സം​ഭ​വി​ച്ചാ​ൽ നി​യ​മ​നം ന​ൽ​കി​യ ന​ട​പ​ടി പി​ൻ​വ​ലി​ക്കേ​ണ്ടി​വ​രു​മെ​ന്നും രാ​ഷ്ട്രീ​യ​മാ​യി എ​ൽ​ഡി​എ​ഫി​ന് വ​ലി​യ തി​രി​ച്ച​ടി​യു​ണ്ടാ​വു​ക​യും ചെ​യ്യും.
മേ​യ് 17നാ​ണ് സ്വീ​പ്പ​ർ ത​സ്തി​ക​യി​ലേ​യ്ക്ക് നാ​ലു താ​ത്കാ​ലി​ക ജീ​വ​ന​ക്കാ​രാ​യി ആ​റു​മാ​സ​ത്തേ​യ്ക്ക് നി​യ​മി​ച്ച​ത്.