ക​പ്പ ച​ല​ഞ്ച് ക്ലി​ക്കാ​യി; ആ​ദ്യ​ദി​നം വി​റ്റ​ത് ആ​യി​രം കി​ലോ
Wednesday, June 23, 2021 12:55 AM IST
വെ​ള്ള​രി​ക്കു​ണ്ട്: കോ​വി​ഡ് മൂ​ലം വി​റ്റ​ഴി​ക്കാ​ൻ ക​ഴി​യാ​തെ കി​ട​ന്ന ക​പ്പ ക​ർ​ഷ​ക​രു​ടെ ക​പ്പ​വി​റ്റ​ഴി​ക്കാ​ൻ വേ​ണ്ടി ബ​ളാ​ൽ പ​ഞ്ചാ​യ​ത്തും കൃ​ഷി ഭ​വ​നും ന​ട​പ്പാ​ക്കി​യ ക​പ്പ ച​ല​ഞ്ചി​ൽ ആ​ദ്യ ദി​നം വി​റ്റു തീ​ർ​ന്ന​ത് ആ​യി​രം കി​ലോ പ​ച്ച ക​പ്പ. ബ​ളാ​ൽ പ​ഞ്ചാ​യ​ത്തി​ലെ കൃ​ഷി ഭ​വ​നി​ൽ ര​ജി​സ്റ്റ​ർ ചെ​യ്ത ക​പ്പ​ക​ർ​ഷ​ക​രു​ടെ 30 ട​ണ്ണോ​ളം വ​രു​ന്ന പ​ച്ച ക്ക​പ്പ​യാ​ണ് കോ​വി​ഡ് മൂ​ലം ചു​വ​ടി​ൽ നി​ന്ന് പ​റി​ച്ചെ​ടു​ക്കാ​തെ പ​ഞ്ചാ​യ​ത്തി​ന്‍റെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ൽ കി​ട​ക്കു​ന്ന​ത്.
ഇ​തി​ൽ ഭ​ക്ഷ്യ യോ​ഗ്യ​മാ​യ അ​ഞ്ചു ട​ൺ ക​പ്പ​യാ​ണ് ക​പ്പ ച​ല​ഞ്ചി​ൽ കൂ​ടി വി​റ്റു തീ​ർ​ക്കാ​ൻ പ​ഞ്ചാ​യ​ത്തും കൃ​ഷി ഭ​വ​നും തീ​രു​മാ​നി​ച്ച​ത്. ഇ​തി​ന് കു​ടും​ബ​ശ്രീ സി​ഡി​എ​സി​ന്‍റെ കൂ​ടി സ​ഹാ​യം​കൂ​ടി തേ​ടി. പ​ഞ്ചാ​യ​ത്ത്‌ ആ​റാം വാ​ർ​ഡ് മെം​ബ​റും വി​ക​സ​ന​കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മ​ിറ്റി ചെ​യ​ർ​മ​നു​മാ​യ അ​ല​ക്സ് നെ​ടി​യ​കാ​ല​യി​ൽ ഒ​രു ട​ൺ ക​പ്പ ത​ന്‍റെ വാ​ർ​ഡി​ൽ വി​റ്റു തീ​ത്ത്‌ ക​ർ​ഷ​ക​രെ സ​ഹാ​യി​ക്കാം എ​ന്ന​തീ​രു​മാ​ന​വു​മാ​യി ആ​ദ്യം​ച​ല​ഞ്ചു ഏ​റ്റെ​ടു​ത്ത്‌ മു​ന്നോ​ട്ട് വ​ന്നു.
ക​പ്പ​ക​ർ​ഷ​ക​രി​ൽ നി​ന്നും ക​പ്പ ശേ​ഖ​രി​ച്ച് അ​ഞ്ചു കി​ലോ തൂ​ക്കം വ​രു​ന്ന പാ​ക്ക​റ്റു​ക​ൾ ആ​ക്കി​യാ​യി​രു​ന്നു വി​ത​ര​ണം. അ​ഞ്ചു കി​ലോ​പ​ച്ച​ക​പ്പ​യ്ക്ക് 60 രൂ​പ വി​ല തോ​തി​ൽ ഒരു ട​ൺ ക​പ്പ ആ​റാം വാ​ർ​ഡി​ൽ ത​ന്നെ കു​ടും​ബ​ശ്രീ അം​ഗ​ങ്ങ​ൾ മു​ഖേ​ന വി​റ്റ​ഴി​ക്കു​ക​യും ചെ​യ്തു.
അ​ടു​ത്ത ദി​വ​സം മു​ത​ൽ മ​റ്റു വാ​ർ​ഡു​ക​ളി​ലും ക​പ്പ​വി​ൽ​പ്പ​ന ന​ട​ക്കും. ക​ർ​ഷ​ക​ർ നേ​രി​ട്ട് ത​ന്നെ അ​വ​ശ്യ​ക്കാ​ർ​ക്ക് അ​വ​രു​ടെ വീ​ടു​ക​ളി​ൽ ക​പ്പ പാ​യ്ക്ക​റ്റു​ക​ൾ എ​ത്തി​ച്ചു ന​ൽ​കും. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് രാ​ജു ക​ട്ട​ക്ക​യം പരിപാടി ഉ​ദ്ഘാ​ട​നം ചെ​യ്തു.​അ​ല​ക്സ് നെ​ടി​യ​കാ​ല​യി​ൽ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു.
പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ ജെ​സി ചാ​ക്കോ, ബി​ൻ​സി ജ​യി​ൻ, കൃ​ഷി ഓ​ഫീ​സ​ർ ഡോ. ​അ​നി​ൽ സെ​ബാ​സ്റ്റ്യ​ൻ, കു​ടും​ബ​ശ്രീ ചെ​യ​ർ​പേ​ഴ്സ​ൺ ജാ​ൻ​സി ടോ​മി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.