സോ​ളാ​ർ വേ​ലി നി​ർ​മാ​ണം ആ​റു മാ​സ​ത്തി​നു​ള്ളി​ൽ പൂ​ർ​ത്തി​യാ​ക്കും
Tuesday, July 6, 2021 12:59 AM IST
വ​ഞ്ചി​യം മു​ത​ൽ മ​തി​ലേ​രി​ത​ട്ട് ആ​ന​പ്പാ​റ വ​രെ 16 കി​ലോ​മീ​റ്റ​ർ ദൂ​ര​ത്തി​ൽ ആ​ധു​നി​ക​രീ​തി​യി​ലു​ള്ള സോ​ളാ​ർ വേ​ലി നി​ർ​മാ​ണം ആ​റു മാ​സ​ത്തി​നു​ള്ളി​ൽ പൂ​ർ​ത്തി​യാ​ക്കു​മെ​ന്ന് പ​യ്യാ​വൂ​ർ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സാ​ജു സേ​വ്യ​ർ. സെ​പ്റ്റം​ബ​റി​ൽ നി​ർ​മാ​ണ​മാ​രം​ഭി​ച്ച് 2022 ജ​നു​വ​രി​യോ​ടെ ചാ​ർ​ജ് ചെ​യ്യും. ക​ർ​ണാ​ട​ക സ​ർ​ക്കാ​ർ സ്ഥാ​പി​ച്ച് വ​ന്യ​മൃ​ഗ​ങ്ങ​ളെ ഫ​ല​പ്ര​ദ​മാ​യി ത​ട​ഞ്ഞ "സോ​ളാ​ർ ഹാ​ങിം​ഗ് സെ​ൻ​സ്' മോ​ഡ​ലാ​ണ് സ്ഥാ​പി​ക്കു​ന്ന​ത്. മ​ണ്ണി​ൽ കോ​ൺ​ക്രീ​റ്റ് ചെ​യ്ത് പോ​സ്റ്റു​ക​ൾ സ്ഥാ​പി​ക്കും. അ​തി​ലേ​ക്ക് ക​മ്പി വ​ലി​ക്കും. മ​ണ്ണി​ൽ ത​ട്ടാ​തെ ലെ​യ​ർ താ​ഴ്ത്തി​യി​ടു​ന്ന​തി​നാ​ൽ വ​ന്യ​മൃ​ഗ​ങ്ങ​ൾ​ക്ക് ന​ശി​പ്പി​ക്കാ​ൻ ക​ഴി​യി​ല്ല. പ​യ്യാ​വൂ​ർ പ​ഞ്ചാ​യ​ത്തി​ന്‍റെ മാ​തൃ​കാ​പ​ദ്ധ​തി​ക്ക് 32 ല​ക്ഷം രൂ​പ വ​ക​യി​രു​ത്തി​യി​ട്ടു​ണ്ട്. പ​ഞ്ചാ​യ​ത്ത് നീ​ക്കി​വ​ച്ച 12 ല​ക്ഷ​ത്തി​നു​പു​റ​മേ ഇ​രി​ക്കൂ​ർ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അ​ഞ്ച് ല​ക്ഷ​വും ക​ണ്ണൂ​ർ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് 15 ല​ക്ഷ​വു​മാ​ണ് അ​നു​വ​ദി​ച്ച​ത്. വ​നം​വ​കു​പ്പി​ന്‍റെ ടെ​ൻ​ഡ​ർ ന​ട​പ​ടി പൂ​ർ​ത്തി​യാ​കു​ന്ന​തോ​ടെ പ​ണി ആ​രം​ഭി​ക്കും.