ഫു​ട്‌​ബോ​ള്‍ അ​സോ​സി​യേ​ഷ​നോ​ട് മു​ഖം​തി​രി​ക്കു​ന്ന​താ​യി ആ​രോ​പ​ണം
Wednesday, July 21, 2021 1:21 AM IST
തൃ​ക്ക​രി​പ്പൂ​ര്‍: ഫു​ട്‌​ബോ​ളി​ന്‍റെ ജി​ല്ല​യി​ലെ ആ​ധി​കാ​രി​ക സം​ഘ​ട​ന​യാ​യ ജി​ല്ലാ ഫു​ട്‌​ബോ​ള്‍ അ​സോ​സി​യേ​ഷ​നോ​ട് ജി​ല്ല​യി​ലെ കാ​യി​ക സം​ഘ​ട​നാ നേ​തൃ​ത്വ​ത്തി​ലെ​ത്തി​യ​വ​ര്‍ മു​ഖം തി​രി​ച്ചു നി​ല്‍​ക്കു​ന്ന​താ​യി ജി​ല്ലാ ഫു​ട്‌​ബോ​ള്‍ അ​സോ​സി​യേ​ഷ​ന്‍ ഭാ​ര​വാ​ഹി​ക​ള്‍ തൃ​ക്ക​രി​പ്പൂ​രി​ല്‍ വി​ളി​ച്ചു ചേ​ര്‍​ത്ത വാ​ര്‍​ത്താ​സ​മ്മേ​ള​ന​ത്തി​ല്‍ ആ​രോ​പി​ച്ചു.
ക​ക്ഷി​രാ​ഷ്ട്രീ​യ ഭേ​ദ​മ​ന്യേ വ​ര്‍​ഷ​ങ്ങ​ളാ​യി ഫു​ട്‌​ബോ​ള്‍ രം​ഗ​ത്ത് ത​ങ്ങ​ളു​ടേ​താ​യ സേ​വ​ന​ങ്ങ​ള്‍ അ​നു​ഷ്ഠി​ച്ച ജി​ല്ല​യി​ലെ വി​വി​ധ ക്ല​ബു​ക​ളു​ടെ പ്ര​തി​നി​ധി​ക​ളാ​ണ് നി​ല​വി​ല്‍ ജി​ല്ലാ ഫു​ട്‌​ബോ​ള്‍ അ​സോ​സി​യേ​ഷ​നി​ലു​ള്ള​ത്. ചു​രു​ങ്ങി​യ കാ​ല​യ​ള​വി​നു​ള്ളി​ല്‍ ജി​ല്ല​യി​ല്‍ മി​ക​ച്ച പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ കാ​ഴ്ച​വ​യ്ക്കാ​ന്‍ ഫു​ട്‌​ബോ​ള്‍ അ​സോ​സി​യേ​ഷ​ന് ക​ഴി​ഞ്ഞി​ട്ടു​ണ്ട്. പു​തി​യ ക​മ്മി​റ്റി ചു​മ​ത​ല​യേ​റ്റ ശേ​ഷം ഏ​റെ​ക്കാ​ല​ത്തെ ഇ​ട​വേ​ള​ക്ക് ശേ​ഷം ഒ​രു സം​സ്ഥാ​ന ചാ​മ്പ്യ​ന്‍​ഷി​പ്പ് ജി​ല്ല​യി​ലേ​ക്ക് കൊ​ണ്ടു​വ​രാ​നും വി​ജ​യ​ക​ര​മാ​യി പൂ​ര്‍​ത്തീ​ക​രി​ക്കാ​നും ക​ഴി​ഞ്ഞു. സം​സ്ഥാ​ന​ത്താ​ദ്യ​മാ​യി അ​സോ​സി​യേ​ഷ​ന് കീ​ഴി​ലു​ള്ള ക്ല​ബു​ക​ളി​ലെ മു​ഴു​വ​ന്‍ ക​ളി​ക്കാ​ർ​ക്കും ഇ​ന്‍​ഷ്വ​റ​ന്‍​സ് പ​രി​ര​ക്ഷ കൊ​ണ്ടു​വ​ന്ന​തും അ​ഭി​മാ​ന​ക​ര​മാ​യ നേ​ട്ട​മാ​ണ്. ഇ​തു​വ​ഴി നി​ര്‍​ധ​ന​രാ​യ നാ​ലു​ക​ളി​ക്കാ​ര്‍​ക്ക് ഗു​രു​ത​ര​മാ​യ പ​രി​ക്കു പ​റ്റി​യ​പ്പോ​ള്‍ ഇ​ന്‍​ഷ്വ​റ​ന്‍​സ് സ​ഹാ​യം ല​ഭ്യ​മാ​ക്കാ​ന്‍ സാ​ധി​ക്കു​ക​യും ചെ​യ്തു. മു​ന്‍ ജൂ​ണി​യ​ര്‍ ജി​ല്ലാ ടീം ​അം​ഗ​വും ജി​ല്ലാ ഫു​ട്‌​ബോ​ള്‍ റ​ഫ​റി അ​സോ​സി​യേ​ഷ​ന്‍ അം​ഗ​വു​മാ​യി​രു​ന്ന മൗ​ക്കോ​ട്ടെ സു​നി​ല്‍​കു​മാ​റി​ന്‍റെ കു​ടും​ബ​ത്തി​ന് വീ​ട് നി​ര്‍​മി​ച്ച് ന​ല്‍​കാ​നു​ള്ള പ്ര​വ​ര്‍​ത്ത​ന​വും ന​ട​ന്നു​വ​രി​ക​യാ​ണ്. ജി​ല്ല​യി​ലെ ഫു​ട്‌​ബോ​ളി​ന്‍റെ ആ​സ്ഥാ​ന​മാ​യി അ​റി​യ​പ്പെ​ടു​ന്ന തൃ​ക്ക​രി​പ്പൂ​രി​ല്‍ അ​സോ​സി​യേ​ഷ​ന് സ്വ​ന്ത​മാ​യി ആ​സ്ഥാ​ന​മ​ന്ദി​രം ഉ​ണ്ടാ​ക്കു​ക എ​ന്ന ല​ക്ഷ്യ​വു​മാ​യു​ള്ള പ്ര​വ​ര്‍​ത്ത​ന​വും തു​ട​ങ്ങി.
ജി​ല്ലാ ഒ​ളി​മ്പി​ക് അ​സോ​സി​യേ​ഷ​ന്‍ ക​മ്മി​റ്റി​യി​ലേ​ക്ക് മൂ​ന്ന് പ്ര​തി​നി​ധി​ക​ളെ ഡി​എ​ഫ്എ നി​ര്‍​ദേ​ശി​ക്ക​ണ​മെ​ന്ന് സം​സ്ഥാ​ന ഫു​ട്‌​ബോ​ള്‍ അ​സോ​സി​യേ​ഷ​ന്‍ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. ഇ​തു​പ്ര​കാ​രം നി​ല​വി​ലെ ജി​ല്ലാ പ്ര​സി​ഡ​ന്‍റ്, സെ​ക്ര​ട്ട​റി, ട്ര​ഷ​റ​ര്‍ എ​ന്നി​വ​രെ നി​ര്‍​ദേ​ശി​ക്കു​ക​യും ചെ​യ്തു. എ​ന്നാ​ല്‍ ജി​ല്ല​യി​ല്‍ നി​ല​വി​ല്‍ വ​ന്ന ഒ​ളി​മ്പി​ക് അ​സോ​സി​യേ​ഷ​ന്‍റെ ഒ​രു യോ​ഗ​ത്തി​ലും ഈ ​മൂ​ന്ന് പേ​രെ​യും ക്ഷ​ണി​ച്ചി​ട്ടി​ല്ലെ​ന്ന് ഭാ​ര​വാ​ഹി​ക​ള്‍ പ​റ​ഞ്ഞു. ഒ​ളി​മ്പി​ക് അ​സോ​സി​യേ​ഷ​ന്‍ സം​ഘ​ടി​പ്പി​ച്ച കാ​യി​ക വി​ക​സ​ന സെ​മി​നാ​റി​ലും ഡി​എ​ഫ്എ ഭാ​ര​വാ​ഹി​ക​ളെ ഔ​ദ്യോ​ഗി​ക​മാ​യി ക്ഷ​ണി​ച്ചി​ല്ലെ​ന്നും ഇ​തി​ലു​ള്ള പ്ര​തി​ഷേ​ധം അ​റി​യി​ച്ച​താ​യും അ​വ​ര്‍ പ​റ​ഞ്ഞു.
വാ​ര്‍​ത്താ​സ​മ്മേ​ള​ന​ത്തി​ല്‍ ഡി​എ​ഫ്എ പ്ര​സി​ഡ​ന്‍റ് വീ​ര​മ​ണി ചെ​റു​വ​ത്തൂ​ര്‍, സെ​ക്ര​ട്ട​റി ടി.​കെ.​എം. മു​ഹ​മ്മ​ദ് റ​ഫീ​ഖ്, ട്ര​ഷ​റ​ര്‍ അ​ഷ്‌​റ​ഫ് ഉ​പ്പ​ള, വൈ​സ് പ്ര​സി​ഡ​ന്‍റ് ക​ബീ​ര്‍ ക​മ്പാ​ര്‍, സ്‌​പോ​ര്‍​ട്‌​സ് കൗ​ണ്‍​സി​ല്‍ പ്ര​തി​നി​ധി അ​ബ്ദു​ല്‍ ല​ത്തീ​ഫ് പെ​രി​യ, ഫു​ട്‌​ബോ​ള്‍ പ​രി​ശീ​ല​ക​ന്‍ പി. ​കു​ഞ്ഞി​കൃ​ഷ്ണ​ന്‍ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.