അ​ഞ്ചു​പേ​ര്‍ പി​ടി​യി​ല്‍
Wednesday, July 21, 2021 1:21 AM IST
കാ​ട​കം: പാ​ണ്ടി റി​സ​ര്‍​വ് വ​ന​ത്തി​ല്‍​നി​ന്നും മു​റി​ച്ചു​ക​ട​ത്തു​ക​യാ​യി​രു​ന്ന ച​ന്ദ​ന​ത്ത​ടി​ക​ളു​മാ​യി അ​ഞ്ചു​പേ​ര്‍ വ​നം വ​കു​പ്പി​ന്‍റെ പി​ടി​യി​ലാ​യി. കു​ണ്ടാ​ര്‍ സ്വ​ദേ​ശി സു​കു​മാ​ര​ന്‍, പാ​ണ്ടി വ​യ​ലി​ലെ പി. ​മ​ധു, സു​ധീ​ഷ്, നാ​രാ​യ​ണ​ന്‍, ആ​യം​പാ​റ​യി​ലെ ശ്രീ​കാ​ന്ത് എ​ന്നി​വ​രെ​യാ​ണ് ബ​ന്ത​ടു​ക്ക എ​സ്എ​ഫ്ഒ ആ​ര്‍. ബാ​ബു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം പി​ടി​കൂ​ടി​യ​ത്. ബീ​റ്റ് ഫോ​റ​സ്റ്റ് ഓ​ഫീ​സ​ര്‍​മാ​രാ​യ ശി​വ​കീ​ര്‍​ത്തി, ര​മി​ത, അ​ലീ​ഷ ജോ​ര്‍​ജ്, വാ​ച്ച​ര്‍​മാ​രാ​യ സു​ധീ​ഷ്, മു​ഹ​മ്മ​ദ് അ​ഷ്‌​റ​ഫ്, സ​ന​ല്‍, ഡ്രൈ​വ​ര്‍ ബി​ജി​ത്ത് എ​ന്നി​വ​രും സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്നു. കാ​സ​ര്‍​ഗോ​ഡ് കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി​യ പ്ര​തി​ക​ളെ റി​മാ​ന്‍​ഡ് ചെ​യ്തു. സം​ഭ​വ​ത്തി​ല്‍ ഉ​ള്‍​പ്പെ​ട്ട മ​റ്റു പ്ര​തി​ക​ളെ ഉ​ട​ന്‍ പി​ടി​കൂ​ടു​മെ​ന്ന് കാ​സ​ര്‍​ഗോ​ഡ് റേ​ഞ്ച് ഫോ​റ​സ്റ്റ് ഓ​ഫീ​സ​ര്‍ ടി.​ജി. സോ​ള​മ​ന്‍ പ​റ​ഞ്ഞു.