കു​ണ്ടം​കു​ഴി മൃ​ഗാ​ശു​പ​ത്രി​യി​ല്‍ സ്ഥി​രം ഡോ​ക്ട​ര്‍ ഇ​ല്ലാ​താ​യി​ട്ട് ര​ണ്ടു​മാ​സം
Thursday, July 22, 2021 1:04 AM IST
ബേ​ഡ​ഡു​ക്ക: കു​ണ്ടം​കു​ഴി​യി​ലെ മൃ​ഗാ​ശു​പ​ത്രി​യി​ല്‍ സ്ഥി​രം ഡോ​ക്ട​ര്‍ ഇ​ല്ലാ​താ​യി​ട്ട് ര​ണ്ടു​മാ​സം. നി​ര​വ​ധി ക്ഷീ​ര​ക​ര്‍​ഷ​ക​രു​ള്ള മേ​ഖ​ല​യി​ല്‍ പ​തി​വാ​യി ഡോ​ക്ട​റു​ടെ സേ​വ​നം ല​ഭി​ക്കാ​ത്ത​ത് ക​ര്‍​ഷ​ക​രെ ക​ടു​ത്ത ബു​ദ്ധി​മു​ട്ടി​ലാ​ക്കു​ക​യാ​ണ്.
ഇ​തു​വ​രെ ത​ച്ച​ങ്ങാ​ട് മൃ​ഗാ​ശു​പ​ത്രി​യി​ല്‍​നി​ന്നു​ള്ള ഡോ​ക്ട​ര്‍ ആ​ഴ്ച​യി​ലൊ​രു ദി​വ​സം ഇ​വി​ടെ​യെ​ത്തി ചി​കി​ത്സ ന​ട​ത്തി​യി​രു​ന്നു. ഇ​പ്പോ​ള്‍ ഈ ​ഡോ​ക്ട​റും അ​വ​ധി​യി​ലാ​ണ്.
ക​ര്‍​ഷ​ക​രു​ടെ പ്ര​യാ​സ​ങ്ങ​ള്‍ മ​ന​സി​ലാ​ക്കാ​ത്ത അ​ധി​കൃ​ത​രു​ടെ അ​ലം​ഭാ​വ​ത്തി​നെ​തി​രേ പ്ര​ത്യ​ക്ഷ​സ​മ​ര​ത്തി​നൊ​രു​ങ്ങു​ക​യാ​ണ് ക്ഷീ​ര​ക​ര്‍​ഷ​ക​രും വി​വി​ധ സം​ഘ​ട​ന​ക​ളും. ഇ​നി​യും ഡോ​ക്ട​റെ നി​യ​മി​ച്ചി​ല്ലെ​ങ്കി​ല്‍ ക​ടു​ത്ത സ​മ​ര​പ​രി​പാ​ടി​ക​ളി​ലേ​ക്ക് നീ​ങ്ങു​മെ​ന്ന് യൂ​ത്ത് കോ​ണ്‍​ഗ്ര​സ് മ​ണ്ഡ​ലം ഭാ​ര​വാ​ഹി​ക​ള്‍ പ​റ​ഞ്ഞു.