മാ​തൃ​ക​യാ​യി ഈ​സ്റ്റ് എ​ളേ​രി​യു​ടെ കോ​വി​ഡ് പ്ര​തി​രോ​ധം
Thursday, July 22, 2021 1:04 AM IST
ചി​റ്റാ​രി​ക്കാ​ല്‍: നാ​ളു​ക​ള്‍​ക്കു മു​മ്പ് ക​ടു​ത്ത രോ​ഗ​വ്യാ​പ​ന​ത്തി​ന്‍റെ ആ​ശ​ങ്ക​യി​ല്‍​നി​ന്നും ഇ​പ്പോ​ള്‍ ജി​ല്ല​യി​ല്‍ ഏ​റ്റ​വും കു​റ​വ് ടി​പി​ആ​ര്‍ രേ​ഖ​പ്പെ​ടു​ത്തി​യ ര​ണ്ടാ​മ​ത്തെ പ​ഞ്ചാ​യ​ത്തെ​ന്ന സ്ഥാ​ന​ത്തേ​ക്കു​ള്ള ഈ​സ്റ്റ് എ​ളേ​രി​യു​ടെ മാ​റ്റ​ത്തി​ന് തി​ള​ക്ക​മേ​റെ. പ​ഞ്ചാ​യ​ത്തി​ന്‍റെ ക​ഴി​ഞ്ഞ ഒ​രാ​ഴ്ച​ത്തെ ശ​രാ​ശ​രി ടി​പി​ആ​ര്‍ 5.05 മാ​ത്ര​മാ​ണ്. ആ​രോ​ഗ്യ​പ്ര​വ​ര്‍​ത്ത​ക​രും പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളും ജ​ന​ങ്ങ​ളു​മ​ട​ങ്ങു​ന്ന സം​യു​ക്ത പ്ര​തി​രോ​ധ​മാ​ണ് ഈ​സ്റ്റ് എ​ളേ​രി​യി​ല്‍ ന​ട​പ്പാ​ക്കു​ന്ന​ത്. വാ​ര്‍​ഡു​ത​ല ജാ​ഗ്ര​ത സ​മി​തി​യു​ടെ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളും മൈ​ക്രോ ക്ല​സ്റ്റ​ര്‍ സം​വി​ധാ​ന​വും ഫ​ല​പ്ര​ദ​മാ​യി മു​ന്നോ​ട്ട് പോ​കു​ന്നു.
രോ​ഗ​വ്യ​പ​നം കു​ടി​യ സാ​ഹ​ച​ര്യ​ത്തി​ല്‍ നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ന് ഒ​രാ​ഴ്ച മു​മ്പ് പൂ​ര്‍​ണ​മാ​യും അ​ട​ച്ചി​ടേ​ണ്ടി​വ​ന്ന പ​ഞ്ചാ​യ​ത്താ​ണ് ഈ​സ്റ്റ് എ​ളേ​രി. ലോ​ക്ഡൗ​ണി​ന് ശേ​ഷം കാ​റ്റ​ഗ​റി തി​രി​ച്ച് നി​യ​ന്ത്ര​ണ​ങ്ങ​ള്‍ ഏ​ര്‍​പ്പെ​ടു​ത്തി​യ​പ്പോ​ള്‍ പ​ഞ്ചാ​യ​ത്തി​ലെ സ്ഥാ​പ​ന​ങ്ങ​ളും വ്യാ​പാ​ര കേ​ന്ദ്ര​ങ്ങ​ളും കാ​റ്റ​ഗ​റി നോ​ക്കാ​തെ തു​റ​ക്കാ​ന്‍ അ​നു​മ​തി ന​ല്‍​കി​യ​ത് വ്യ​ത്യ​സ്ത​മാ​യ മാ​തൃ​ക​യാ​യി. ഇ​തോ​ടൊ​പ്പം സ്ഥാ​പ​ന ഉ​ട​മ​ക​ളെ​യും ജീ​വ​ന​ക്കാ​രെ​യും ഓ​ട്ടോ/​ടാ​ക്‌​സി ഡ്രൈ​വ​ര്‍​മാ​രെ​യും കൃ​ത്യ​മാ​യ ഇ​ട​വേ​ള​ക​ളി​ല്‍ കോ​വി​ഡ് പ​രി​ശോ​ധ​ന ന​ട​ത്തി നെ​ഗ​റ്റീ​വാ​ണെ​ന്ന് ഉ​റ​പ്പ് വ​രു​ത്തു​ക​യാ​ണ് ചെ​യ്ത​ത്. എ​ല്ലാ ദി​വ​സ​വും ക​ട​ക​ള്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന​തി​നാ​ല്‍ പൊ​തു​സ്ഥ​ല​ങ്ങ​ളി​ലെ​ത്തു​ന്ന ആ​ളു​ക​ളെ നി​യ​ന്ത്രി​ക്കാ​നും അ​വ​രു​ടെ എ​ണ്ണം കു​റ​യ്ക്കാ​നും ക​ഴി​ഞ്ഞ​താ​യി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജ​യിം​സ് പ​ന്ത​മാ​ക്ക​ല്‍ പ​റ​ഞ്ഞു.
പ​ഞ്ചാ​യ​ത്തി​ന്‍റെ​യും ആ​രോ​ഗ്യ​പ്ര​വ​ര്‍​ത്ത​ക​രു​ടെ​യും നേ​തൃ​ത്വ​ത്തി​ല്‍ വാ​ക്‌​സി​നേ​ഷ​ന്‍ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളും പു​രോ​ഗ​മി​ക്കു​ക​യാ​ണ്. പ​ഞ്ചാ​യ​ത്തി​ലെ 40 വ​യ​സി​ന് മു​ക​ളി​ലു​ള്ള ഭൂ​രി​ഭാ​ഗം ആ​ളു​ക​ളും വാ​ക്‌​സി​ന്‍ സ്വീ​ക​രി​ച്ചു ക​ഴി​ഞ്ഞു. വാ​ര്‍​ഡു​ത​ല​ത്തി​ലും കോ​ള​നി​ക​ള്‍ കേ​ന്ദ്രീ​ക​രി​ച്ചും ആ​ന്‍റി​ജ​ന്‍/​ആ​ര്‍​ടി​പി​സി​ആ​ര്‍ പ​രി​ശോ​ധ​ന​ക​ളും ന​ട​ത്തി വ​രി​ക​യാ​ണ്. തൊ​ഴി​ലു​റ​പ്പ് തൊ​ഴി​ലാ​ളി​ക​ള്‍​ക്കും കോ​വി​ഡ് പ​രി​ശോ​ധ​ന നി​ര്‍​ബ​ന്ധ​മാ​ക്കി. പ​ഞ്ചാ​യ​ത്തി​ന്‍റെ​യും മാ​ഷ് പ്ര​വ​ര്‍​ത്ത​ക​രു​ടെ​യും നേ​തൃ​ത്വ​ത്തി​ല്‍ അ​വ​ശ്യ​സാ​ധ​ന​ങ്ങ​ള​ട​ങ്ങി​യ കി​റ്റു​ക​ളും വി​ത​ര​ണം ചെ​യ്യു​ന്നു​ണ്ട്.
കോ​വി​ഡ് ബാ​ധി​ത​രാ​യ​വ​ര്‍​ക്ക് ആ​യു​ര്‍​വേ​ദ​ത്തി​ന്‍റെ പ​രി​ച​ര​ണ​വും പ​ഞ്ചാ​യ​ത്ത് ഉ​റ​പ്പ് വ​രു​ത്തു​ന്നു​ണ്ട്. കോ​വി​ഡ് ബാ​ധി​ച്ച​വ​രു​ടെ ശ​രീ​ര​ത്തി​ന്‍റെ പൂ​ര്‍​വ സ്ഥി​തി വീ​ണ്ടെ​ടു​ക്കാ​ന്‍ സ​ഹാ​യി​ക്കു​ന്ന സ്വാ​സ്ഥ്യം, സു​ഖാ​യു​ഷ്യം പോ​ലു​ള്ള ആ​യു​ര്‍​വേ​ദ പ​ദ്ധ​തി​ക​ളി​ലെ മ​രു​ന്നു​ക​ള്‍ വാ​ര്‍​ഡ് അം​ഗ​ങ്ങ​ളും ആ​ശ പ്ര​വ​ര്‍​ത്ത​ക​രും നേ​രി​ട്ട് വീ​ടു​ക​ളി​ലെ​ത്തി​ക്കു​ന്നു​ണ്ട്. കോ​വി​ഡ് രോ​ഗി​ക​ള്‍​ക്കും മ​റ്റു​ള്ള​വ​ര്‍​ക്കും സ​ഹാ​യ​മാ​യി മൂ​ന്ന് മാ​സ​ത്തോ​ള​മാ​യി 24 മ​ണി​ക്കൂ​റും സൗ​ജ​ന്യ​മാ​യി പ്ര​വ​ര്‍​ത്തി​ക്കു​ന്ന ആം​ബു​ല​ന്‍​സും പ​ഞ്ചാ​യ​ത്ത് ഒ​രു​ക്കി​യി​ട്ടു​ണ്ട്.