ബം​ഗ​ളൂ​രു, പ​ത്ത​നം​തി​ട്ട സ​ര്‍​വീ​സു​ക​ള്‍ നി​ര്‍​ത്ത​ലാ​ക്കാ​ന്‍ നീ​ക്കം
Thursday, July 22, 2021 1:04 AM IST
aകാ​ഞ്ഞ​ങ്ങാ​ട്: കെ​എ​സ്ആ​ര്‍​ടി​സി കാ​ഞ്ഞ​ങ്ങാ​ട് ഡി​പ്പോ​യി​ല്‍​നി​ന്ന് പു​റ​പ്പെ​ടു​ന്ന ബം​ഗ​ളൂ​രു, പ​ത്ത​നം​തി​ട്ട സ​ര്‍​വീ​സു​ക​ളു​ടെ ഡീ​ല​ക്‌​സ്, സൂ​പ്പ​ര്‍​ഫാ​സ്റ്റ് ബ​സു​ക​ള്‍ മ​റ്റ് ഡി​പ്പോ​ക​ളി​ലേ​ക്ക് ന​ല്‍​കാ​ന്‍ ചീ​ഫ് ഓ​ഫീ​സി​ല്‍ ഉ​ദ്യോ​ഗ​സ്ഥ​ത​ല നീ​ക്കം. കാ​ഞ്ഞ​ങ്ങാ​ട്ടു​നി​ന്നും ലാ​ഭ​ക​ര​മാ​യി ഓ​പ്പ​റേ​റ്റ് ചെ​യ്തി​രു​ന്ന ഈ ​ഡീ​ല​ക്‌​സ് ബ​സു​ക​ള്‍ മ​റ്റ് ഡി​പ്പോ​ക​ളി​ലേ​ക്ക് മാ​റ്റി ന​ല്‍​കാ​നാ​ണ് കെ​എ​സ്ആ​ര്‍​ടി​സി ടെ​ക്‌​നി​ക്ക​ല്‍ വി​ഭാ​ഗ​ത്തി​ല്‍​നി​ന്നു​ള്ള ഉ​ത്ത​ര​വ്.
കാ​സ​ര്‍​ഗോ​ഡ്, ക​ണ്ണൂ​ര്‍ ജി​ല്ല​ക​ളി​ലെ മ​ല​യോ​ര മേ​ഖ​ല​ക​ള്‍​ക്ക് ഏ​റെ ഉ​പ​കാ​ര​പ്ര​ദ​മാ​യ പ​ത്ത​നം​തി​ട്ട സൂ​പ്പ​ര്‍ ഫാ​സ്റ്റ് റി​സ​ര്‍​വേ​ഷ​ന്‍ സൗ​ക​ര്യ​ത്തോ​ടെ വീ​ണ്ടും സ​ര്‍​വീ​സ് തു​ട​ങ്ങി​യി​ട്ട് ര​ണ്ടാ​ഴ്ച​യോ​ള​മാ​യി. ചീ​ഫ് ഓ​ഫീ​സി​ല്‍​നി​ന്നും ഓ​ണ്‍​ലൈ​ന്‍ റി​സ​ര്‍​വേ​ഷ​ന്‍ അ​നു​വ​ദി​ച്ച് സ​ര്‍​വീ​സ് ന​ട​ത്തു​ന്ന ബ​സ് നി​ല​വി​ല്‍ ഓ​ടു​ന്നു​ണ്ടെ​ന്ന വി​വ​രം മ​റ്റ് സെ​ക്ഷ​നു​ക​ള്‍ അ​റി​ഞ്ഞി​ട്ടി​ല്ലെ​ന്നാ​ണ് സൂ​ച​ന. അ​തു​കൊ​ണ്ടു​ത​ന്നെ കാ​ഞ്ഞ​ങ്ങാ​ട് ഈ ​ബ​സ് അ​ധി​ക​മാ​യി കി​ട​ക്കു​ക​യാ​ണെ​ന്ന ധാ​ര​ണ​യി​ലാ​ണ് ഇ​വി​ടെ​നി​ന്ന് മാ​റ്റാ​ന്‍ ഉ​ദ്യോ​ഗ​സ്ഥ​ര്‍ ഉ​ത്ത​ര​വി​ട്ട​ത്.
മ​ല​യോ​ര മേ​ഖ​ല പാ​സ​ഞ്ചേ​ഴ്‌​സ് അ​സോ​സി​യേ​ഷ​ന്‍ മു​ന്‍​കൈ​യെ​ടു​ത്ത് യാ​ത്ര​ക്കാ​ര്‍​ക്ക് സ​മ്മാ​ന പ​ദ്ധ​തി ന​ട​ത്തി​യും കു​ടി​വെ​ള്ള സൗ​ക​ര്യ​വും മ​റ്റും ക്ര​മീ​ക​രി​ച്ചും കെ​എ​സ്ആ​ര്‍​ടി​സി​യു​ടെ ബം​ഗ​ളൂ​രു​വി​ലേ​ക്കു​ള്ള ഏ​റ്റ​വും മി​ക​ച്ച അ​ഞ്ച് സ​ര്‍​വീ​സു​ക​ളി​ല്‍ ഒ​ന്നാ​ക്കി മാ​റ്റി​യി​രു​ന്ന​താ​ണ് കാ​ഞ്ഞ​ങ്ങാ​ട്-​ബം​ഗ​ളൂ​രു സ​ര്‍​വീ​സ്. അ​ന്ത​ര്‍​സം​സ്ഥാ​ന സ​ര്‍​വീ​സു​ക​ള്‍ ആ​രം​ഭി​ക്കു​ന്ന മു​റ​യ്ക്ക് ഇ​ത് പു​ന​രാ​രം​ഭി​ക്കാ​ന്‍ ആ​ലോ​ച​ന ന​ട​ക്ക​വേ​യാ​ണ് ബ​സ് ഇ​വി​ടെ​നി​ന്നും മാ​റ്റാ​നു​ള്ള ഉ​ത്ത​ര​വു​ണ്ടാ​യി​രി​ക്കു​ന്ന​ത്.
യൂ​ണി​റ്റു​ക​ളി​ലെ സാ​ഹ​ച​ര്യ​ത്തെ​യും സ​ര്‍​വീ​സു​ക​ളെ​യും​പ​റ്റി യാ​തൊ​രു​വി​ധ ധാ​ര​ണ​യു​മി​ല്ലാ​തെ ഇ​റ​ക്കു​ന്ന ഇ​ത്ത​രം ഉ​ത്ത​ര​വു​ക​ള്‍ സ​ര്‍​വീ​സു​ക​ള്‍ താ​ളം​തെ​റ്റി​ക്കാ​നും കോ​ഴി​ക്കോ​ട് സോ​ണി​നു കീ​ഴി​ല്‍ മി​ക​ച്ച പ്ര​വ​ര്‍​ത്ത​നം കാ​ഴ്ച​വ​ച്ചി​ട്ടു​ള്ള കാ​ഞ്ഞ​ങ്ങാ​ട് ഡി​പ്പോ​യെ ത​ക​ര്‍​ക്കാ​നും മാ​ത്ര​മേ ഉ​പ​ക​രി​ക്കൂ​വെ​ന്നാ​ണ് ആ​ക്ഷേ​പ​മു​യ​രു​ന്ന​ത്. നി​ല​വി​ല്‍ ഓ​ണ്‍​ലൈ​ന്‍ റി​സ​ര്‍​വേ​ഷ​ന്‍ അ​നു​വ​ദി​ച്ച് സ​ര്‍​വീ​സ് ന​ട​ത്തു​ന്ന​താ​ണോ എ​ന്ന കാ​ര്യം​പോ​ലും അ​റി​യാ​തെ​യാ​aണ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ ഇ​ത്ത​ര​ത്തി​ലു​ള്ള ഉ​ത്ത​ര​വു​ക​ള്‍ ഇ​റ​ക്കു​ന്ന​ത്.
കാ​ഞ്ഞ​ങ്ങാ​ട്ടെ സൂ​പ്പ​ര്‍ ക്ലാ​സ് ബ​സു​ക​ള്‍ മാ​റ്റാ​നു​ള്ള നീ​ക്ക​ത്തി​ല്‍​നി​ന്നും അ​ധി​കൃ​ത​ര്‍ അ​ടി​യ​ന്ത​ര​മാ​യും പി​ന്‍​മാ​റ​ണ​മെ​ന്നും വേ​ണ്ട​ത്ര പ​ഠ​നം ന​ട​ത്താ​തെ​യും യൂ​ണി​റ്റു​ക​ളി​ല്‍​നി​ന്നും വ​സ്തു​ത​ക​ള്‍ അ​ന്വേ​ഷി​ക്കാ​തെ​യു​മു​ള്ള ഇ​ത്ത​രം ഉ​ത്ത​ര​വു​ക​ള്‍ അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്നും മ​ല​യോ​ര മേ​ഖ​ല പാ​സ​ഞ്ചേ​ഴ്‌​സ് അ​സോ​സി​യേ​ഷ​നും വ്യാ​പാ​ര സം​ഘ​ട​ന​ക​ളും മ​റ്റ് വി​വി​ധ സം​ഘ​ട​ന​ക​ളും ആ​വ​ശ്യ​പ്പെ​ട്ടു.