വിടവാങ്ങിയത് കണ്ണൂരിനെ അകമഴിഞ്ഞു സ്നേഹിച്ച പുരോഹിതൻ
Friday, July 23, 2021 1:07 AM IST
ക​ണ്ണൂ​ർ: അ​ജ​പാ​ല​ന​ശു​ശ്രൂ​ഷ​യി​ലെ തി​ര​ക്കു​ക​ൾ​ക്കി​ട​യി​ലും ക​ണ്ണൂ​രി​ലെ രാ​ഷ്ട്രീ​യ, സാ​മൂ​ഹി​ക, സാം​സ്കാ​രി​ക രം​ഗ​ങ്ങ​ളി​ല്‍ സ​ജീ​വ​മാ​യി ഇ​ട​പെ​ട്ടി​രു​ന്ന പു​രോ​ഹി​ത​ശ്രേ​ഷ്ഠ​നാ​യി​രു​ന്നു ഇ​ന്ന​ലെ വി​ട​വാ​ങ്ങി​യ മോ​ൺ. ദേ​വ​സി ഈ​ര​ത്ത​റ. ക​ണ്ണൂ​ര്‍ രൂ​പ​ത സ്ഥാ​പി​ത​മാ​യ​തു​മു​ത​ല്‍ ക​ഴി​ഞ്ഞ 23 വ​ര്‍​ഷ​മാ​യി വി​കാ​രി ജ​ന​റാ​ളാ​യി സേ​വ​ന​മ​നു​ഷ്ഠി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
പൗ​രോ​ഹി​ത്യ സ്വീ​ക​ര​ണ​ത്തി​നു​ശേ​ഷം കോ​ഴി​ക്കോ​ട് രൂ​പ​ത​യു​ടെ അ​ന്ന​ത്തെ മെ​ത്രാ​നാ​യ ഡോ. ​ആ​ല്‍​ഡോ മ​രി​യ പ​ത്രോ​ണി എ​സ്ജെ​യു​ടെ സെ​ക്ര​ട്ട​റി​യാ​യും തു​ട​ര്‍​ന്ന് കാ​ല്‍ നൂ​റ്റാ​ണ്ടോ​ളം വൈ​ത്തി​രി ചേ​ലോ​ട്ട് എ​സ്റ്റേ​റ്റ് മാ​നേ​ജ​രാ​യും സേ​വ​ന​മ​നു​ഷ്ഠി​ച്ചി​രു​ന്നു. തു​ട​ര്‍​ന്ന് കു​റ​ച്ചു​നാ​ള്‍ ചെ​മ്പേ​രി എ​സ്റ്റേ​റ്റി​ല്‍ സേ​വ​നം ചെ​യ്ത​ശേ​ഷം കോ​ഴി​ക്കോ​ട് സെ​ന്‍റ് വി​ന്‍​സെ​ന്‍റ്സ് ഇ​ന്‍​ഡ​സ്ട്രീ​സി​ന്‍റെ ഡ​യ​റ​ക്‌​ട​റാ​യി സേ​വ​നം ചെ​യ്തു.
കോ​ഴി​ക്കോ​ട് രൂ​പ​ത വി​ഭ​ജി​ച്ച് ക​ണ്ണൂ​ര്‍ രൂ​പ​ത രൂ​പം​കൊ​ണ്ട​പ്പോ​ൾ രൂ​പ​ത​യു​ടെ ആ​ദ്യ​ത്തെ വി​കാ​രി ജ​ന​റാ​ളും ബ​ർ​ണ​ശേ​രി ഹോ​ളി ട്രി​നി​റ്റി ക​ത്തീ​ഡ്ര​ല്‍ വി​കാ​രി​യു​മാ​യി​രു​ന്നു. ത​യ്യി​ല്‍ സെ​ന്‍റ് ആ​ന്‍റ​ണീ​സ് ഇ​ട​വ​ക വി​കാ​രി​യാ​യി​രി​ക്കെ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളു​ടെ ക്ഷേ​മ​ത്തി​നാ​യു​ള്ള വി​വി​ധ പ​ദ്ധ​തി​ക​ള്‍​ക്കാ​യി രൂ​പം ന​ല്‍​കു​ക​യും മ​ദ​ര്‍ തെ​രേ​സ കോ​ള​നി സ്ഥാ​പി​ച്ച് അ​ന്പ​തോ​ളം കു​ടും​ബ​ങ്ങ​ള്‍​ക്ക് സ്ഥ​ല​വും വീ​ടും ല​ഭി​ക്കു​ന്ന​തി​ന് മു​ന്‍​കൈ​യെ​ടു​ക്കു​ക​യും ചെ​യ്തു.
മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളു​ടെ മ​ക്ക​ള്‍​ക്കാ​യി ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സം ന​ല്‍​കു​വാ​ന്‍ ഉ​ത​കു​ന്ന രീ​തി​യി​ലു​ള്ള സ്കോ​ള​ര്‍​ഷി​പ്പു​ക​ള്‍ ആ​രം​ഭി​ച്ച​തും ക​ട​ക്കെ​ണി​യി​ലാ​യ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ള്‍​ക്കാ​യി പ​ലി​ശ​ര​ഹി​ത വാ​യ്പാ​പ​ദ്ധ​തി രൂ​പീ​ക​രി​ച്ച​തും ശ്ര​ദ്ധേ​യ​മാ​യി​രു​ന്നു.
ക​ണ്ണൂ​ര്‍ രൂ​പ​ത വി​കാ​രി ജ​ന​റാ​ളാ​യി സേ​വ​നം ചെ​യ്യു​മ്പോ​ള്‍​ത്ത​ന്നെ ചാ​ല​യി​ലു​ള്ള അ​മ​ലോ​ത്ഭ​വ​മാ​താ ദേ​വാ​ല​യ​ത്തി​ന്‍റെ വി​കാ​രി​കൂ​ടി​യാ​യി​രു​ന്നു. സൗ​ത്ത് ഇ​ന്ത്യ​യി​ലെ തോ​ട്ടം ഉ​ട​മ​ക​ളു​ടെ സം​ഘ​ട​ന​യാ​യ 'ഉ​പാ​സി'​യി​ല്‍ എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗ​മാ​യും ക​ണ്ണൂ​രി​ലെ ചി​രി ക്ല​ബി​ലെ സ​ജീ​വ പ്ര​വ​ര്‍​ത്ത​ക​നും മ​ത്സ്യ​ത്തൊ​ഴി​ലാ​ളി സം​ഘ​ട​ന​ക​ളു​ടെ കോ-​ഓ​ര്‍​ഡി​നേ​ഷ​ന്‍ ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ, വൈ​ത്തി​രി പ​ഞ്ചാ​യ​ത്ത് ജ​ന​പ്ര​തി​നി​ധി എ​ന്നീ​നി​ല​ക​ളി​ലും സ്തു​ത്യ​ര്‍​ഹ സേ​വ​ന​മ​നു​ഷ്ഠി​ച്ചി​രു​ന്നു.