ഭി​ന്ന​ശേ​ഷി​ക്കാ​ര്‍​ക്ക് സ​ഹാ​യ ഉ​പ​ക​ര​ണ​ങ്ങ​ള്‍: അ​പേ​ക്ഷ ക്ഷ​ണി​ച്ചു
Saturday, July 24, 2021 1:16 AM IST
കാ​സ​ര്‍​ഗോ​ഡ്: ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ന്‍റെ വാ​ര്‍​ഷി​ക പ​ദ്ധ​തി​യി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി ഭി​ന്ന​ശേ​ഷി​ക്കാ​ര്‍​ക്ക് ഹി​യ​റിം​ഗ് എ​യ്ഡ്, ഓ​ര്‍​ത്തോ​ട്ടി​ക്ക് ഉ​പ​ക​ര​ണ​ങ്ങ​ള്‍, ഇ​ല​ക്ട്രോ​ണി​ക് വീ​ല്‍​ചെ​യ​ര്‍ എ​ന്നി​വ വി​ത​ര​ണം ചെ​യ്യു​ന്നു. യോ​ഗ്യ​രാ​യ ഗു​ണ​ഭോ​ക്താ​ക്ക​ള്‍ വെ​ള്ള​ക്ക​ട​ലാ​സി​ല്‍ പൂ​രി​പ്പി​ച്ച അ​പേ​ക്ഷ ഭി​ന്ന​ശേ​ഷി തെ​ളി​യി​ക്കു​ന്ന മെ​ഡി​ക്ക​ല്‍ ബോ​ര്‍​ഡ് സ​ര്‍​ട്ടി​ഫി​ക്ക​റ്റി​ന്‍റെ സാ​ക്ഷ്യ​പ്പെ​ടു​ത്തി​യ പ​ക​ര്‍​പ്പ്, റേ​ഷ​ന്‍ കാ​ര്‍​ഡ്, ആ​ധാ​ര്‍ കാ​ര്‍​ഡ് എ​ന്നി​വ​യു​ടെ പ​ക​ര്‍​പ്പ്, വ​രു​മാ​ന സ​ര്‍​ട്ടി​ഫി​ക്ക​റ്റ്, മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​റു​ടെ ആ​വ​ശ്യ​ക​താ സ​ര്‍​ട്ടി​ഫി​ക്ക​റ്റ്, മു​ന്‍ വ​ര്‍​ഷ​ങ്ങ​ളി​ല്‍ സ​മാ​ന ആ​നു​കൂ​ല്യം ല​ഭ്യ​മാ​യി​ട്ടി​ല്ല എ​ന്നു​ള്ള സെ​ക്ര​ട്ട​റി​യു​ടെ സാ​ക്ഷ്യ​പ​ത്രം എ​ന്നി​വ സ​ഹി​തം ഓ​ഗ​സ്റ്റ് 31 ന​കം ജി​ല്ലാ സാ​മൂ​ഹ്യ നീ​തി ഓ​ഫീ​സി​ല്‍ എ​ത്തി​ക്ക​ണം. അ​പേ​ക്ഷ​യി​ല്‍ മൊ​ബൈ​ല്‍ ഫോ​ണ്‍ ന​മ്പ​ര്‍, ആ​വ​ശ്യ​മാ​യ ഉ​പ​ക​ര​ണ​ങ്ങ​ള്‍ എ​ന്നി​വ വ്യ​ക്ത​മാ​യി രേ​ഖ​പ്പെ​ടു​ത്ത​ണം. ക​വ​റി​നു പു​റ​ത്ത് ജി​ല്ലാ പ​ഞ്ചാ​യ​ത്ത് വാ​ര്‍​ഷി​ക പ​ദ്ധ​തി സ​ഹാ​യ ഉ​പ​ക​ര​ണ​ങ്ങ​ള്‍​ക്കു​ള്ള അ​പേ​ക്ഷ എ​ന്ന് എ​ഴു​തേ​ണ്ട​താ​ണ്. ഫോ​ണ്‍: 04994-255074.