കാ​ലം മ​റ​ന്ന അ​തു​ല്യ​പ്ര​തി​ഭ
Sunday, July 25, 2021 1:46 AM IST
കാ​ഞ്ഞ​ങ്ങാ​ട്: മ​ല​ബാ​ര്‍ ചാ​പ്ലി​ന്‍ എ​ന്ന പേ​രി​ല്‍ പ്ര​ശ​സ്ത​നാ​യ ര​സി​ക ശി​രോ​മ​ണി കോ​മ​ന്‍ നാ​യ​രു​ടെ മ​ക​നെ​ന്ന വി​ലാ​സ​ത്തി​ന​പ്പു​റം നാ​ട​ക​രം​ഗ​ത്തെ സ​ജീ​വ സാ​ന്നി​ധ്യ​മാ​യി​രു​ന്നു ഇ​ന്ന​ലെ അ​ന്ത​രി​ച്ച സി.​കെ. ഗോ​പി​നാ​ഥ​ന്‍.
ആ​റാം വ​യ​സു​മു​ത​ല്‍ അ​ഭി​ന​യ​രം​ഗ​ത്തെ​ത്തി​യ ഗോ​പി​നാ​ഥ​ന് അ​ച്ഛ​ന്‍ എ​ഴു​തി സം​വി​ധാ​നം ചെ​യ്ത മി​ക്ക നാ​ട​ക​ങ്ങ​ളി​ലും വേ​ഷ​മു​ണ്ടാ​യി​രു​ന്നു. പു​ണ്യ​പു​രാ​ണ ക​ഥ​ക​ളു​ടെ സ്ഥാ​ന​ത്ത് ശ​ക്ത​വും തീ​വ്ര​വു​മാ​യ പ്ര​മേ​യ​ങ്ങ​ള്‍ ച​ര്‍​ച്ച ചെ​യ്ത ജ​ന​കീ​യ നാ​ട​ക​ങ്ങ​ള്‍ ഉ​യ​ര്‍​ന്നു​വ​ന്ന എ​ഴു​പ​തു​ക​ളി​ലാ​ണ് ഗോ​പി​നാ​ഥ​ന്‍ ന​ട​നെ​ന്ന നി​ല​യി​ല്‍ ശ്ര​ദ്ധി​ക്ക​പ്പെ​ട്ട​ത്.
എ​സ്.​എ​ല്‍. പു​രം സ​ദാ​ന​ന്ദ​ന്‍ ര​ചി​ച്ച "ഒ​രാ​ള്‍ കൂ​ടി ക​ള്ള​നാ​യി​രു​ന്നു' എ​ന്ന നാ​ട​കം വ​ട​ക്ക​ന്‍ കേ​ര​ള​ത്തി​ല്‍ നൂ​റ്റി അ​റു​പ​തി​ലേ​റെ വേ​ദി​ക​ളി​ല്‍ അ​വ​ത​രി​പ്പി​ച്ച​പ്പോ​ള്‍ കൊ​ങ്ങി​ണി സ്വാ​മി എ​ന്ന മു​ഖ്യ​വേ​ഷം അ​വ​ത​രി​പ്പി​ച്ച​ത് ഗോ​പി​നാ​ഥ​നാ​യി​രു​ന്നു. തെ​ക്ക​ന്‍ കേ​ര​ള​ത്തി​ല്‍ എ​സ്.​എ​ല്‍. പു​രം ത​ന്നെ​യാ​യി​രു​ന്നു ഈ ​വേ​ഷ​ത്തി​ല്‍ അ​ഭി​ന​യി​ച്ചി​രു​ന്ന​ത്. തൃ​ക്ക​രി​പ്പൂ​രി​ല്‍ നാ​ട​ക​ത്തി​ന്‍റെ ഉ​ദ്ഘാ​ട​ന പ​രി​പാ​ടി​യി​ല്‍ എ​സ്.​എ​ല്‍. പു​രം നേ​രി​ട്ടെ​ത്തി ഗോ​പി​നാ​ഥ​നെ ചേ​ര്‍​ത്തു പി​ടി​ച്ച് അ​ഭി​ന​ന്ദി​ച്ചി​രു​ന്നു.
ആ​ലും​മൂ​ട​ന്‍, മ​ണ​വാ​ള​ന്‍ ജോ​സ​ഫ്, മാ​വേ​ലി​ക്ക​ര പൊ​ന്ന​മ്മ, അ​മ്പ​ല​പ്പു​ഴ രാ​ജ​മ്മ എ​ന്നി​വ​രോ​ടൊ​പ്പം നാ​ട​ക​ങ്ങ​ളി​ല്‍ വേ​ഷ​മി​ട്ടി​ട്ടു​ണ്ട്. പ​ട്ടാ​ഭി​ഷേ​കം, ഭൂ​മി​യി​ലെ മാ​ലാ​ഖ, പ്രേ​ത​ങ്ങ​ളു​ടെ താ​ഴ്‌​വ​ര തു​ട​ങ്ങി പ​ത്തോ​ളം സി​നി​മ​ക​ളി​ലും അ​ഭി​ന​യി​ച്ചു. പു​തി​യ കാ​ല​ത്തി​നൊ​പ്പം പ​ക​ര്‍​ന്നാ​ട്ടം ന​ട​ത്താ​നാ​കാ​തെ വേ​ഷ​ങ്ങ​ള​ഴി​ച്ചു​വ​ച്ച ഗോ​പി​നാ​ഥ​ന്‍ പ്രാ​യ​ത്തി​നൊ​പ്പം വി​സ്മൃ​തി​യി​ലേ​ക്ക് നീ​ങ്ങു​ക​യാ​യി​രു​ന്നു.