ചി​റ്റാ​രി​ക്കാ​ല്‍-​ഭീ​മ​ന​ടി റോ​ഡി​ലെ കു​ഴി​ക​ള​ട​ച്ച് വോ​യ്‌​സ് ഓ​ഫ് ചി​റ്റാ​രി​ക്കാ​ല്‍ കൂ​ട്ടാ​യ്മ
Monday, July 26, 2021 1:06 AM IST
ചി​റ്റാ​രി​ക്കാ​ല്‍: ചി​റ്റാ​രി​ക്കാ​ല്‍-​ഭീ​മ​ന​ടി പൊ​തു​മ​രാ​മ​ത്ത് റോ​ഡി​ല്‍ അ​പ​ക​ട ഭീ​ഷ​ണി ഉ​യ​ര്‍​ത്തു​ന്ന കു​ഴി​ക​ള്‍ കോ​ണ്‍​ക്രീ​റ്റ് ചെ​യ്ത് അ​ട​ച്ച് വോ​യ്‌​സ് ഓ​ഫ് ചി​റ്റാ​രി​ക്കാ​ല്‍ വാ​ട്‌​സ് ആ​പ് കൂ​ട്ടാ​യ്മ.
കു​ഴി​ക​ള്‍ നി​ക​ത്ത​ണ​മെ​ന്ന കാ​ര്യം പ​ല​ത​വ​ണ അ​ധി​കൃ​ത​രു​ടെ ശ്ര​ദ്ധ​യി​ല്‍​പ്പെ​ടു​ത്തി​യി​ട്ടും തീ​രു​മാ​ന​മാ​ക്കാ​ത്ത സാ​ഹ​ച​ര്യ​ത്തി​ലാ​ണ് സെ​ന്‍റ് തോ​മ​സ് ബി​ല്‍​ഡേ​ഴ്‌​സി​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ ശ്ര​മ​ദാ​നം ന​ട​ത്തി​യ​ത്. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം ജോ​സ് കു​ത്തി​യ​തോ​ട്ടി​ലും ഈ​സ്റ്റ് എ​ളേ​രി പ​ഞ്ചാ​യ​ത്തം​ഗം ജോ​സ​ഫ് മു​ത്തോ​ലി​യും ഉ​ദ്ഘാ​ട​നം ചെ​യ്തു.
ഗ്രൂ​പ്പ് അ​ഡ്മി​ന്‍ ഷി​ജി​ത്ത് തോ​മ​സ് കു​ഴു​വേ​ലി​ല്‍, ജോ​ര്‍​ജ് സീ​യോ​ന്‍ എ​ഴു​ത്തു​പു​ര​യ്ക്ക​ല്‍, റോ​ബി​ന്‍ തെ​ങ്ങ​ട​യി​ല്‍, സ​നി പു​തു​ശേ​രി, അ​രു​ണ്‍ ചി​ല​മ്പ​ട്ട​ശേ​രി, റോ​യി​സ് തെ​ങ്ങ​ട​യി​ല്‍, തോ​മ​സ് തു​ണി​യ​ബ്രാ​യി​ല്‍ എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി.