സാ​ധാ​ര​ണ​ക്കാ​ര്‍​ക്ക് കു​രു​ക്കാ​യി വീ​ണ്ടും നി​യ​ന്ത്ര​ണ​ങ്ങ​ൾ
Monday, July 26, 2021 1:06 AM IST
കാ​സ​ര്‍​ഗോ​ഡ്: ജി​ല്ല​യി​ല്‍ കോ​വി​ഡ് പ​രി​ശോ​ധ​ന ശ​ക്ത​മാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ഡി ​കാ​റ്റ​ഗ​റി​യി​ലു​ള്ള ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളി​ലെ ജ​ന​സം​ഖ്യ​യു​ടെ ഏ​ഴ് ശ​ത​മാ​ന​വും സി ​കാ​റ്റ​ഗ​റി​യി​ല്‍ അ​ഞ്ച് ശ​ത​മാ​ന​വും ബി, ​എ കാ​റ്റ​ഗ​റി​ക​ളി​ല്‍ മൂ​ന്നു ശ​ത​മാ​ന​വും വീ​തം ആ​ളു​ക​ളെ പ്ര​തി​വാ​രം കോ​വി​ഡ് പ​രി​ശോ​ധ​ന​യ്ക്ക് വി​ധേ​യ​മാ​ക്കാ​ന്‍ തീ​രു​മാ​നം. ജി​ല്ല​യി​ല്‍ പ്ര​തി​ദി​നം 9,949 പേ​രെ​യും ആ​ഴ്ച​യി​ല്‍ 69,643 പേ​രെ​യും കോ​വി​ഡ് പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​തി​നാ​ണ് ല​ക്ഷ്യ​മി​ടു​ന്ന​ത്. ബി ​കാ​റ്റ​ഗ​റി​യി​ലു​ള്ള കാ​സ​ര്‍​ഗോ​ഡ് ന​ഗ​ര​സ​ഭ​യി​ല്‍ 1,625 പേ​രെ​യും ഡി ​കാ​റ്റ​ഗ​റി​യി​ലു​ള്ള കാ​ഞ്ഞ​ങ്ങാ​ട് ന​ഗ​ര​സ​ഭ​യി​ല്‍ 733 പേ​രെ​യും നീ​ലേ​ശ്വ​രം ന​ഗ​ര​സ​ഭ​യി​ല്‍ 398 പേ​രെ​യും ജ​ന​സം​ഖ്യാ​നു​പാ​തി​ക​മാ​യി പ്ര​തി​ദി​നം കോ​വി​ഡ് പ​രി​ശോ​ധ​ന​യ്ക്ക് വി​ധേ​യ​മാ​ക്കും.
ഡി ​കാ​റ്റ​ഗ​റി​യി​ലു​ള്ള ക​യ്യൂ​ര്‍-​ചീ​മേ​നി പ​ഞ്ചാ​യ​ത്തി​ല്‍ പ്ര​തി​ദി​നം 235 പേ​രെ​യും ബ​ളാ​ലി​ല്‍ 237 പേ​രെ​യും ബേ​ഡ​ഡു​ക്ക 279, കു​റ്റി​ക്കോ​ല്‍ 249, തൃ​ക്ക​രി​പ്പൂ​ര്‍ 387 എ​ന്നി​ങ്ങ​നെ​യും പ​രി​ശോ​ധ​ന​യ്ക്ക് വി​ധേ​യ​രാ​ക്കും. സി ​കാ​റ്റ​ഗ​റി​യി​ലു​ള്ള കോ​ടോം ബേ​ളൂ​രി​ല്‍ പ്ര​തി​ദി​നം 237 പേ​രെ​യും കി​നാ​നൂ​ര്‍-​ക​രി​ന്ത​ള​ത്ത് 197 പേ​രെ​യും വെ​സ്റ്റ് എ​ളേ​രി​യി​ല്‍ 209 പേ​രെ​യും പ​ന​ത്ത​ടി​യി​ല്‍ 164 പേ​രെ​യും പ്ര​തി​ദി​നം പ​രി​ശോ​ധ​ന​യ്ക്ക് വി​ധേ​യ​രാ​ക്കാ​നാ​ണ് തീ​രു​മാ​നം. ബി ​കാ​റ്റ​ഗ​റി​യി​ലു​ള്ള ക​ള്ളാ​റി​ല്‍ 83 പേ​രെ​യും ഈ​സ്റ്റ് എ​ളേ​രി​യി​ല്‍ 107 പേ​രെ​യും പ്ര​തി​ദി​നം പ​രി​ശോ​ധ​ന​യ്ക്ക് വി​ധേ​യ​രാ​ക്കും.
അ​തേ​സ​മ​യം കോ​വി​ഡ് നെ​ഗ​റ്റീ​വ് പ​രി​ശോ​ധ​നാ ഫ​ല​മോ ര​ണ്ടു ഡോ​സ് വാ​ക്‌​സി​നേ​ഷ​ന്‍ ന​ട​ത്തി​യ​തി​ന്‍റെ സ​ര്‍​ട്ടി​ഫി​ക്ക​റ്റോ ഇ​ല്ലാ​ത്ത​വ​രെ പ്ര​ധാ​ന ടൗ​ണു​ക​ളി​ല്‍ പ്ര​വേ​ശി​പ്പി​ക്കേ​ണ്ട​തി​ല്ലെ​ന്ന തീ​രു​മാ​നം സാ​ധാ​ര​ണ​ക്കാ​ര്‍​ക്ക് വീ​ണ്ടും കു​രു​ക്കാ​കും. അ​ത്യാ​വ​ശ്യ കാ​ര്യ​ങ്ങ​ള്‍​ക്കാ​യി പു​റ​ത്തി​റ​ങ്ങു​ന്ന​വ​ര്‍ പോ​ലും ആ​ദ്യം പ​രി​ശോ​ധ​നാ​കേ​ന്ദ്ര​ങ്ങ​ളി​ല്‍ വ​രി​നി​ല്‍​ക്കേ​ണ്ടി​വ​രു​ന്ന​ത് ഏ​റെ ബു​ദ്ധി​മു​ട്ടു​ക​ള്‍ സൃ​ഷ്ടി​ക്കും.
ഒ​രു ഡോ​സ് വാ​ക്‌​സി​ന്‍ സ്വീ​ക​രി​ച്ച​വ​ര്‍ നി​ര​വ​ധി​യു​ണ്ടെ​ന്നി​രി​ക്കേ അ​ത് വ​ക​വ​യ്ക്കാ​തെ ര​ണ്ടു ഡോ​സ് ത​ന്നെ സ്വീ​ക​രി​ച്ചി​രി​ക്ക​ണ​മെ​ന്ന് ബ​ന്ധ​പ്പെ​ട്ട​വ​ര്‍ നി​ര്‍​ബ​ന്ധം പി​ടി​ക്കു​ന്ന​തും സാ​ധാ​ര​ണ​ക്കാ​ര്‍​ക്കാ​ണ് വി​ന​യാ​കു​ക. ഒ​രു ഡോ​സ് സ്വീ​ക​രി​ച്ച് അ​ടു​ത്ത ഡോ​സ് ല​ഭി​ക്കു​ന്ന​തി​നു​ള്ള നി​ര്‍​ദി​ഷ്ട സ​മ​യ​പ​രി​ധി ക​ഴി​യാ​ത്ത​വ​രും സ​മ​യ​പ​രി​ധി ക​ഴി​ഞ്ഞി​ട്ടും ആ​രോ​ഗ്യ​കേ​ന്ദ്ര​ങ്ങ​ളി​ല്‍​നി​ന്നും വാ​ക്‌​സി​ന്‍ ല​ഭ്യ​മാ​കാ​ത്ത​തു​മൂ​ലം കാ​ത്തി​രി​ക്കു​ന്ന​വ​രു​മാ​ണ് കൂ​ടു​ത​ല്‍ പേ​രും. ര​ണ്ടു ഡോ​സ് വാ​ക്‌​സി​ന്‍ എ​ടു​ക്കാ​ത്ത​തി​ന്‍റെ പേ​രി​ല്‍ സാ​ധാ​ര​ണ​ക്കാ​ര്‍​ക്കെ​തി​രേ ന​ട​പ​ടി​യെ​ടു​ക്കു​ന്ന​തി​നു പ​ക​രം വാ​ക്‌​സി​ന്‍ കൃ​ത്യ​മാ​യി ല​ഭ്യ​മാ​ക്കു​ക​യ​ല്ലേ വേ​ണ്ട​തെ​ന്നാ​ണ് അ​വ​രു​ടെ ചോ​ദ്യം.