ക്രൗ​ൺ ബ​ഡി​ന്‍റെ മേനിയിൽ‌‌ സെ​ബാ​സ്റ്റ്യ​ന്‍റെ റ​ബ​ർ​തോ​ട്ടം
Monday, July 26, 2021 1:11 AM IST
ഷെ​ൽ​മോ​ൻ പൈ​നാ​ട​ത്ത്
പെ​രു​മ്പ​ട​വ്: റ​ബ​ർ കൃ​ഷി​യി​ൽ നൂ​ത​ന ശാ​സ്ത്രീ​യ പ​രീ​ക്ഷ​ണ​ങ്ങ​ൾ ന​ട​ത്തി വി​ജ​യം കൈ​വ​രി​ച്ചി​രി​ക്കു​ക​യാ​ണ് ചെ​റു​പാ​റ​യി​ലെ ദേ​വ​സ്യ എ​ന്ന സെ​ബാ​സ്റ്റ്യ​ൻ മ​ണി​മ​ല​ക​ല്ല​ക​ത്ത്. ഇ​ദ്ദേ​ഹം 2012ൽ ​പ​രീ​ക്ഷ​ണാ​ടി​സ്ഥാ​ന​ത്തി​ൽ ചെ​യ്ത 50 റ​ബ​ർ തൈ​ക​ളി​ൽ ആ​ണ് ഇ​പ്പോ​ൾ മി​ക​ച്ച ഉ​ത്പാ​ദ​നം ല​ഭി​ക്കു​ന്ന​ത്. ഒ​മ്പ​തു വ​ർ​ഷം മു​മ്പ് 414ന്‍റെ 65 ബ​ഡ് കൂ​ട​ത്തൈ​ക​ളാ​ണ് ന​ട്ട​ത്. അ​തി​ന് ഇ​ട​വി​ള​യാ​യി ഏ​ത്ത​വാ​ഴ​യും കൃ​ഷി ചെ​യ്തി​രു​ന്നു. ഏ​ത്ത​വാ​ഴ ന​ന​യ്ക്കു​ന്ന​തി​നൊ​പ്പം റ​ബ​റി​നും ന​ന​യ്ക്കു​ക​യും ന​ല്ല പ​രി​ച​ര​ണം ന​ൽ​കു​ക​യും ചെ​യ്തു. അ​തി​നാ​ൽ ഒ​രു വ​ർ​ഷം കൊ​ണ്ട് ത​ന്നെ തൈ​ക​ൾ ന​ല്ല വ​ള​ർ​ച്ച് നേ​ടി.
ഏ​ക​ദേ​ശം 16 മാ​സം ക​ഴി​ഞ്ഞ​പ്പോ​ൾ റ​ബ​ർ തൈ​ക​ളി​ൽ 8-9 അ​ടി ഉ​യ​ര​ത്തി​ൽ ക്രൗ​ൺ ബ​ഡ് വീ​ണ്ടും ചെ​യ്തു. ക്രൗ​ൺ ബ​ഡ് പ്ര​തി​രോ​ധ​ശേ​ഷി കൂ​ടി​യ ഇ​ന​ങ്ങ​ളി​ൽ​പ്പെ​ട്ട​വ​യു​ടേ​താ​യി​രു​ന്നു. ഇ​വ​യു​ടെ ഉ​ത്പാ​ദ​നം നോ​ക്കി​യി​ട്ട​ല്ല രോ​ഗ​പ്ര​തി​രോ​ധ ശേ​ഷി മാ​ത്ര​മാ​ണ് മാ​ന​ദ​ണ്ഡം. ഇ​ങ്ങ​നെ 50 തൈ​ക​ളി​ലാ​ണ് ക്രൗ​ൺ ബ​ഡ് ചെ​യ്ത​ത്. ബ​ഡ് പി​ടി​ച്ചു എ​ന്ന് ഉ​റ​പ്പാ​ക്കി​യ​തി​ന് ഒ​രു​മാ​സ​ത്തി​നു​ശേ​ഷം തൈ​ക​ളു​ടെ മു​ക​ൾ​ഭാ​ഗം മു​റി​ച്ചു മാ​റ്റി. ഈ ​സ​മ​യ​ത്തും തൈ​ക​ൾ​ക്ക് ന​ല്ല പ​രി​ച​ര​ണം ന​ൽ​കി​ക്കൊ​ണ്ടി​രു​ന്നു. ബ​ഡ് ചെ​യ്ത സ​മ​യ​ത്ത് ഒ​ച്ചി​ന്‍റെ ശ​ല്യം വ​ള​രെ കൂ​ടു​ത​ൽ ആ​യി​രു​ന്നു. ഇ​തി​നാ​യി അ​ദ്ദേ​ഹം തൈ​ക​ളു​ടെ ചു​വ​ട്ടി​ൽ പ്ലാ​സ്റ്റി​ക് വി​രി​ച്ച് പ്ലാ​സ്റ്റി​കി​ൽ ഉ​പ്പും നി​ര​ത്തി​യി​രു​ന്നു. ഇ​ത് ഒ​രു പ​രി​ധി​വ​രെ ഒ​ച്ചി​ന്‍റെ ശ​ല്യം നി​യ​ന്ത്രി​ച്ചി​രു​ന്നു. ഈ ​ഒ​രു പ്ര​ക്രി​യ മാ​ത്ര​മാ​ണ് ക്രൗ​ൺ ബ​ഡിം​ഗി​ൽ പ്ര​യാ​സം അ​നു​ഭ​വ​പ്പെ​ടു​ന്ന​ത്. ഇ​ത് ത​ര​ണം ചെ​യ്യാ​ൻ ക​ഴി​ഞ്ഞാ​ൽ പി​ന്നീ​ടു​ള്ള റ​ബ​ർ കൃ​ഷി​യി​ൽ വ​ള​രെ​യ​ധി​കം മി​ക​വു നേ​ടാം എ​ന്നാ​ണ് അ​ദ്ദേ​ഹം പ​റ​യു​ന്ന​ത്.
പി​ന്നീ​ട് അ​ങ്ങോ​ട്ടു​ള്ള കാ​ല​ങ്ങ​ളി​ൽ റ​ബ​റി​ന് ഇ​ല കൊ​ഴി​ച്ചി​ൽ ഒ​ന്നും ത​ന്നെ ഉ​ണ്ടാ​യി​ട്ടി​ല്ല. സ​മീ​പ​ത്തെ മ​റ്റു ക​ർ​ഷ​ക​രു​ടെ തോ​ട്ട​ങ്ങ​ളി​ലും സ്വ​ന്തം കൃ​ഷി​യി​ട​ത്തി​ലെ ഇ​തി​നോ​ട​നു​ബ​ന്ധി​ച്ച് ബാ​ക്കി നി​ൽ​ക്കു​ന്ന 15 റ​ബ​റി​ലെ ഇ​ല കൊ​ഴി​യു​മ്പോ​ഴും ക്രൗ​ൺ ബ​ഡ് ചെ​യ്ത 50 മ​ര​ത്തി​ലെ ഇ​ല പൊ​ഴി​യാ​തെ മി​ക​ച്ച വ​ള​ർ​ച്ച​യാ​ണ് ല​ഭി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന​ത്. ഡി​സം​ബ​ർ മാ​സ​ത്തി​ലെ ഇ​ല പൊ​ഴി​ച്ചി​ൽ ഈ ​തോ​ട്ട​ത്തി​ൽ അ​നു​ഭ​വ​പ്പെ​ടാ​റി​ല്ല. ക​ണ്ണൂ​ർ, കാ​സ​ർ​ഗോ​ഡ് ജി​ല്ല​ക​ളി​ൽ കാ​ല​വ​ർ​ഷം ആ​രം​ഭി​ച്ചാ​ൽ ത​ന്നെ റ​ബ​റി​ന് ഇ​ല കൊ​ഴി​ച്ചി​ൽ സ്വാ​ഭാ​വി​ക​മാ​ണ്. എ​ന്നാ​ൽ ഈ ​തോ​ട്ട​ത്തി​ൽ കാ​ല​വ​ർ​ഷ​ത്തി​ലും റ​ബ​റി​ന് ഇ​ല്ല കൊ​ഴി​ച്ചി​ലി​ല്ല.
മ​ഴ എ​ത്ര ക​ന​ത്താ​ലും ഇ​ല പൊ​ഴി​യാ​ത്ത​തി​നാ​ൽ ത​ന്നെ മി​ക​ച്ച ഉ​ത്പാ​ദ​ന​വും ന​ല്ല വ​ള​ർ​ച്ച​യു​മാ​ണ്. എ​ട്ടു​വ​ർ​ഷം പൂ​ർ​ത്തി​യാ​യ​പ്പോ​ഴാ​ണ് സെ​ബാ​സ്റ്റ്യ​ൻ ഈ ​മ​ര​ത്തി​ൽ നി​ന്നും ടാ​പ്പിം​ഗ് ആ​രം​ഭി​ച്ച​ത്. അ​പ്പോ​ൾ റ​ബ​റി​ന് 29-30 ഇ​ഞ്ച് വ​ണ്ണ​മു​ണ്ടാ​യി​രു​ന്നു. ക്രൗ​ൺ ബ​ഡ് ചെ​യ്യാ​തെ ഇ​തി​നി​ട​യി​ൽ ഉ​ണ്ടാ​യി​രു​ന്ന മ​റ്റ് 15 മ​ര​ങ്ങ​ൾ​ക്കും ഇ​തേ​പോ​ലെ കൃ​ഷി​പ്പ​ണി​ക​ൾ എ​ടു​ത്ത​താ​ണ്. എ​ങ്കി​ലും ഏ​റ്റ​വും ന​ല്ല റ​ബ​ർ 25 ഇ​ഞ്ചി​ൽ താ​ഴെ വ​ണ്ണം മാ​ത്ര​മേ ആ​യി​ട്ടു​ള്ളൂ. സെ​ബാ​സ്റ്റ്യ​ന്‍റെ തോ​ട്ട​ത്തി​ൽ ക​ടു​ത്ത വേ​ന​ലി​ൽ മാ​ത്ര​മാ​ണ് വ​ള​രെ ചെ​റി​യ തോ​തി​ൽ ഉ​ത്പാ​ദ​നം കു​റ​യു​ന്ന​ത്. റ​ബ​ർ ബോ​ർ​ഡ് ഫീ​ൽ​ഡ് ഓ​ഫീ​സ​ർ അ​ജി​ത്ത് പ്ര​സാ​ദി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ കോ​ട്ട​യ​ത്തു​നി​ന്നു​ള്ള ശാ​സ്ത്ര വി​ഭാ​ഗം ത​ന്നെ ക​ഴി​ഞ്ഞ​ദി​വ​സ​ങ്ങ​ളി​ൽ തോ​ട്ടം സ​ന്ദ​ർ​ശി​ച്ചി​രു​ന്നു.
റ​ബ​ർ​കൃ​ഷി​യോ​ടൊ​പ്പം തോ​ട്ട​ത്തി​ൽ തേ​നീ​ച്ച വ​ള​ർ​ത്ത​ലും ന​ട​ത്തു​ന്നു​ണ്ട്. തേ​നീ​ച്ച​കൃ​ഷി​യി​ൽ നി​ന്നും ന​ല്ല ഉ​ത്പാ​ദ​നം ല​ഭി​ക്കു​ന്ന​താ​യും സെ​ബാ​സ്റ്റ്യ​ൻ പ​റ​യു​ന്നു. റ​ബ​റി​ന് ചീ​ക്ക്, പ​ട്ട​മ​ര​പ്പ് എ​ന്നീ രോ​ഗ​ങ്ങ​ളും ഇ​ല്ല. ഇ​ത്ത​ര​ത്തി​ലു​ള്ള ക്രൗ​ൺ ബ​ഡ് രീ​തി അ​വ​ലം​ബി​ക്കു​മ്പോ​ൾ ബ​ഡി​ന് താ​ഴെ​യു​ള്ള റ​ബ​റി​ൽ ആ​ദ്യം​വ​ച്ച റ​ബ്ബ​ർ തൈ​ക​ളു​ടെ സ്വ​ഭാ​വ​വും അ​തി​ന് മു​ക​ളി​ലേ​ക്ക് ക്രൗ​ൺ ബ​ഡ് മ​ര​ത്തി​ന്‍റെ സ്വ​ഭാ​വ​വു​മാ​ണ് കാ​ണി​ക്കു​ന്ന​ത്. ഇ​ത്ത​ര​ത്തി​ൽ റ​ബ​ർ കൃ​ഷി ചെ​യ്യാ​ൻ താ​ത്പ​ര്യ​മു​ള്ള ക​ർ​ഷ​ക​ർ​ക്ക് റ​ബ​ർ ബോ​ർ​ഡി​ൽ നി​ന്നും ബ​ഡും ശാ​സ്ത്രീ​യ സ​ഹാ​യ​ങ്ങ​ളും ല​ഭ്യ​മാ​ണെ​ന്ന് ഫീ​ൽ​ഡ് ഓ​ഫീ​സ​ർ അ​ജി​ത്ത് പ്ര​സാ​ദ് അ​റി​യി​ച്ചു.