ഒാർമിക്കാൻ
Tuesday, July 27, 2021 1:53 AM IST
ലാ​ബ് ടെ​ക്നീ​ഷ്യ​ന്‍,
ഡേ​റ്റാ എ​ന്‍​ട്രി ഓ​പ്പ​റേ​റ്റ​ര്‍
ഒ​ഴി​വു​ക​ള്‍
കാ​സ​ര്‍​ഗോ​ഡ്: ജി​ല്ല​യി​ല്‍ കോ​വി​ഡ് ഊ​ര്‍​ജി​ത പ​രി​ശോ​ധ​ന ക്യാ​മ്പ് സം​ഘ​ടി​പ്പി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ലാ​ബ് ടെ​ക്നീ​ഷ്യ​ന്‍, ഡേ​റ്റാ എ​ന്‍​ട്രി ഓ​പ്പ​റേ​റ്റ​ര്‍ ത​സ്തി​ക​ക​ളി​ലേ​ക്ക് ദി​വ​സ വേ​ത​ന അ​ടി​സ്ഥാ​ന​ത്തി​ല്‍ ജീ​വ​ന​ക്കാ​രെ നി​യ​മി​ക്കു​ന്നു. ലാ​ബ് ടെ​ക്നീ​ഷ്യ​ന്‍ ഡി​പ്ലോ​മ​യോ ബി​എ​സ്‌​സി​യോ യോ​ഗ്യ​ത​യും കേ​ര​ള പാ​രാ മെ​ഡി​ക്ക​ല്‍ കൗ​ണ്‍​സി​ല്‍ ര​ജി​സ്ട്രേ​ഷ​നും ഉ​ള്ള​വ​ര്‍​ക്ക് ലാ​ബ് ടെ​ക്നീ​ഷ്യ​ന്‍ ത​സ്തി​ക​യി​ലേ​ക്കും ഡി​പ്ലോ​മ ഇ​ന്‍ ഡാ​റ്റ എ​ന്‍​ട്രി യോ​ഗ്യ​ത​യു​ള്ള​വ​ര്‍​ക്ക് ഡാ​റ്റാ എ​ന്‍​ട്രി ഓ​പ്പ​റേ​റ്റ​ര്‍ ത​സ്തി​ക​യി​ലേ​ക്കും അ​പേ​ക്ഷി​ക്കാം. താ​ത്പ​ര്യ​മു​ള്ള ഉ​ദ്യോ​ഗാ​ര്‍​ഥി​ക​ള്‍ കോ​വി​ഡ് ബ്രി​ഗേ​ഡി​ല്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്ത് അ​സ​ല്‍ സ​ര്‍​ട്ടി​ഫി​ക്ക​റ്റു​ക​ള്‍ സ​ഹി​തം നാ​ളെ ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സി​ല്‍ ന​ട​ക്കു​ന്ന കൂ​ടി​ക്കാ​ഴ്ച​യി​ല്‍ പ​ങ്കെ​ടു​ക്ക​ണം. ലാ​ബ് ടെ​ക്നീ​ഷ്യ​ന്‍ ത​സ്തി​ക​യി​ലേ​ക്കു​ള്ള കൂ​ടി​ക്കാ​ഴ്ച രാ​വി​ലെ 10 മു​ത​ല്‍ ഉ​ച്ച​യ്ക്ക് ഒ​ന്നു​വ​രെ​യും ഡാ​റ്റാ എ​ന്‍​ട്രി ഓ​പ്പ​റേ​റ്റ​ര്‍ ത​സ്തി​ക​യി​ലേ​ക്കു​ള്ള കൂ​ടി​ക്കാ​ഴ്ച ഉ​ച്ച​യ്ക്ക് ര​ണ്ടു​മു​ത​ല്‍ വൈ​കു​ന്നേ​രം അ​ഞ്ച് വ​രെ​യും ന​ട​ക്കും.
റീ​സ​ര്‍​വേ റെ​ക്കോ​ര്‍​ഡു​ക​ള്‍
പ​രി​ശോ​ധി​ക്കാ​ന്‍
അ​വ​സ​രം
‌കാ​ഞ്ഞ​ങ്ങാ​ട്: ഹോ​സ്ദു​ര്‍​ഗ് താ​ലൂ​ക്കി​ലെ ബ്ലോ​ക്ക് ന​മ്പ​ര്‍ 18-ന്‍റെ റീ​സ​ര്‍​വേ റെ​ക്കോ​ര്‍​ഡു​ക​ള്‍ ജൂ​ലൈ 22 മു​ത​ല്‍ ഓ​ഗ​സ്റ്റ് 21 വ​രെ ബ​ല്ല ഗ​വ. എ​ച്ച്എ​സ്എ​സി​ല്‍ ഭൂ​വു​ട​മ​സ്ഥ​രു​ടെ പ​രി​ശോ​ധ​ന​ക്ക് ല​ഭ്യ​മാ​ണെ​ന്ന് കാ​സ​ര്‍​ഗോ​ഡ് റീ ​സ​ര്‍​വേ അ​സി. ഡ​യ​റ​ക്ട​ര്‍ അ​റി​യി​ച്ചു. കൈ​വ​ശ​ഭൂ​മി​യു​ടെ അ​വ​കാ​ശ രേ​ഖ​ക​ളു​മാ​യെ​ത്തി റെ​ക്കോ​ര്‍​ഡു​ക​ള്‍ പ​രി​ശോ​ധി​ച്ച് ബോ​ധ്യ​പ്പെ​ടാ​വു​ന്ന​താ​ണ്. പ​രാ​തി​ക​ള്‍ ഉ​ണ്ടെ​ങ്കി​ല്‍ ഫോം ​ന​മ്പ​ര്‍ 160-ല്‍ ​അ​പേ​ക്ഷി​ക്കാ​നും അ​വ​സ​ര​മു​ണ്ട്. ഫോ​ണ്‍: 04994 256240.
എ​ല്‍​ബി​എ​സ്
എ​ന്‍​ജി​നി​യ​റിം​ഗ്
കോ​ള​ജി​ല്‍ എ​ന്‍​ആ​ര്‍​ഐ ക്വാ​ട്ട പ്ര​വേ​ശ​നം
കാ​സ​ര്‍​ഗോ​ഡ്: എ​ല്‍​ബി​എ​സ് എ​ന്‍​ജി​നി​യ​റിം​ഗ് കോ​ള​ജി​ല്‍ ബി​ടെ​ക് മെ​ക്കാ​നി​ക്ക​ല്‍, ഇ​ല​ക്ട്രി​ക്ക​ല്‍ ആ​ന്‍​ഡ് ഇ​ല​ക്ട്രോ​ണി​ക്സ്, ഇ​ല​ക്ട്രോ​ണി​ക്സ് ആ​ന്‍​ഡ് ക​മ്യൂ​ണി​ക്കേ​ഷ​ന്‍, സി​വി​ല്‍, കം​പ്യൂ​ട്ട​ര്‍ സ​യ​ന്‍​സ്, ഇ​ന്‍​ഫ​ര്‍​മേ​ഷ​ന്‍ ടെ​ക്നോ​ള​ജി ബ്രാ​ഞ്ചു​ക​ളി​ലെ എ​ന്‍​ആ​ര്‍​ഐ സീ​റ്റു​ക​ളി​ലേ​ക്ക് ഓ​ണ്‍​ലൈ​നാ​യി അ​പേ​ക്ഷി​ക്കാം. വി​ശ​ദ​വി​വ​ര​ങ്ങ​ള്‍ www.lbscek. ac.in ല്‍ ​ല​ഭ്യ​മാ​ണ്. ഫോ​ണ്‍: 949 6463548, 9495310477, 04994 250290.
ഗ്രാ​ഫി​ക്സ് ആ​ന്‍​ഡ്
വി​ഷ്വ​ല്‍ ഇ​ഫ​ക്ട്സ്
കോ​ഴ്സ്
കോ​ഴി​ക്കോ​ട്: കെ​ല്‍​ട്രോ​ണി​ന്‍റെ കോ​ഴി​ക്കോ​ട് നോ​ള​ജ് സെ​ന്‍റ​റി​ല്‍ ഓ​ണ്‍​ലൈ​ന്‍, ദൃ​ശ്യ മാ​ധ്യ​മ​ങ്ങ​ളി​ല്‍ തൊ​ഴി​ല്‍ നേ​ടാ​ന്‍ അ​വ​സ​ര​മൊ​രു​ക്കു​ന്ന ഗ്രാ​ഫി​ക്സ് ആ​ന്‍​ഡ് വി​ഷ്വ​ല്‍ ഇ​ഫ​ക്ട്സ് ഓ​ണ്‍​ലൈ​ന്‍, ഹൈ​ബ്രി​ഡ് സ​ര്‍​ട്ടി​ഫി​ക്ക​റ്റ് കോ​ഴ്സി​ല്‍ പ്ര​വേ​ശ​ന​ത്തി​ന് എ​സ്എ​സ്എ​ല്‍​സി​യി​ല്‍ കു​റ​യാ​ത്ത യോ​ഗ്യ​ത​യു​ള്ള​വ​ര്‍​ക്ക് അ​പേ​ക്ഷി​ക്കാം. മൂ​ന്നു​മാ​സ​മാ​ണ് കോ​ഴ്സ് കാ​ലാ​വ​ധി. ഫോ​ണ്‍: 7012742011.
മീ​ഡി​യ ക്ല​ബ്
സം​സ്ഥാ​ന​ത​ല
കോ-​ഓ​ര്‍​ഡി​നേ​റ്റ​റെ
നി​യ​മി​ക്കു​ന്നു
കൊ​ച്ചി: കേ​ര​ള മീ​ഡി​യ അ​ക്കാ​ഡ​മി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ സ്‌​കൂ​ളു​ക​ളി​ലും കോ​ളേ​ജു​ക​ളി​ലും നി​ല​വി​ലു​ള്ള മീ​ഡി​യ ക്ല​ബ് പ്രോ​ജ​ക്ടി​ന് ക​രാ​ര്‍ വ്യ​വ​സ്ഥ​യി​ല്‍ സം​സ്ഥാ​ന​ത​ല കോ-​ഓ​ര്‍​ഡി​നേ​റ്റ​റെ നി​യ​മി​ക്കു​ന്നു. ഏ​തെ​ങ്കി​ലും വി​ഷ​യ​ത്തി​ല്‍ ബി​രു​ദ​വും ജേ​ര്‍​ണ​ലി​സം, പ​ബ്ലി​ക് റി​ലേ​ഷ​ന്‍​സ് ഡി​പ്ലോ​മ​യും സം​സ്ഥാ​ന​ത​ല പ്രോ​ഗ്രാ​മു​ക​ള്‍ കോ-​ഓ​ര്‍​ഡി​നേ​റ്റ് ചെ​യ്ത പ​രി​ച​യ​വും ഉ​ണ്ടാ​യി​രി​ക്ക​ണം. മാ​ധ്യ​മ വി​ദ്യാ​ഭ്യാ​സ​മേ​ഖ​ല​യി​ല്‍ 10 വ​ര്‍​ഷ​ത്തി​ല്‍ കു​റ​യാ​ത്ത പ്ര​വൃ​ത്തി പ​രി​ച​യം അ​ഭി​കാ​മ്യം. താ​ത്പ​ര്യ​മു​ള്ള​വ​ര്‍ വി​ശ​ദ​മാ​യ ബ​യോ​ഡാ​റ്റ സ​ഹി​തം സെ​ക്ര​ട്ട​റി, കേ​ര​ള മീ​ഡി​യ അ​ക്കാ​ദ​മി, കാ​ക്ക​നാ​ട്, കൊ​ച്ചി 30 എ​ന്ന വി​ലാ​സ​ത്തി​ല്‍ അ​പേ​ക്ഷി​ക്ക​ണം. ഓ​ഗ​സ്റ്റ് ഒ​മ്പ​തി​ന് വൈ​കി​ട്ട് അ​ഞ്ചു​വ​രെ അ​പേ​ക്ഷ​ക​ള്‍ സ്വീ​ക​രി​ക്കും. ഫോ​ണ്‍: 0484 2422275.
റോ​ഡ​പ​ക​ട​ങ്ങ​ളി​ല്‍
ശാ​രീ​രി​ക അ​വ​ശ​ത​ക​ള്‍ സം​ഭ​വി​ച്ച​വ​ര്‍​ക്ക്
മോ​ട്ടോ​ര്‍​വാ​ഹ​ന വ​കു​പ്പി​ല്‍ അ​വ​സ​രം
കാ​സ​ര്‍​ഗോ​ഡ്: സം​സ്ഥാ​ന സ​ര്‍​ക്കാ​രി​ന്‍റെ 100 ദി​ന തൊ​ഴി​ല്‍​ദാ​ന പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി സാ​മൂ​ഹ്യ​നീ​തി വ​കു​പ്പു​മാ​യി സ​ഹ​ക​രി​ച്ച് റോ​ഡ​പ​ക​ട​ങ്ങ​ളി​ല്‍ പ​രി​ക്കേ​റ്റ് ശാ​രീ​രി​ക ബു​ദ്ധി​മു​ട്ട് അ​നു​ഭ​വി​ക്കു​ന്ന അ​ഭ്യ​സ്ത​വി​ദ്യ​രെ മോ​ട്ടോ​ര്‍ വാ​ഹ​ന വ​കു​പ്പി​ന്‍റെ ഓ​ണ്‍​ലൈ​ന്‍ സ​ര്‍​വീ​സ് ദാ​താ​ക്ക​ളാ​യും ഫെ​സി​ലി​റ്റേ​ഷ​ന്‍ സെ​ന്‍റ​റു​ക​ളു​ടെ സം​രം​ഭ​ക​രാ​യും നി​യ​മി​ക്കു​ന്നു. ജി​ല്ല​യി​ലെ എ​ല്ലാ ത​ദ്ദേ​ശ​സ്ഥാ​പ​ന പ​രി​ധി​യി​ലും ര​ണ്ടു​പേ​ര്‍​ക്കു​വീ​തം തൊ​ഴി​ല്‍ ന​ല്‍​കാ​ന്‍ ല​ക്ഷ്യ​മി​ടു​ന്ന പ​ദ്ധ​തി​യി​ലേ​ക്ക് ഇ​പ്പോ​ള്‍ അ​പേ​ക്ഷി​ക്കാം.
സ്ഥാ​പ​നം ന​ട​ത്തു​ന്ന​തി​നാ​വ​ശ്യ​മാ​യ സം​വി​ധാ​നം വ്യ​ക്തി​ക​ള്‍ ഒ​രു​ക്ക​ണം. അ​പേ​ക്ഷ​ക​ര്‍ 10-ാം ത​രം വി​ജ​യി​ച്ച കം​പ്യൂ​ട്ട​ര്‍ പ​രി​ജ്ഞാ​ന​മു​ള്ള​വ​രും 40 ശ​ത​മാ​ന​മോ അ​തി​ല്‍ കൂ​ടു​ത​ലോ അം​ഗ​പ​രി​മി​തി​യു​ള്ള​വ​രു​മാ​യി​രി​ക്ക​ണം. ഇ-​മെ​യി​ല്‍ വി​ലാ​സം, യോ​ഗ്യ​ത, ഭി​ന്ന​ശേ​ഷി തെ​ളി​യി​ക്കു​ന്ന സ​ര്‍​ട്ടി​ഫി​ക്ക​റ്റ് എ​ന്നി​വ സ​ഹി​ത​മു​ള്ള അ​പേ​ക്ഷ ഇ-​മെ​യി​ലാ​യി ഓ​ഗ​സ്റ്റ് അ​ഞ്ചി​ന​കം അ​ത​ത് പ്ര​ദേ​ശ​ത്തെ മോ​ട്ടോ​ര്‍ വാ​ഹ​ന വ​കു​പ്പ് ഓ​ഫീ​സി​ല്‍ സ​മ​ര്‍​പ്പി​ക്ക​ണം.
കാ​സ​ര്‍​ഗോ​ഡ് ആ​ര്‍​ടി ഓ​ഫീ​സ്: [email protected], കാ​ഞ്ഞ​ങ്ങാ​ട്: [email protected], വെ​ള്ള​രി​ക്കു​ണ്ട്: [email protected] ala.gov.in. ഫോ​ണ്‍: 04994 255290.
താ​ലൂ​ക്ക് ആ​ശു​പ​ത്രി
വാ​ര്‍​ഷി​കം:
വി​ദ്യാ​ര്‍​ഥി​ക​ളി​ല്‍​നി​ന്നും
സൃ​ഷ്ടി​ക​ള്‍ ക്ഷ​ണി​ച്ചു
രാ​ജ​പു​രം: പൂ​ടം​ക​ല്ല് താ​ലൂ​ക്ക് ആ​ശു​പ​ത്രി​യു​ടെ 65-ാം വാ​ര്‍​ഷി​കാ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി പു​റ​ത്തി​റ​ക്കു​ന്ന ഇ​ന്ദ്ര​നീ​ലം സ്മ​ര​ണി​ക​യി​ലേ​ക്ക് സ്‌​കൂ​ള്‍-​കോ​ളേ​ജ് വി​ദ്യാ​ര്‍​ഥി​ക​ളി​ല്‍​നി​ന്നും സൃ​ഷ്ടി​ക​ള്‍ ക്ഷ​ണി​ച്ചു. സ്‌​കൂ​ള്‍ വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് ഒ​പി ടി​ക്ക​റ്റ് (ക​ഥ), സാ​ന്ത്വ​നം(​ക​വി​ത), കോ​ള​ജ് വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് ആ​രോ​ഗ്യ​രം​ഗ​ത്തെ കേ​ര​ള മാ​തൃ​ക (ലേ​ഖ​നം), ജ​ന​റ​ല്‍ വാ​ര്‍​ഡ് (ക​ഥ), തീ​ക്കാ​റ്റ് വീ​ശി​യ പാ​ഠ​ഭാ​ഗ​ങ്ങ​ള്‍ (ക​വി​ത) എ​ന്നി​വ​യാ​ണ് വി​ഷ​യം. സൃ​ഷ്ടി​ക​ള്‍ ഓ​ഗ​സ്റ്റ് 15 ന​കം എ​ഡി​റ്റ​ര്‍, ഇ​ന്ദ്ര​നീ​ലം സ്മ​ര​ണി​ക, വെ​ള്ള​രി​ക്കു​ണ്ട് താ​ലൂ​ക്ക് ആ​ശു​പ​ത്രി, പൂ​ടം​ക​ല്ല്, രാ​ജ​പു​രം പി​ഒ, ഫോ​ണ്‍: 7558835134 എ​ന്ന വി​ലാ​സ​ത്തി​ല്‍ ല​ഭി​ക്ക​ണം.
പ​ര​വ​ന​ടു​ക്കം
എം​ആ​ര്‍​എ​സി​ല്‍
പ്ല​സ് വ​ണ്‍ പ്ര​വേ​ശ​നം
ഓ​ഗ​സ്റ്റ് 10 വ​രെ നീ​ട്ടി
കാ​സ​ര്‍​ഗോ​ഡ്: പ​ട്ടി​ക​വ​ര്‍​ഗ വി​ക​സ​ന വ​കു​പ്പി​ന്‍റെ പ​ര​വ​ന​ടു​ക്കം ഗ​വ. ഗേ​ള്‍​സ് മോ​ഡ​ല്‍ റ​സി​ഡ​ന്‍​ഷ്യ​ല്‍ ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ളി​ല്‍ 2021-22 അ​ധ്യ​യ​ന വ​ര്‍​ഷം പ്ല​സ് വ​ണ്‍ (സ​യ​ന്‍​സ്, കോ​മേ​ഴ്സ്) പ്ര​വേ​ശ​ന​ത്തി​ന് അ​പേ​ക്ഷി​ക്കാ​നു​ള്ള തീ​യ​തി ഓ​ഗ​സ്റ്റ് 10 വ​രെ നീ​ട്ടി. ഫോ​ണ്‍: 9447692223, 9446920362.