മാതാപിതാക്കളുടെ കഠിനാധ്വാനം പുതുതലമുറ മറക്കരുത്: മാ​ര്‍ ജോ​സ​ഫ് പാം​പ്ലാ​നി
Tuesday, July 27, 2021 1:57 AM IST
വെ​ള്ള​രി​ക്കു​ണ്ട്: വ​ര്‍​ഷ​ങ്ങ​ള്‍​ക്കു​മു​മ്പ് മു​ന്‍​ത​ല​മു​റ​ക​ള്‍ മ​ല​ബാ​റി​ന്‍റെ മ​ണ്ണി​ല്‍ ത്യാ​ഗം ചെ​യ്തും ക​ഠി​നാ​ധ്വാ​നം ന​ട​ത്തി​യും നേ​ടി​യ വി​ക​സ​ന​മാ​ണ് ഇ​ന്നീ നാ​ടി​ന്‍റെ സ​ര്‍​വ ഐ​ശ്വ​ര്യ​ത്തി​ന്‍റെ​യും നി​ദാ​ന​മെ​ന്നും അ​വ​രു​ടെ നി​ശ്ച​യ​ദാ​ര്‍​ഢ്യം ഈ ​നാ​ടി​ന്‍റെ പു​ണ്യ​മാ​ണെ​ന്നും ത​ല​ശേ​രി അ​തി​രൂ​പ​താ സ​ഹാ​യ​മെ​ത്രാ​ന്‍ മാ​ര്‍ ജോ​സ​ഫ് പാം​പ്ലാ​നി.

പ​രി​ശു​ദ്ധ ക​ന്യ​കാ​മ​റി​യ​ത്തി​ന്‍റെ മാ​താ​പി​താ​ക്ക​ളാ​യ വി​ശു​ദ്ധ യൊ​വാ​ക്കീം-അ​ന്ന എ​ന്നി​വ​രെ അ​നു​സ്മ​രി​ച്ച് വെ​ള്ള​രി​ക്കു​ണ്ട് സെ​ന്‍റ് ജൂ​ഡ്‌​സ് ആ​ര്‍​ട്‌​സ് ആ​ന്‍​ഡ് സ​യ​ന്‍​സ് കോ​ള​ജി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ ഓ​ണ്‍​ലൈ​നാ​യി സം​ഘ​ടി​പ്പിച്ച ഗ്രാ​ന്‍​ഡ് പേ​ര​ന്‍റ്സ് ദി​നാ​ച​ര​ണം ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്രസംഗിക്കു​ക​യാ​യി​രു​ന്നു മാ​ര്‍ പാം​പ്ലാ​നി. പുതുത​ല​മു​റ​ മാ​താ​പി​താ​ക്ക​ളോ​ടും വ​ല്യ​പ്പ​ച്ച​ന്‍​മാ​രോ​ടും വ​ല്യ​മ്മ​ച്ചി​മാ​രോ​ടും ന​ന്ദി​യു​ള്ള​വ​രാ​യി​രി​ക്ക​ണ​മെ​ന്നും അ​വ​ര്‍ കാ​ണി​ച്ച ത്യാ​ഗ​ത്തി​ന്‍റെ​യും വി​യ​ര്‍​പ്പി​ന്‍റെ​യും വ​ഴി​ക​ള്‍ മ​റ​ന്നു​പോ​ക​രു​തെ​ന്നും ബി​ഷ​പ് ഉ​ദ്‌​ബോ​ധി​പ്പി​ച്ചു.

കോ​ള​ജ് വി​ദ്യാ​ര്‍​ഥി​ക​ളും അ​വ​രു​ടെ ഗ്രാ​ന്‍​ഡ് പേര​ന്‍റ്സും അ​നു​ഭ​വ​ങ്ങ​ള്‍ പ​ങ്കു​വ​ച്ചു. കോ​ള​ജ് മാ​നേ​ജ​ര്‍ റ​വ. ഡോ. ​ജോ​ണ്‍​സ​ണ്‍ അ​ന്ത്യാം​കു​ളം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ്രി​ന്‍​സി​പ്പ​ല്‍ ഡോ. ​സിസ്റ്റർ മെ​ര്‍​ലി​ന്‍, വൈ​സ് പ്രി​ന്‍​സി​പ്പ​ല്‍​മാ​രാ​യ ഫാ. ​അ​ഖി​ല്‍ മു​ക്കു​ഴി, ജീ​ന​റ്റ് ജോ​സ​ഫ് എ​ന്നി​വ​രും ട്രീ​സാ ജോ​ര്‍​ജ്, എ​നോ​ഷ് ടോം ​എ​ന്നി​വ​രും പ്ര​സം​ഗി​ച്ചു.