നൂ​റ്റാ​ണ്ടു​ക​ളു​ടെ ച​രി​ത്ര​ശേ​ഷി​പ്പാ​യി വ​ര​ക്കാ​ട് ത​ട്ടി​ല്‍ കൊ​ടും​ക​ല്ല​റ​യും കൂ​ട​ക്ക​ല്ലും ക​ണ്ടെ​ത്തി
Wednesday, July 28, 2021 1:07 AM IST
വ​ര​ക്കാ​ട്: 2,000 വ​ര്‍​ഷം പ​ഴ​ക്ക​മു​ള്ള മ​ഹാ​ശി​ലാ കാ​ല​ഘ​ട്ട​ത്തി​ന്‍റെ ച​രി​ത്ര​ശേ​ഷി​പ്പു​ക​ളാ​യ കൊ​ടും​ക​ല്ല​റ​യു​ടേ​യും കു​ട​ക്ക​ല്ലി​ന്‍റെ​യും ഭാ​ഗ​ങ്ങ​ള്‍ വ​ര​ക്കാ​ട് ത​ട്ടി​ല്‍ ക​ണ്ടെ​ത്തി. കാ​ഞ്ഞ​ങ്ങാ​ട് നെ​ഹ്‌​റു ആ​ര്‍​ട്‌​സ് ആ​ന്‍​ഡ് സ​യ​ന്‍​സ് കോ​ള​ജ് ച​രി​ത്ര​വി​ഭാ​ഗ​ത്തി​ലെ അ​ധ്യാ​പ​ക​രാ​യ ന​ന്ദ​കു​മാ​ര്‍ കോ​റോ​ത്ത്, സി.​പി. രാ​ജീ​വ​ന്‍, പു​രാ​വ​സ്തു ഗ​വേ​ഷ​ക​ന്‍ എം.​എ​സ്. സു​ജ​ന​പാ​ല്‍ എ​ന്നി​വ​ര്‍ പ്ര​ദേ​ശ​ത്ത് ന​ട​ത്തി​യ ഗ​വേ​ഷ​ണ​ത്തി​ലാ​ണ് മ​ഹാ​ശി​ലാ കാ​ല​ഘ​ട്ട​ത്തി​ലെ സം​സ്‌​കാ​ര​ത്തി​ന്‍റെ ഭാ​ഗ​മാ​യ കൊ​ടും​ക​ല്ല​റ​യും കു​ട​ക്ക​ല്ലി​ന്‍റെ ഭാ​ഗ​ങ്ങ​ളും ന​ശി​പ്പി​ക്ക​പ്പെ​ട്ട നി​ല​യി​ലു​ള്ള ര​ണ്ട് ചെ​ങ്ക​ല്ല​റ​ക​ളും ക​ണ്ടെ​ത്തി​യ​ത്. കൊ​ടും​ക​ല്ല​റ​യു​ടെ മു​ക​ളി​ലെ പാ​ളി നീ​ക്കം ചെ​യ്ത നി​ല​യി​ലാ​ണു​ള്ള​ത്. ജി​ല്ല​യി​ല്‍ ഇ​തി​നു മു​മ്പ് പ്ലാ​ച്ചി​ക്ക​ര വ​നാ​തി​ര്‍​ത്തി​യി​ലാ​ണ് കൊ​ടും​ക​ല്ല​റ​യു​ടെ ഭാ​ഗ​ങ്ങ​ള്‍ ക​ണ്ടെ​ത്തി​യി​രു​ന്ന​ത്. എ​ന്നാ​ല്‍ ആ​ദ്യ​മാ​യാ​ണ് പൂ​ര്‍​ണ​മാ​യും ത​ക​ര്‍​ക്ക​പ്പെ​ടാ​ത്ത നി​ല​യി​ല്‍ കൊ​ടും​ക​ല്ല​റ ക​ണ്ടെ​ത്തു​ന്ന​ത്.