ഓ​ണ്‍​ലൈ​ന്‍ നി​ര്‍​മാ​ണ​ക്ക​ള​രി​യു​മാ​യി ചെ​റു​വ​ത്തൂ​ര്‍ ബി​ആ​ര്‍​സി
Wednesday, July 28, 2021 1:09 AM IST
തൃ​ക്ക​രി​പ്പൂ​ര്‍: കോ​വി​ഡ് നി​യ​ന്ത്ര​ണ​ങ്ങ​ള്‍​മൂ​ലം വീ​ട്ടി​ലി​രി​ക്കേ​ണ്ടി​വ​രു​ന്ന കു​ട്ടി​ക​ള്‍​ക്ക് ഓ​ണ്‍​ലൈ​നാ​യി നി​ര്‍​മാ​ണ​ക്ക​ള​രി സം​ഘ​ടി​പ്പി​ച്ച് ചെ​റു​വ​ത്തൂ​ര്‍ ബി​ആ​ര്‍​സി​യി​ലെ പ്ര​വൃ​ത്തി പ​രി​ച​യ അ​ധ്യാ​പ​ക​ര്‍. 12 ദി​വ​സ​ത്തെ നി​ര്‍​മാ​ണ ക​ള​രി​യി​ല്‍ ക​ര​കൗ​ശ​ല വ​സ്തു​ക്ക​ളു​ടെ നി​ര്‍​മാ​ണ​ത്തി​ല്‍ ഗൂ​ഗി​ള്‍ മീ​റ്റ് വ​ഴി ഒ​രു മ​ണി​ക്കൂ​ര്‍​വീ​തം നീ​ളു​ന്ന പ​രി​ശീ​ല​ന​മാ​ണ് ന​ല്‍​കി​യ​ത്. ഇ​രു​ന്നൂ​റ്റ​മ്പ​തോ​ളം കു​ട്ടി​ക​ള്‍ പ​രി​ശീ​ല​ന​ത്തി​ല്‍ പ​ങ്കെ​ടു​ത്തു. ഓ​രോ കു​ട്ടി​ക​ളും അ​വ​ര​വ​ര്‍ നി​ര്‍​മി​ച്ച ക​ര​കൗ​ശ​ല വ​സ്തു​ക്ക​ളു​ടെ ചി​ത്ര​ങ്ങ​ള്‍ ന​വ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ പ​ങ്കു​വ​ച്ചു. പ്ലാ​സ്റ്റി​ക് പൂ​വ്, ഇ​കാ​സോ ഹൈ​ഡ്രോ​ണ്‍, വാ​ഴ​യി​ല​പ്പൂ​വ്, ഒ​റി​ഗാ​മി, സ​മ്മാ​ന​പ്പെ​ട്ടി, വാ​ള്‍ ഹാം​ഗ​ര്‍, പൂ​ക്കൂ​ട, പേ​പ്പ​ര്‍ പേ​ന, ഫ​യ​ല്‍, പൂ​ക്ക​ള്‍, പാ​വ, ചി​ര​ട്ട കൊ​ണ്ടു​ള്ള കൗ​തു​ക ഉ​ത്പ​ന്ന​ങ്ങ​ള്‍ തു​ട​ങ്ങി​യ​വ​യെ​ല്ലാം വീ​ടു​ക​ളി​ലെ ഷോ ​കെ​യ്‌​സു​ക​ളി​ല്‍ നി​റ​ഞ്ഞു. സ​മ​ഗ്ര ശി​ക്ഷാ ജി​ല്ലാ പ്രോ​ജ​ക്ട് കോ-​ഓ​ര്‍​ഡി​നേ​റ്റ​ര്‍ പി. ​ര​വീ​ന്ദ്ര​ന്‍ പ​രി​ശീ​ല​നം ഉ​ദ്ഘാ​ട​നം ചെ​യ്തു. എ​ന്‍​സി​ഇ​ആ​ര്‍​ടി റി​സോ​ഴ്‌​സ് പേ​ഴ്‌​സ​ണ്‍ പ്ര​മോ​ദ് അ​ടു​ത്തി​ല, പ്ര​കാ​ശ​ന്‍ പ​യ്യ​ന്നൂ​ര്‍, ടി.​വി. സ​പ്ന, ടി.​പി. സ​രി​ത, വി.​വി. രാ​ധ, കെ.​വി. ശ്രീ​ജ, കെ.​വി. ഉ​ഷ, എ.​പി. ബി​ന്ദു, പി. ​സ​ന്ധ്യ, സി.​വി. സ​ജി​ന എ​ന്നി​വ​ര്‍ ക്ലാ​സെ​ടു​ത്തു. ‍ വി.​എ​സ്. ബി​ജു​രാ​ജ്, പി. ​വേ​ണു​ഗോ​പാ​ല​ന്‍, അ​നൂ​പ് കു​മാ​ര്‍ ക​ല്ല​ത്ത്, എം. ​ഗി​രി​ജ, സി. ​സു​മ എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി.