ദേ​ശ​ഭ​ക്തി​ഗാ​ന മ​ത്സ​രം
Wednesday, July 28, 2021 1:09 AM IST
പാ​ലാ​വ​യ​ല്‍: സ്വാ​ത​ന്ത്ര്യ​ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് പാ​ലാ​വ​യ​ല്‍ സെ​ന്‍റ് ജോ​ണ്‍​സ് എ​ല്‍​പി സ്‌​കൂ​ളി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ കാ​സ​ര്‍​ഗോ​ഡ്, ക​ണ്ണൂ​ര്‍ ജി​ല്ല​ക​ളി​ലെ എ​ല്‍​പി, യു​പി, ഹൈ​സ്‌​കൂ​ള്‍, ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കാ​യി ഓ​ണ്‍​ലൈ​ന്‍ ദേ​ശ​ഭ​ക്തി​ഗാ​ന മ​ത്സ​രം സം​ഘ​ടി​പ്പി​ക്കു​ന്നു. പ​ര​മാ​വ​ധി അ​ഞ്ചു മി​നി​റ്റ് ദൈ​ര്‍​ഘ്യ​മു​ള്ള ദേ​ശ​സ്‌​നേ​ഹം പ്ര​ക​ട​മാ​ക്കു​ന്ന ഗാ​ന​ങ്ങ​ളാ​ണ് പാ​ടി മൊ​ബൈ​ല്‍ ഫോ​ണി​ല്‍ വീ​ഡി​യോ റെ​ക്കോ​ര്‍​ഡ് ചെ​യ്യേ​ണ്ട​ത്. പ​ശ്ചാ​ത്ത​ലസം​ഗീ​ത​മോ ഉ​പ​ക​ര​ണ​ങ്ങ​ളോ ഉ​പ​യോ​ഗി​ക്കാ​ന്‍ പാ​ടി​ല്ല. എ​ഡി​റ്റ് ചെ​യ്യാ​ത്ത​തും സിം​ഗി​ള്‍ ഷോ​ട്ടി​ല്‍ സ്റ്റു​ഡി​യോ അ​ല്ലാ​ത്ത സ്വാ​ഭാ​വി​ക സ്ഥ​ല​ങ്ങ​ളി​ല്‍നി​ന്നെ​ടു​ത്ത വീ​ഡി​യോ​ക​ള്‍ മാ​ത്ര​മേ മ​ത്സ​ര​ത്തി​ന് പ​രി​ഗ​ണി​ക്കൂ.
ഓ​ഗ​സ്റ്റ് പത്തുവ​രെ വീ​ഡി​യോ​ക​ള്‍ അ​യ​ക്കാം. വീ​ഡി​യോ​യി​ല്‍ മ​ത്സ​രാ​ര്‍​ഥി​യു​ടെ പേ​രോ സ്ഥാ​പ​ന​ത്തി​ന്‍റെ പേ​രോ എ​ഴു​താ​നോ പ​റ​യാ​നോ പാ​ടി​ല്ല. വീ​ഡി​യോ അ​യ​ച്ച​തി​നുശേ​ഷം പേ​രും വി​ലാ​സ​വും സ്‌​കൂ​ളി​ന്‍റെ പേ​രും അ​യ​ക്കു​ക. മ​ത്സ​ര​ഫ​ലം ഓ​ഗ​സ്റ്റ് 15 ന് ​വൈ​കു​ന്നേ​രം ആ​റി​ന് പാ​ലാ​വ​യ​ല്‍ എ​ല്‍​പി സ്‌​കൂ​ളി​ന്‍റെ ഫേ​സ്ബു​ക്ക് പേ​ജി​ലും (Palavayal LPS Palavayal) ബ്ലോ​ഗി​ലും (12423 st johnslpS palavayal.blogspot.com) പ്ര​സി​ദ്ധീ​ക​രി​ക്കും. വീ​ഡി​യോ അ​യ​ക്കേ​ണ്ട ന​മ്പ​റു​ക​ള്‍: എ​ല്‍​പി വി​ഭാ​ഗം-6238914186, യു​പി വി​ഭാ​ഗം-8281273477, ഹൈ​സ്‌​കൂ​ള്‍ വി​ഭാ​ഗം- 9747255693, ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി വി​ഭാ​ഗം-9495489604.